ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട

     തിരുവനന്തപുരം ജില്ലയിൽ അവസാനം  രൂപീകൃതമായ  താലൂക്ക് ആണ്  കാട്ടാക്കട.തിരുവനതപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതിചെയ്യുന്നു . അഗസ്ത്യവന മലനിരകളും പ്രകൃതി കനിഞ്ഞു  നൽകിയ ചെറുവനങ്ങളും വയലുകളും നെയ്യാറും ഉൾപ്പെട്ട ഹരിതാഭമായ ഭൂപ്രദേശമാണ് കാട്ടാക്കട .ഒരു കാലത്ത് കാട്ടാക്കട പട്ടണം  മുനിയൂർ , കുളത്തുമ്മൽ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇന്നത്തെ പട്ടണത്തിന്റെ വടക്കുഭാഗം മുനിയൂർ എന്നും കിഴക്കുഭാഗം കുളത്തുമ്മൽ എന്നും പടിഞ്ഞാറുഭാഗം കാട്ടാക്കട എന്നുമാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് മുനിയൂർ എന്ന പേര് മൊളിയൂർ  എന്ന് മാറി .മൊളിയൂർ ക്ഷേത്രകുളത്തിനു മേൽവശത്തായി  വരുന്ന പ്രദേശമാണ് വലിയവിളാകം. കുളത്തിനു മേൽ വരുന്ന പ്രദേശം കുളത്തിന്മേൽ എന്നും പിന്നീട് കുളത്തുമ്മൽ എന്നും അറിയപ്പെട്ടു .കാടിന്റെ കട എന്ന് അറിയപ്പെട്ടിരുന്ന കാട്ടാക്കട വളരെ ഭൂവൈവിധ്യവും തിരക്കേറിയ വീഥികളും വാണിജ്യമേഖലകളും ഉള്ള നഗരമായി മാറി .

കല -സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ വാണിജ്യരംഗത്തു ഇതര താലൂക്കുകളേക്കാൾ മുൻപന്തിയിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രദേശമായി കാട്ടാക്കട മാറി. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഐ.ടി ആയുർവ്വേദ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ ദേശസാൽകൃത സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം കാട്ടാക്കടയുടെ ഹൃദയ ഭാഗത്തു തന്നെ സ്ഥിതിചെയ്യുന്നു.1895  ൽ സ്ഥാപിതമായ കാട്ടാക്കടയിലെ ആദ്യത്തെ സ്കൂളാണ് കുളത്തുമ്മൽ എൽ .പി എസ്. 2011  ൽ കേരള നിയമസഭയിലെ  നിയമസഭാ മണ്ഡലമായി കാട്ടാക്കട മാറി.13 വില്ലേജുകൾ ചേർന്ന് 2014 ഫെബ്രുവരിയിൽ കാട്ടാക്കട ഒരു താലൂക്കായി രൂപപ്പെട്ടു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • താലൂക്ക് ഓഫീസ്
  • സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ് (K L .74 )
  • ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
  • വൈദ്യൂതി ഭവൻ
  •   പോലീസ് സബ് ഡിവിഷൻ ,ജന മൈത്രി പോലീസ് സ്റ്റേഷൻ
  •   ബ്ലോക്ക് റിസോഴ്സ് സെന്റർ ,സബ് വിദ്യാഭ്യാസ ജില്ലാ ഓഫീസ്
  •   റൂറൽ ജില്ലാ ട്രഷറി
  •   സതേൺ റെയിൽവേ റിസേർവിങ് ഓഫീസ്  
  • ജല വകുപ്പ് ഓഫീസ്
  • K S R T C ഡി റ്റി ഒ , എ റ്റി  ഒ ഓഫീസുകൾ
  • കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ട് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • സിവിൽ സ്റ്റേഷൻ

ശ്രദ്ധേയരായ  വ്യക്തികൾ  

  • പൊന്നറ ശ്രീധർ  
  • മുരുകൻ കാട്ടാക്കട (ഗാനരചയിതാവ് )
  • പൂവച്ചൽ ഖാദർ (ഗാന രചയിതാവ് )
  • ഐ  ബി  സതീഷ്
  • പദ്മശ്രീ  ഡോ  ജി  ഹരീന്ദ്രൻ നായർ
  • ജി  കാർത്തികേയൻ
  • ശാന്തിനികേതനം കൃഷ്ണൻ നായർ