ഗവ. എച്ച് എസ് റിപ്പൺ/എന്റെ ഗ്രാമം
Jump to navigation
Jump to search
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ.