ദിനാഘോഷത്തിന്റെ ഭാഗമായി ക്ലാസ്സ് തല പത്രനിർമാണമത്സരം നടതേതിവരുന്നു.

അക്ഷരച്ചൂട്ട്

വാർത്തകൾ അറിയാൻ മാത്രമല്ല , അറിയിക്കാനുമുള്ളതാണ്.. വിദ്യാലയം ഒരു നാടിന്റെ ഭാഗമാകുമ്പോൾ ആ വിദ്യാലയത്തിൽ ദിവസേന നടക്കുന്ന വാർത്തകൾ കുട്ടികൾ അറിയണം.ഇതിനായി "അക്ഷരച്ചൂട്ട് " എന്ന പേരിൽ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ദിനപത്രം കുട്ടികളിൽ വായനയുടെ പുതിയ മാനങ്ങൾ കണ്ടെത്തുന്നു.സാഹിത്യതത്പരരായ ഒരു പത്രാധിപസമിതി ഇതിനായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിൽ നടക്കുന്ന ഓരോ പ്രവർത്തനവും വാർത്തയായി പിറ്റേദിവസം ഇറങ്ങുന്ന പത്രത്താളുകളിൽ സ്ഥാനം പിടിക്കുന്നു.വാർത്തകൾ സത്യസന്ധവും പുതുമയുള്ളതുമായിരിക്കാൻ എപ്പോഴും ജാഗരൂകരായി നടക്കുന്ന പത്രറിപ്പോർട്ടർമാരെയും ഇവിടെ കാണാം.പത്രം വായനാമൂലയിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന തിരക്ക് പത്രാധിപസമിതിക്ക് പത്രത്തെ കൂടുതൽ തെളിമയിലെത്തിക്കാൻ അവസരം നൽകുന്നു.

കണ്ണും കാതും തുറന്നു വെച്ചാലെ വാർത്തകൾ ഉണ്ടാകൂ..അതിനുവേണ്ടി " അക്ഷരച്ചൂട്ട്"പത്രാധിപസമിതി എപ്പോഴും സന്നദ്ധരായി നിലകൊള്ളുന്നു. അക്ഷരങ്ങൾക്ക് ബയണറ്റിനേക്കാൾ മൂർച്ചയുണ്ട് എന്ന ആപ്തവാക്യം മനസ്സിലിട്ടുകൊണ്ട് അവർ ചെയ്യുന്ന പ്രവർത്തനത്തെ ഏറെ കൗതുകകരമായേ നമുക്ക് നോക്കിക്കാണാൻ കഴിയൂ.നൻമയും ,ഉൺമയും, തെളിമയും,വിമർശനവുമൊക്കെയായി പത്രവും പത്രപ്രവർത്തകരും മുന്നേറുമ്പോൾ സ്കൂൾ തെളിച്ചത്തിലേക്കും , വെളിച്ചത്തിലേക്കും വഴിമാറുന്നു. അന്താരാഷ്ട്ര വിദ്യാലയം എന്ന പദവിയിലേക്ക് വിദ്യാലയം ഉയർന്നിട്ടുണ്ടെങ്കിൽ ചേർത്തുപിടിക്കലിന്റെ , വിമർശനത്തിന്റെ അക്ഷരങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ അഗ്നിയിലൂടെയാണ് അതു സാധിച്ചത്.. ഇനിയും ഏറെ മുന്നേറാനുണ്ട്. ഏതു ഭാഷയും എഴുതാനറിയുന്ന പേനയ്ക്ക് വിശ്രമം കൊടുക്കാതെ അക്ഷരം അറിവിന്റെ രക്ഷാകവാടമാണെന്ന തിരിച്ചറിവിലൂടെ വെളിച്ചത്തിന്റെ ചൂട്ട് കുത്തിക്കെടുത്താതെ ഞങ്ങൾ മുന്നേറും. ഇന്നിനും നാളേക്കും വേണ്ടി . വക്ക് പൊട്ടിയ വാക്കുകളല്ലാതെയും വാക്കു കൊണ്ട് ചൂട്ട് കെട്ടി മുഖത്ത് കുത്താതെയും ..........