ഗവ. എച്ച് എസ് പരിയാരം/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കണക്ക് ഒരു ജീവിത ശാസ്ത്രമാണ് .വിദ്യാർഥികളിൽ ശാസ്ത്രീയചിന്തനം ,സൂഷ്മത ,യുക്തിചിന്ത,താല്പര്യം,കൃത്യത  എന്നിവ വളർത്തിയെടുക്കുക  എന്ന ലക്ഷ്യത്തോടെ

ഗണിത ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ ശില്പശാലകളും ,ക്യാമ്പുകളും ,ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .

കുട്ടികൾക്ക് പ്രവർത്തിയിൽ കൂടിയും ,കളികളിൽ കൂടിയും ,ആലോചിക്കുന്നതിനുള്ള സന്ദർഭം നൽകുന്ന നിരവധിപ്രവർത്തനങ്ങൾ നൽകുന്നു.ചാർട്ട് പേപ്പർ ഉപയോഗിച്ച്

വിവിധ ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള താല്പര്യം വർധിക്കുന്നു .അതോടൊപ്പം തന്നെ സബ്ജില്ലാ തല ഗണിതമേളക്കായി കുട്ടികളെ തയ്യാറാക്കുന്നു .സജ്‌ന ടീച്ചർ ,അനീസ ടീച്ചർ,സലാം സർ , ഫാത്തിമ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .