ഗവ. എച്ച് എസ് എസ് മീനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി. പി.ഒ,
വയനാട്
,
673 591
സ്ഥാപിതം17 - 07 - 1958
വിവരങ്ങൾ
ഫോൺ04936247570
ഇമെയിൽhmghsmeenangadi@gmail.com സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിവി കൃഷ്ണൻ
പ്രധാന അദ്ധ്യാപകൻസലിൻ പാല
അവസാനം തിരുത്തിയത്
20-12-202015048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


 പ്രകൃതിരമണിയമായ വയനാടിന്റെ  ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്

1956 -ൽ ഡിസ്‌ട്രിക്‌ട് ബോർഡ് എലിമെന്ററി സ്കൂൾ എന്നും പിന്നീട് മീനങ്ങാടി ഗവ .എൽ പി സ്കൂൾ എന്നും പെരുമാറ്റിയ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ് ഇന്നത്തെ പ്രദേശ വാസികളേറെയും . ഇവിടെനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപ്രമുഖരുടെ മേൽ നോട്ടത്തിൽ 1952 -ൽ ഒരു കമ്മിറ്റിക്ക് രൂപം നൽകി . ബാലകൃഷ്ണൻ നായർ പ്രസിഡന്റായി രൂപീകരിച്ച ഈ സമിതി യിൽ ഫാ.പൂമറ്റത്തിൽ പൗലോസ് ,വാര്യംകണ്ടി ഉമ്മർ ,കോട്ടക്കുന്ന് ഗൗഡർ ,എസ് എസ് വയലായ ,എം പി നാരയണൻ നായർ ,വി ഉണ്ണി നായർ , ടി വി കുര്യാക്കോസ് കെ ജി മാധവൻ നായർ ,യുസഫ് റാവുത്തർ , രാമൻ ചെട്ടി കെ കരുണാകരൻ നായർ എന്നിവർ അംഗങ്ങളായിരുന്നു .ഇന്നത്തെ ഹൈസ്കൂൾ റോഡിനു പടിഞ്ഞാറുവശത്തായി അംശം അധികാരി കൂടിയായ ബാലകൃഷ്ണൻ നായർ നൽകിയ രണ്ടേക്കർ ഭൂമിയിൽ ഈ കമ്മിറ്റിയുടെ ശ്രമഫലമായി ഒരു വർഷത്തിനകം തന്നെ കെട്ടിടം പണി പൂർത്തിയായി .ഈ സംരഭത്തിലേക്കായി കോഴിക്കോട്ടുള്ള സി സി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനം അന്ന് രണ്ടു ലോഡ് മരം സംഭാവന നൽകിയത് പ്രത്യേകം സ്മരണീയമാണ് . എം പി നാരായണൻ നായരെ മാനേജരായി നിയമിച്ചുകൊണ്ട് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു . എം രാമൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ എം കെ കുഞ്ഞപ്പ നമ്പ്യാർ (വടകര) ചാത്തുക്കുട്ടി നമ്പ്യാർ (തളിപ്പറമ്പ്) ഗോവിന്ദൻ നമ്പ്യാർ,പി കെ പരമേശ്വരൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല സഹ അദ്ധ്യാപകർ .ഇവരിൽ ഗോവിന്ദൻ നമ്പ്യാർക്ക് ബത്തേരി സർവ്വജന ഹൈസ്കൂളിൽ നിയമനം ലഭിച്ചതോടെ 1957 മാർച്ചിൽ പി കുമാരൻ മാസ്റ്റർ ഇവിടെ അദ്യാപകനായെത്തി

ഹൈസ്കൂളിന്റെ പിറവി

ആവശ്യങ്ങൾക്ക് അറുതിയില്ലല്ലോ.ഹയർ എലമെന്ററി പഠനം പൂർത്തിയാക്കുന്നവർക്ക് ഉപരിപഠനാർതഥം കൽപ്പറ്റ എസ് കെ എം ജെ സ്കൂളിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.ഗതാഗത സൗകര്യങ്ങൾ നന്നേ പരിമിതമായതിനാൽ തുടർ വിദ്യാഭ്യാസം പൊതുവെ ദുഷ്കരമായി മാറി.കേരളപിറവിക്ക്‌ ശേഷം പുതുതായി നിലവിൽ വന്ന സർക്കാർ വായനാട്ടിൽപുതിയ ഹൈസ്കൂൾ അനുവദിക്കാൻ തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർക്ക് ആവേശമായി.ഇവിടെയും ഹൈസ്കൂൾ ആരംഭിക്കണം. 1958 ജൂലൈ 17 നു ആ സ്വപ്നവും യാഥാർത്ഥ്യമായി.അതോടെ യു പി സ്കൂൾ സർക്കാരിന് കൈമാറാൻ നീക്കമാരംഭിച്ചെങ്കിലും അത് പൂർത്തിയാകാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു

മാനേജർ എം പി നാരായണൻ നായർക്ക് സ്കൂൾ കൈമാറുമ്പോളൊരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെക്കാനുണ്ടായിരുന്നുള്ളു . ആരോടും ഒരു രൂപ പോലും കൈപറ്റാതെയാണ് സ്കൂളിൽ അദ്ധ്യാപക നിയമനം നടത്തിയത് .അവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണം മാനേജ്‌മെന്റിന് സർക്കാർ ഒരു പ്രതിഫലവും നൽകേണ്ടതില്ല . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ആവശ്യമായ ഭൗതിക സൗകര്യമില്ലന്നുള്ളതായിരുന്നു മുഖ്യ പ്രശനം .അങ്ങാടിയിലുള്ള പുറക്കാടി ഗ്രാമസേവാ സംഘത്തിന്റെ കെട്ടിടത്തിൽ (ഇന്നത്തെ പോസ്റ്റോഫീസ് നിൽക്കുന്ന സ്ഥലം )താൽക്കാലികമായി ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു ഇതിനോട് ചേർന്ന് ഒരു ഓല ഷെഡും നിർമിച്ചു . പൂമറ്റത്തിൽ പൗലോസ്,തെക്കേവീട്ടിൽ കുര്യാക്കോസ്,വാര്യംകണ്ടി ഉമ്മർ ,കെ ജി മാധവൻ നായർ .കെ ഒണ്ടൻ,എസ് എ മജീദ് തുടങ്ങി യു പി സ്കൂളിനുവേണ്ടി പ്രവർത്തിച്ചവരെല്ലാം അന്നും സജീവമായി രംഗത്തുണ്ടായിരുന്നു .

പ്രഥമ ബാച്ചിൽ ആകെ 19 കുട്ടികൾ .ഇന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ .ടി പി ശീതളനാഥന്റെ പേരാണ് പ്രവേശന രജിസ്റ്ററിൽ ഒന്നാമതായി ഇടം പിടിച്ചത് .ഡോക്യൂമെന്ററി സംവിധായകനും ചരിത്ര ഗവേഷകനുമായ അബ്രഹാം ബെൻഹർ ആയിരുന്നു ആദ്യ സ്കൂൾ ലീഡർ .പിൽകാലത്ത് വിദേശ പൗരത്വം സ്വീകരിച്ച കെ പി അന്നമ്മയുൾപ്പെടെ അഞ്ചു പെൺകുട്ടികളും ഈ ബാച്ചിലുണ്ടായിരുന്നു .എസ് എസ് എൽ സി പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ വൈകിയതിനാൽ ആദ്യ ബാച്ചുകാർക്ക് ബത്തേരി സർവജന ഹൈസ്കൂളിൽ പരീക്ഷ എഴുതേണ്ടി വന്നു .അമ്പതു രൂപക്ക് ഒരേക്കർ ഭൂമി ലഭിച്ചിരുന്ന അക്കാലത്ത് എട്ടാംതരം മുതൽ ഒരു കുട്ടി പ്രതിമാസം 6 രൂപ ഫീസ് നൽകേണ്ടിയിരുന്നു നിർധന വിദ്യാര്തഥികൾക്ക് ഇക്കാരണത്താൽ തുടർപഠനം സ്വപ്നം മാത്രമായി അവശേഷിച്ചു .

മീനങ്ങാടി ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായി നിയമിതനായത് വാഴക്കാട് സ്വദേശി അബ്ദുള്ള മാസ്റ്റർ ആയിരുന്നു .ഗണിതാദ്ധ്യാപകനായ ഇദ്ദേഹം ബത്തേരി സർവജന സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയാണ് ഇവിടെ എത്തുന്നത് .ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥലം മാറിയപ്പോൾ ശാരദ ടീച്ചറും തുടർന്ന് ഒ .എം ജോർജ് മാസ്റ്ററും(1963 ) പ്രധാനാദ്ധ്യാപകരായി.മേഴത്തുർ ശിവരാമൻ,അബ്ദുറഹിമാൻ കൊണ്ടോട്ടി ,ശാരദ നടക്കാവ്, ബാലകൃഷ്ണൻ,ചിന്നമ്മ എന്നിവരായിരുന്നു സഹ അദ്ധ്യാപകർ .

ഗ്രാമ സേവാ സംഘം കെട്ടിടത്തിൽ ഒരു വർഷം മാത്രമാണ് ക്ലാസുകൾ നടന്നത് .1959 -ൽ ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം 100 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് ക്ലാസ് അങ്ങോട്ടുമാറ്റി .വാര്യം കണ്ടി ഉമ്മറിനായിരുന്നു നിർമാണത്തിന്റെ ചുമതല 1965 ൽ ആസ്‌ബറ്റോസ്‌ മേൽക്കൂരയുള്ള രണ്ടുകെട്ടിടവും 1982 -ൽ ഇരുനില കെട്ടിടവും യാഥാർത്ഥ്യമായി സ്കൂളിനോടനുബന്ധിച്ചുള്ള ഭൂമി അദ്ധ്യാപകരും വിദ്യാർത്‌ഥികളും ശ്രമദാനമായി നിരത്തി ഗ്രൗണ്ടാക്കി മാറ്റി .പി ടി എ യുടെ ശ്രമഫലമായി സമീപത്തുള്ള 75 സെൻറ് സ്ഥലം വിലക്കുവാങ്ങി കളിസ്ഥലം വിപുലമാക്കി .

1980 -ൽ വയനാട് ജില്ല പിറവിയെടുക്കുന്നതുവരെ, കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്കൂൾ നിലകൊണ്ടു. കലാ കായിക മേഖലകളിൽ അറുപതുകളിൽ തന്നെ മികവ് പുലർത്തനും ,വിദ്യാഭ്യാസരംഗത്ത് ശ്രദ്ധാകേന്ദ്രമായി മാറാനും ഈ വയനാടൻ വിദ്യാലയത്തിന് സാധിച്ചു

2019-20 അധ്യയന വർഷത്തെ പൊതുപരീക്ഷകളുടെ ഫലം

ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 407 കുട്ടികൾ പരീക്ഷയെഴുതിയതിൽ 383 കുട്ടി കൾ ഉപരിപഠനത്തിന് അർഹത നേടി. 52 കുട്ടികൾ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയപ്പോ ൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 12 പേരാണ്. വയ നാട് ജില്ലയിൽ സർക്കാർ വിദ്യാല യങ്ങളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരു ത്തുന്നതും ഈ സർക്കാർ വിദ്യാലയമാണ്. ഓരോ വർഷവും എസ്. എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതും വിദ്യാ ലയത്തിൻറെ മികവിൻറെ സൂചകമാണ്. റിസൾട്ട് വർദ്ധിപ്പിക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പി.ടി.എ. കമ്മിറ്റിയും സജീവ ശ്രദ്ധ പുലർത്താറുണ്ട്. എസ്.എസ്.എൽ.സി. സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്, എസ്.ടി. വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ്, ക്ലാസ് പി.ടി.എ.യിലെ രക്ഷിതാക്കളുടെ പങ്കാളിത്തം, വിദ്യാലയത്തിലെ പഠനാനുബന്ധപ്രവർത്തനങ്ങളിലെ ഇടപെടൽ ഇവയെല്ലാം പി.ടി.എ. യുടെ നേതൃത്വത്തിൽ ശക്തമായി നടക്കുന്നുണ്ട്.

ഹയർ സെക്കണ്ടറി പരീക്ഷാഫലം

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനി റ്റീസ് വിഭാഗങ്ങളിലായി ഉജ്ജ്വല വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. സയൻസ്വിഭാഗത്തിൽ പരീക്ഷയെഴുതിയതിൽ ഒരു വിദ്യാർത്ഥിയൊ ഴികെ ബാക്കി എല്ലാവരും ഉന്നതവിജയം നേടി. 17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1200 ൽ 1200 മാർക്കും നേടി വിഷ്ണുമായ വിദ്യാലയത്തിൻറെ അഭിമാനതാരമായി. വിജയശതമാനം 99%. 12 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിൽ എ പ്ലസും, 20 വിദ്യാർ ത്ഥികൾക്ക് 4 വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാ വിദ്യാർത്ഥികളും ഉന്നതവിജയം നേടി. 9 വിദ്യാർ ത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനം 99%.9 വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങളിലും 6 പേർക്ക് 5 വിഷയങ്ങ ളിലും എ പ്ലസ് ലഭിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90% ആയിരുന്നു വിജയം. 6 വിദ്യാർത്ഥി കൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 13 പേർ 5 വിഷയ ങ്ങൾക്കും 4 പേർ 4 വിഷയങ്ങൾക്കും എ പ്ലസ് നേടി.



ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

Little KITEs – അനുഭവക്കുറിപ്പ്

ലിറ്റിൽ കൈറ്റ്സ് പ്രഥമ അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കേരളത്തിൽ 2018 ജനുവരി 22 നാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെകനോളജി ഫോർ എജ്യുക്കേഷൻ) തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്തത്. അന്ന് ഞാൻ 8-ാം ക്ലാസ്സിൽപഠിക്കുകയായിരുന്നു. SPC യിൽ ചേരാൻ ആഗ്രഹിച്ച എനിക്ക് അതിൽ സെലക്ഷൻ കിട്ടിയില്ല. ആ നിരാശയിൽ ഇരിക്കുമ്പോഴാണ് കൈറ്റ്സിന്റെ പ്രവേശനപ്പരീക്ഷ എഴുതുകയും അതിൽ നിന്നും ഞാനുൾപ്പെടെ 40 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയതത്. എനിക്ക് ഏറ്റവും ഇഷ്‍ട്ട വിഷയം IT ആയതുകൊണ്ട് വളരെ സന്തോഷത്തോടും കൂടിയാണ് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ ഓരോ ക്ലാസ്സിലും പങ്കെടുത്തത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. മലയാളം ടൈപ്പിങ്ങ്, സൈബർ സേഫ്‍റ്റി, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ആനിമേഷൻ തുടങ്ങിയ കുറേ കാര്യങ്ങളെക്കുറിച്ച് മനോജ് സാറും ഷീജ ടീച്ചറും പഠിപ്പിച്ചുതന്നു. മികച്ച ലാബായിരുന്നു ഞങ്ങളുടേത്. ഒരു വസ്തുവിനെ എങ്ങനെയാണ് ആനിമേഷനിൽ ചലിപ്പിക്കുന്നതെന്ന് എന്ന അറിവ് എന്നെ ആശ്ചര്യപ്പെടുത്തി. ഞങ്ങളുടെ സബ്ജില്ലാ ക്യാമ്പ് അമ്പലവയൽ ജി.എച്ച്.എസ്.എസ്സിൽ വെച്ചായിരുന്നു. അതിൽ ഞാനുൾപ്പെടെ എട്ട് പേരാണ് പങ്കെടുത്തത്. ആ രണ്ട് ദിവസത്തെ ക്യാമ്പിൽ നല്ല രീതിയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചു. അവിടെ നിന്നും ജില്ലാ ക്യാമ്പിലേക്ക് എന്നെയും അഖീഷിനെയും തിരഞ്ഞെടുത്തു. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ച് ഫോട്ടോഗ്രഫിയെപ്പറ്റിയും ന്യൂസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായ രണ്ട് ദിവസത്തെ ക്ലാസ്സുണ്ടായിരുന്നു. ആ ക്ലാസ്സിൽ വെച്ചാണ് ക്യാമറ എങ്ങെനെയെല്ലാം ഉപയോഗിക്കാമെന്നും ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കണ്ടതെന്നും എനിക്ക് മനസ്സിലാക്കാനായത്. ഈ ക്യാമ്പിനു ശേഷം സ്കൂളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും വിഡിയോകളും എടുക്കാനും അതിനെപ്പറ്റിയുള്ള ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കാനും എനിക്ക് കഴിഞ്ഞു. ഞങ്ങളുടെ സ്കൂളിൽ ആദ്യമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'സംഹിത' യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിക്കാനും ജോയലിനെ കുറിച്ച് ചെറിയൊരു റിപ്പോർട്ട് അതിൽ തയ്യാറാക്കാനും എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ആസ്ഥാനമായ പനമരം ജി.എച്ച്.എസ്.എസിൽ ഫെബ്രുവരി 16, 17 തിയ്യതികളിലായിരുന്നു ജില്ലാ ക്യാമ്പ്. ജില്ലാ കോ-ഓർഡിനേറ്റർ തോമസ് സാറിന്റെ നേതൃത്വത്തിൽ നടന്ന സഹവാസക്യാമ്പിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് പങ്കെടുത്തിരുന്നത്. 3D മോഡലിങ്ങും 3D ആനിമേഷനും 'Blender' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പഠിക്കാൻ കഴിഞ്ഞു. സ്വന്തമായി ആനിമേഷൻ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലായി. ആ ക്യാമ്പിൽ പുതിയതായി കുറേ കൂട്ടുകാരെ പരിചയപ്പെടാനും കുറേ നല്ല അറിവുകളും അനുഭവങ്ങളും എനിക്കുണ്ടായ നേട്ടമായി ഞാൻ കരുതുന്നു. നമ്മുടെ സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഞാനും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ആഖിഷും ആണ് പങ്കെടുത്തിരുന്നത്. പങ്കെടുത്ത എല്ലാവരും നല്ല പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. ആഖിഷിനെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കാത്തത് എനിക്ക് വിഷമമായി. ഞാനുൾപ്പെടെ ആനിമേഷൻ വിഭാഗത്തിൽ അഞ്ചുപേരെയും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ അഞ്ചുപേരെയുമാണ് സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തതിനു ശേഷം എന്റെ ഫോട്ടോ പതിച്ച ഫ്ലക്സ് സ്കൂളിൽ വെക്കുകയും സ്കൂൾ തുറക്കുന്ന ദിവസം എല്ലാവരുടേയും സാന്നിധ്യത്തിൽ സ്റ്റേജിൽ വെച്ച് എനിക്ക് മൊമെന്റോ വാങ്ങാനും സാധിച്ചു. ലിറ്റിൽ കൈറ്റ് സ്കൂളുകളിൽ നടത്തുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ജില്ലാ, സംസ്ഥാനതല അവാർഡുകളിൽ നമ്മുടെ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം മീനങ്ങാടി ജി.എച്.എസ്.എസിന്ന് നേടാൻ കഴിഞ്ഞു. കൈറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളിൽ എനിക്കും നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ജൂലൈ 5 ന് മുഖ്യമന്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങാൻ എന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പം എനിക്ക് കഴിഞ്ഞു. എനിക്ക് സ്വപ്നതുല്യമായ ഒരു വേദിയായിരുന്നു അത്. മന്ത്രിയോടൊപ്പം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. തിരുവനന്തപുരത്തെ പ്ലാനറ്റോറിയവും കണ്ടതിന് ശേഷമാണ് ഞങ്ങൾ തിരിച്ചുപോന്നത്. പിന്നീട് സ്റ്റേറ്റ് ക്യാമ്പിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓഗസ്റ്റ് 8, 9 തിയതികളിൽ എറണാകുളം സ്റ്റാർട്ടപ്പ് മിഷനിൽ വെച്ചായിരുന്നു ക്യാമ്പ്. Blender എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കിയ അനിമേഷൻ വീഡിയോകളുമായി അഞ്ചുപേരും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ നല്ലകണ്ടുപിടുത്തങ്ങളുമായി അഞ്ചുപേരും ഉൾപ്പടെ ഞങ്ങളുടെ പ്രിയപ്പെട്ട കൈറ്റ്സിന്റെ അധ്യാപകരായ തോമസ് സാറും, ഷാജി സാറും, മുഹമ്മദലി സാറും കൂടി ട്രാവലറിൽ ഓഗസ്റ്റ് 7 ന് ഉച്ചകഴിഞ്ഞ് എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. അന്ന് രാത്രി എറണാകുളത്തുള്ള കൈറ്റിന്റെ സെന്ററിൽ താമസിച്ച് പിറ്റേന്ന് രാവിലെ സ്റ്റാർട്ടപ്പ് മിഷനിൽ ചെന്നു. വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥ് സാറായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അവിടെ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളും അറിവുകളും അവിസ്മരണീയമായിരുന്നു. AI (Artificial Intalligence), VR (Virtual Reality), Maker Village, Fab Lab etc തുടങ്ങിയ സെക്ഷനുകൾ സന്ദർശിക്കാനും അടുത്ത് അറിയാനും ആദ്യത്തെ ദിവസത്തെ ക്യാമ്പിൽ സാധിച്ചു. അടുത്ത ദിവസത്തെ ക്യാമ്പിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും പ്രളയം വന്നത്. മഴ കനത്തതോടുകൂടി കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവാൻ തുടങ്ങി. അതോടെ ഞങ്ങളുടെ രണ്ടാം ദിവസത്തെ ക്യാമ്പ് ക്യാൻസൽ ചെയ്തതായി അറിയിപ്പ് വന്നു. ഞങ്ങൾ തിരിച്ചുപോരാൻ തീരുമാനിച്ചു. മെട്രോയിൽ കയറി യാത്ര ചെയ്തതെതിന്ന് ശേഷം വായനാട്ടിലേക്ക് തിരിച്ചു. ആ യാത്ര വളരേ സാഹസികമായിരുന്നു. അപ്പോഴേക്കും പല സ്ഥലങ്ങളിലും വെള്ളം കയറാൻ തുടങ്ങിയിരുന്നു. മഴ കനത്തു. പലസ്ഥലങ്ങളിൽ നിന്നും ഞങ്ങളുടെ വാഹനം വഴിതിരിച്ചുവിട്ടു. ഒടുവിൽ രാത്രി 8-30 ന് ഞാൻ വീട്ടിലെത്തി. രണ്ടാം ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ബാക്കിയാക്കി നല്ല കുറേ അറിവുകളും അനുഭവങ്ങളും നൽകിയ സംസ്ഥാന ക്യാമ്പ് അങ്ങനെ കഴിഞ്ഞു. സെപ്റ്റംബർ 21 ന് കർണാടകയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയും പ്രമുഖരും ഉൾപ്പടെ കുറേപേർ നമ്മുടെ സ്കൂൾ സന്ദർശിക്കാനിടയായി. ലിറ്റിൽ കൈറ്സിന്റെ പ്രവർത്തനങ്ങളും പഠനവും എങ്ങനെയാണ് എന്ന് നേരിട്ട് കാണാനും അറിയാനും വേണ്ടിയാണ് അവർ വന്നത്. സ്കൂളിലെ ഐടി ലാബും സ്മാർട്ട് ക്ലാസ്സ്മുറികളും അവർ സന്ദർശിച്ചു. ആ സന്ദർഭത്തിലും അവരുടെ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കി ടി.വി ചാനലിനു കൈമാറാനും എനിക്ക് സാധിച്ചു. ഒരൊറ്റമാസംകൊണ്ട് പതിനൊന്ന് ലക്ഷം വീട്ടമ്മമാർക്ക് QR Code അടക്കമുള്ള ഹൈടെക് വിദ്യകളിൽ പരിശീലനം നൽകുന്ന 'സ്മാർട്ടമ്മ' കോഴ്സ് ലിറ്റിൽ കൈറ്സിന്റെ കീഴിലിപ്പോൾ പ്രവർത്തനമാരംഭിക്കുന്നു. അന്താരാഷ്ട്രനിലവാരത്തിലേക്കുയർന്ന നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം കുടി 1കഴിയുന്നതോടെ ലോകത്തിൽ തന്നെ അറിയപ്പെടുന്ന കേരളത്തിലെ മികച്ച സ്കൂളായി മീനങ്ങാടി ജി.എച്.എസ്.എസ് മാറുമെന്നതിൽ സംശയമില്ല. ലിറ്റിൽ കൈറ്റിൽ അംഗമായതോടുകൂടി എനിക്ക് ഒരുപാട് മാറ്റങ്ങളും കുറെ നല്ല അറിവുകളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു. ഇത് ലിറ്റിൽ കൈറ്റ്സിലെ ഓരോ കൂട്ടുകാർക്കും പുതിയതായി വരും വർഷങ്ങളിൽ വരുന്ന വിദ്യാർഥികൾക്കും പ്രചോദനമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ഞാൻ നിര്ത്തുന്നു.

അക്കാദമിക നേതൃത്ത്വം

രക്ഷാകർത്ത നേതൃത്ത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

justify

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു. 1958 ജൂലൈ 17-ന് ഹൈസ്കൂളായി തുടക്കംകുറിച്ച വിദ്യാലയം, ആർജിച്ച നേട്ടങ്ങൾക്കു പിന്നിൽ നിരവധി വ്യക്തികളുടെ അധ്വാനത്തിൻറെയും ത്യാഗത്തിൻറെയും കഥകളുണ്ട്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാ രത്തോടെ 1920-ൽ പ്രവർത്തനം തുടങ്ങിയ മീനങ്ങാടി ഗവ.എൽ.പി. സ്കൂളും 1953-ൽ നാട്ടുകാർ രൂപം നൽകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന മാരംഭിച്ച എയ്ഡഡ് യു.പി. സ്കൂളുമെല്ലാം, ഈ നാടിന് വെളിച്ചം പകർന്ന സ്ഥാപനങ്ങളാണ്. ഇതിൽ എം.പി. നാരായണൻനായർ മാനേജറായി നിലകൊ ണ്ടിരുന്ന എ.യു.പി. സ്കൂൾ പിൽക്കാലത്ത് സർക്കാറിനു വിട്ടുനൽകുകയും അത് ഹൈസ്കൂളിൻറെ ഭാഗമാവുകയും ചെയ്തു. കേരളപ്പിറവിയ്ക്കുശേഷം രൂപംകൊണ്ട പ്രഥമസർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പിന്നാക്കപ്രദേശ ങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കാൻ നിശ്ചയിച്ചപ്പോൾ ഇന്നാട്ടിലെ പൊതുപ്രവർത്തകർ രാഷ്ട്രീയ-സാമുദായിക ചിന്തകൾക്കതീതമായി ഉണർ ന്നുപ്രവർത്തിച്ചതിൻറെ ഫലമാണ് ഈ വിദ്യാലയം. നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്. 1980-ൽ വയനാട് ജില്ല രൂപപ്പെടുന്നതിനുമുമ്പ് കോഴിക്കോട് ജില്ലയുടെ ഭാഗമായി നിലനിന്നിരിക്കുന്ന വേളയിൽതന്നെ കലാ-കായികരംഗങ്ങളിൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. അറുപതുകളുടെ ആരംഭത്തിൽ മുതൽ ഇതുവരെയുള്ള കാലയളവിൽ കായികമേളകളിൽ ഗവ. ഹയർസെക്ക ണ്ടറി സ്കൂളിൻറെ വിജയം എടുത്തുപറയേണ്ടതാണ്. ജില്ലാ-സംസ്ഥാന സ്കൂൾകലോത്സവങ്ങളിലും ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്രമേളകളിലും മികച്ച വിജയം കൊയ്യുന്ന മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ അക്കാദമികരംഗത്തെ മികവുകളുടെ പേരിലാ ണ് പൊതുസമൂഹം വിലയിരുത്തുക. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്. കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രൊജ ക്ടിൻറെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നിശ്ചയിച്ചപ്പോൾ വയനാട് ജില്ലയിൽ നിന്നും നിർദ്ദേശിക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിലൊന്നായി മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ മാറുകയുണ്ടായി. അക്കാദമിക മികവാണ് വിദ്യാല യമികവ് എന്ന മാനദണ്ഡത്തെ അന്വർത്ഥമാക്കിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയ ത്തെ അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി ബഹു. സുൽത്താൻ ബത്തേരി എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണൻ താൽ പര്യപ്പെട്ടതിൻറെ ഫലമായി സംസ്ഥാനസർക്കാർ നിർദ്ദേശിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം 5 കോടി 82 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാ ക്കുകയുണ്ടായി. ജില്ലയിൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയ ങ്ങളിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ചതും സംസ്ഥാനത്ത് മൂന്നാമ തായി ഉദ്ഘാടനം ചെയ്യപ്പെട്ടതും മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂ ളാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനായി പി.ടി.എ. കമ്മിറ്റി നട ത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രസ്തുത ബ്ലോക്കിൻറെ ഉദ്ഘാടനം ശ്രീ.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 2020 ഫെബ്രുവരി 12 ന് നിർവ ഹിക്കുകയുണ്ടായി. 1997-ൽ പ്രവർത്തനം ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം, സംസ്ഥാ നത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി നിരവധി നേട്ടങ്ങൾ കൈവ രിച്ചിട്ടുണ്ട്. പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവിൻറെ നിരവധി ഉദാഹരണങ്ങൾ ഇവിടെനിന്നു കണ്ടെത്താനാകും.

പി ടി എ

  പി.ടി.എ. കമ്മിറ്റി നൽകുന്ന ദിശാബോധം

വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


സ്കൂൾ ഭരണം കാര്യക്ഷമമാക്കുന്നതിൽ പി.ടി.എ. യുടെ ഇടപെടൽ

  ډ വിവിധ മേളകളുടെ നേതൃത്വം 

വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ മേളകളുടെ സംഘാടന ത്തിൽ വലിയ പങ്കാണ് പി.ടി.എ. കമ്മിറ്റി വഹിക്കുന്നത്. കലോത്സവം, കായികമേള, ശാസ്ത്രമേള, വിദ്യാരംഗം കലാസാഹിത്യവേദി തുട ങ്ങിയ വിവിധമേളകളിൽ വിദ്യാലയതലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിവയിൽ വിദ്യാലയം മികച്ച നേട്ടങ്ങളോടെ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് പി.ടി.എ. കമ്മിറ്റിയാണ്. മേളകൾക്കാവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും പി.ടി.എ.യിലെ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞ് വിവിധ ദിനങ്ങളിലായി കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരി ശീലനം നൽകുന്നതിനും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിലും അവർ നിതാന്ത ജാഗ്രത പുലർത്തി.


   ډ അച്ചടക്ക നടപടികൾ പരിഹരിക്കാനുള്ള ഇടപെടൽ

കൗമാരപ്രായത്തിലുള്ള കുട്ടികൾ അധ്യയനം നടത്തുന്ന സ്ഥാപനമെന്ന നിലയിൽ വിദ്യാലയത്തിലുണ്ടായിട്ടുള്ള അച്ചടക്കപ്രശ്നങ്ങളെ മാതൃകാപരമായി പരിഹരിക്കുന്നതിൽ പി.ടി.എ. കമ്മിറ്റി നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായി സംസാരിക്കുകയും അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികൾക്കാവശ്യമായ കൗൺസലിംങ് നൽകി പ്രശ്നങ്ങൾ പരിഹരിക്കാനായി ഇടപെടലുകൾ നടത്തി. ഇതിലൂടെ വിദ്യാലയത്തിൽ പഠനാന്തരീക്ഷം സുഗമമാക്കാൻ സാധിച്ചു.


   ډ വിദ്യാർത്ഥി സമരങ്ങൾ ഒഴിവാക്കൽ

പല പൊതു സ്ഥാപനങ്ങളും സമരങ്ങളാൽ കലുഷിതമാക്കപ്പെടുമ്പോഴും മീനങ്ങാടി ഗവ.ഹയർസെക്കണ്ടറിസ്കൂൾ എല്ലാവിധ വിദ്യാർ ത്ഥി സമരങ്ങളിൽനിന്നും മുക്തി നേടി തലയുയർത്തി നിൽക്കുന്നത് പി.ടി.എ. കമ്മിറ്റിയുടെ ക്രിയാത്മകമായ ഇടപെടലിൻറെയും ശക്തമായ നിലപാടിൻറെയും പരിണിത ഫലമാണ്. ഒരു കാലത്ത് അനാവശ്യ സമരങ്ങളിലൂടെ അധ്യയനദിനങ്ങൾ നഷ്ടപ്പെട്ട് ഏറെ പഴികേട്ടിരുന്ന വിദ്യാലയത്തെ സമരമുക്തമാക്കുന്നതിൽ പി.ടി.എ.കമ്മിറ്റിയുടെ സമ യോചിതമായ നിലപാടുകളും ഇടപെടലുകളും ഏറെ സഹായിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുചേർത്ത് ജനപ്രതിനിധികളുടെയും വിദ്യാലയ അധികൃതരുടെയും പിന്തുണയോടെ കമ്മിറ്റി എടുത്ത തീരുമാനങ്ങളാണ് വിദ്യാലയത്തിൻറെ ഈ സുസ്ഥിതിക്ക് കാരണം.

   ډ വിദ്യാലയത്തിലെ നിരന്തര സാന്നിധ്യം

ഒരുപക്ഷേ, അധ്യാപകരോടൊപ്പം വിദ്യാലയപ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടാൻ പി.ടി.എ. കമ്മിറ്റിക്ക് കഴിയുന്നതാണ് വിദ്യാലയത്തിൻറെ വികസനത്തിനുള്ള ഒരു പ്രധാനകാരണം. പി.ടി.എ. പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ പി.ടി.എ. അംഗങ്ങൾ മിക്ക ദിനങ്ങളിലും വിദ്യാലയത്തിലെത്തി പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽ കുന്നു.

   ډ കോവിഡ് കാലത്തെ പൊതുപരീക്ഷകൾ

2020 മാർച്ച് മാസത്തിലെ എസ്.എസ്.എൽ.സി., ഹയർസെക്കണ്ടറി പൊതുപരീക്ഷകൾ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിർത്തിവെക്കുകയുണ്ടായി. തുടർന്ന് ഏപ്രിൽ മാസത്തിൽ 4 ദിവസങ്ങളിലായി പ്രസ്തുത പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത് ശക്തമായ പ്രതിരോധ സംവിധാനങ്ങളോടെയായിരുന്നു. കോവിഡിനെ ശക്തമായി പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി വിദ്യാലയാങ്കണവും ക്ലാസ് മുറികളും അതീവ ശ്രദ്ധയോടെ സജ്ജീകരിക്കുകയുണ്ടായി. പി.ടി.എ.യുടെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനുതകുംവിധം ക്രമീകരണങ്ങൾ വരുത്തുകയും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു. കുട്ടികൾക്ക് നൽകുന്ന തിനാവശ്യമായ മാസ്കുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൈകൾ കഴുകുന്നതിനും സാനിറ്റൈസർ ഉപയോഗിച്ച് അണു വിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയും അവ കുട്ടികൾ യഥാവിധി നിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു കയും ചെയ്തു. പരീക്ഷാദിനങ്ങളിൽ രാവിലെ പി.ടി.എ. അംഗങ്ങൾ നേരത്തെ തന്നെ എത്തുകയും പരീക്ഷക്കായി എത്തുന്ന കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് പനി പരിശോധിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെയും സാമൂ ഹ്യപ്രവർത്തകരുടെയും സേവനം ഇതിനായി ലഭ്യമാക്കിയിരുന്നു. വിദ്യാർത്ഥികൾ പരസ്പരം സമ്പർക്കത്തിലേർപ്പെടാതെ പരീക്ഷകൾ അപകടരഹിതമായി നടത്താൻ ഈ ഇടപെടലുകളിലൂടെ കഴിഞ്ഞു.

പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികളും സാമൂഹിക അകലം പാലിച്ച് പുറത്തേക്കു പോകുന്നതിൽ അതീവശ്രദ്ധ ചെലുത്തി. കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തുന്നതിനായി പൊതുഗതാഗത സംവിധാനം ഉറ പ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി. സ്വകാര്യബസ് ഉടമകൾ എന്നി വരുമായി ഇടപെട്ട് ആവശ്യമായ ക്രമീകരണങ്ങൾ പി.ടി.എ. ഉറപ്പാക്കി. കൃത്യമായ സമയത്ത് കുട്ടികളെ പരീക്ഷാസെൻററിൽ എത്തിക്കുന്ന തിനായി പി.ടി.എ. അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളടക്കം പ്രയോജ നപ്പെടുത്തുകയും വിദൂരസ്ഥലങ്ങളിൽനിന്നും എത്തിക്കുന്നതിനായി ടാക്സികൾ ഏർപ്പെടുത്തുകയും അതുവഴി എല്ലാ കുട്ടികൾക്കും പരീ ക്ഷ എഴുതാനവസരം ഒരുക്കുകയും ചെയ്തു. ഓരോ പരീക്ഷകൾക്ക് ശേഷവും ക്ലാസ്സ് മുറികൾ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.

   ډ KEAM പരീക്ഷ

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നടന്ന കീം പരീക്ഷ യുടെ ജില്ലയിലെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഈ വിദ്യാലയം. സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽനിന്നും എത്തുന്ന വിദ്യാർത്ഥി കൾ എഴുതുന്ന പരീക്ഷകൾ എന്ന നിലയിൽ അതീവശ്രദ്ധയോടെ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുകയെന്നത് പ്രധാനമായി രുന്നു. ഈ സാഹചര്യത്തിൽ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കുകയുണ്ടായി. പരീക്ഷ എഴുതുന്ന തിനായി എത്തുന്ന ആളുകളുടെ കൂടെ വരുന്നവർക്ക് വിശ്രമിക്കുന്ന തിനും ആഹാരം കഴിക്കുന്നതിനുമായി സമീപത്തെ ജി.എൽ.പി. സ്കൂ ളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകി. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിൽ പ്രത്യേകം സൗകര്യം ഒരുക്കി. പരീക്ഷാർത്ഥികളെ വിദ്യാലയകവാടത്തിൽ വച്ചുതന്നെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയരാക്കുകയും സാമൂ ഹിക അകലം പാലിച്ച് ക്ലാസ്മുറികളിൽ എത്തിക്കാൻ നേതൃത്വം നൽ കുകയും ചെയ്തു. പരീക്ഷ അവസാനിച്ചു കുട്ടികൾ പോകുന്നതു വരെ എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുകയും പരീക്ഷ യ്ക്ക് ശേഷം ക്ലാസ്സ്മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു.

   ډ ഭക്ഷ്യകിറ്റ് വിതരണം

കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി സർക്കാർ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി എത്തിച്ച ഭക്ഷ്യധാന്യങ്ങൾ പാക്കു ചെയ്ത് കിറ്റുകളാക്കി മാറ്റുന്നതിൽ പി.ടി.എ. അംഗങ്ങൾ, അധ്യാപക രോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് കൃത്യമായ സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വിതരണം ചെയ്യുന്നതിലും ശ്രദ്ധിക്കുകയുണ്ടായി. കിറ്റ് വാങ്ങാനായി എത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും സാനി റ്റൈസർ നൽകിയും, എത്തുന്നവരുടെ പേരും ഫോൺനമ്പരും ശേഖ രിച്ചും പ്രസ്തുത പ്രവർത്തനം പൂർണ വിജയമാക്കി മാറ്റി.








   ډ അന്തർദേശീയ -അക്കാദമിക് കെട്ടിടോദ്ഘാടനം

2019-20 അധ്യയനവർഷത്തിൽ പി.ടി.എ. കമ്മിറ്റി ഏറ്റെടുത്ത ഏറ്റവും വലിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു 2020 ഫെബ്രുവരി 1 ന് നടന്ന അന്താരാഷ്ട്ര-അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിൻറെ ഉദ്ഘാ ടനം. ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ള വിവിധ ജന പ്രതിനിധികൾ പങ്കെടുത്ത വിശിഷ്ടചടങ്ങ് അനശ്വരമാക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്ര ണം ചെയ്ത് നടപ്പിലാക്കി. ഇൻറർസ്കൂൾ ക്വിസ്മത്സരം, പൂർവ വിദ്യാർത്ഥികളുടെ ഫുട്ബോൾ മത്സരം, വിളംബരജാഥ എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. പ്രസ്തുത പരിപാടിക്കായി വിപുല മായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഓരോ ഘട്ടവും മികവുറ്റതാക്കാൻ പി.ടി.എ. അംഗങ്ങൾ അധ്യാപകരോടൊപ്പം അഹോരാത്രം പ്രയത്നിക്കുകയുണ്ടായി. തത്ഫലമായി മികവുറ്റ രൂപ ത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു.









   ډ വിദ്യാലയ വാർഷികം

വിപുലമായ പരിപാടികളോടെ ആഘോഷിച്ച 2019-20 വർഷത്തെ വിദ്യാലയവാർഷികത്തിൻറെ മുഖ്യസംഘാടനം പി.ടി.എ.യുടെ ചുമത ലയായിരുന്നു. പൊതുജനപങ്കാളിത്തം നിറഞ്ഞ പ്രസ്തുത പരിപാടി യിൽ വിവിധ കലാപരിപാടികളുടെ അവതരണം ഉണ്ടായിരുന്നു. പരി പാടികൾ വീക്ഷിക്കാനെത്തിയ വിദ്യാർത്ഥികൾക്കും പൊതുജനങ്ങ ൾക്കും പി.ടി.എ.യുടെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി വിതരണം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃപ്രതിനിധി കളും ഉൾപ്പെടുന്ന ഗായകസംഘം ആലപിച്ച സ്വാഗതഗാനം ഏറെ ശ്രദ്ധേയമായി. സർവ്വീസിൽനിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷരീഫ് മുഖ്യാതിഥി ആയിരുന്നു.










   ډ അടിസ്ഥാന സൗകര്യവികസനം

പി.ടി.എ.യുടെ പ്രാഥമിക കർത്തവ്യമെന്ന നിലയിൽ വിദ്യാലയ ത്തിൻറെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, വിവിധ ജനപ്രതിനിധികൾ, ഏജൻസികൾ എന്നിവരെ നിരന്തരം സമീപിക്കു കയും തുടർന്നു ലഭിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയും ചെയ്തു.

കേരളസർക്കാർ പൊതുവിദ്യാഭ്യാസയജ്ഞത്തിൻറെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിദ്യാലയത്തെ വീതം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുവാൻ തീരുമാനിച്ചപ്പോൾ എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണനെ സമീപിക്കുകയും തത്ഫലമായി അദ്ദേഹത്തിൻറെകൂടി താൽപര്യപ്രകാരം ഈ വിദ്യാ ലയം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ പ്രൊജക്ടിനായി സർക്കാരിൽ നിന്നും 5 കോടി രൂപയും, ബഹു. എം.എൽ.എ. യുടെ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപയും ലഭ്യമാക്കുകയുണ്ടായി. പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർസെക്കണ്ടറി വിഭാഗ ത്തിൽ ലാബ്കെട്ടിടനിർമ്മാണത്തിനായി നബാർഡിൽ പ്രൊപ്പോസൽ നൽകുകയും ഇതിൽ ജില്ലാപഞ്ചായത്ത് ഗുണഭോക്തൃ വിഹിതമായി 20 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായി പി.ടി.എ. കമ്മിറ്റി നടത്തിയ ഇടപെടലിൻറെ ഭാഗമായി മെയിൻറനൻസ് ഗ്രാൻറായി 20 ലക്ഷം രൂപ അനുവദിക്കുക യും അതുപയോഗിച്ചുകൊണ്ട് വിദ്യാലയത്തിലെ കെട്ടിടങ്ങളുടെ അറ്റ കുറ്റപ്പണികൾ, ടൈലിംഗ് എന്നിവ പൂർത്തീകരിക്കുകയും ചെയ്തി ട്ടുണ്ട്. വിദ്യാലയത്തിനാവശ്യമായ ചുറ്റുമതിൽ, ഓപ്പൺ സ്റ്റേജ് എന്നി വയുടെ നിർമ്മാണത്തിനായി എം.എൽ.എ.യെ സമീപിച്ചതിൻറെ ഫല മായി ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. കൂടാതെ പി.ടി.എ.യുടെ ഇടപെടലിൻറെ ഭാഗമായി വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റിന് കമ്പ്യൂട്ടർ വാങ്ങുന്ന തിനായി 70,000/- രൂപയും, കമ്പ്യൂട്ടർലാബിലേക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിനായി 174000 രൂപയും അനുവദിക്കുകയുണ്ടായി.












എസ്.എസ്.ജി

വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു. സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസി പ്പാൾമാരായ നൂർജഹാൻടീച്ചറുടെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികടീച്ചറുടെ സഹായത്തോടെ സിസി ടിവി സ്ഥാപനവും നിർവ്വഹിച്ചു. ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജടീച്ചറുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറി യും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാതടീച്ചർ, മനോഹരൻമാസ്റ്റർ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീ കരിക്കുകയുണ്ടായി.

സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥി യായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കാവശ്യമായ ഓറിയൻറേഷനും മാർഗനിർദ്ദേശ ങ്ങളും നൽകുന്നതിനായി പൂർവവിദ്യാർത്ഥികൾ, പുർവ അധ്യാപകർ എന്നിവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.)

വിദ്യാലയം സമൂഹത്തിൻറെ സ്ഥാപനമാണ് എന്നതിനെ അന്വർത്ഥമാ ക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് സ്വന്തമാ യുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പിൻറെ പ്രവർത്തനം വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു. ബാഹ്യമായ ഇടപെടലുകളിലൂടെ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഇവരുടെ നേതൃത്വത്തിൽ ശക്തമായി പ്രതിരോധി ക്കുകയും, വിദ്യാലയത്തിലെ കുട്ടികളെ പുറമേയുള്ള, ദുഷിച്ച കൂട്ടു കെട്ടുകളിൽനിന്ന് സംരക്ഷിക്കുകയും ലഹരിയുടെ ഉപയോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിദ്യാലയത്തെ സമരമുക്തമാക്കുന്ന തിൽ എസ്.പി.ജി. വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്.പി.ജി, കോർഡിനേറ്റർ ശ്രീ.ഫൈസലിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലെ പിടിഎ അംഗങ്ങൾ, ഓട്ടോ തൊഴിലാളി പ്രതിനിധി കൾ, ചുമട്ടുതൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനി ധികൾ എന്നിവർ ഇതിലെ സജീവസാന്നിധ്യങ്ങളാണ്. ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തി ട്ടുണ്ട്. ഇതിൻറെ വിതരണോദ്ഘാടനം ബഹു.വിദ്യാഭ്യാസവകുപ്പു മന്ത്രി യാണ് നിർവ്വഹിച്ചത്.

അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ

 ډ സി.എ./സി.പി.റ്റി./സി.എം.എ. പരീക്ഷാ പരിശീലനം

2015-16 അധ്യയന വർഷം മുതൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ നേതൃത്വത്തിൽ സി.എ./സി.പി.റ്റി./സി.എം.എ. പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാലയത്തിലെ കുട്ടികൾക്കും, വയനാട് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽനിന്നുമുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കുമായി പരിശീലനസൗകര്യം ഒരുക്കിയിട്ടുണ്ട്. അവധി ദിവ സങ്ങളിലായി ക്രമീകരിച്ച ക്ലാസ്സുകളിൽ കഴിഞ്ഞ വർഷം 54 വിദ്യാ ർഥികൾ പരിശീലനം നേടി. അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടൻറു മാരായ മനൂപ്, ശങ്കരനാരായണൻ എന്നിവരും അഡ്വ. അനുപമൻ, കൽപ്പറ്റ ഗവ.കോളേജ് അധ്യാപകനായ ഷാജി തദേവൂസ്, അധ്യാപക രായ ബിനേഷ്, എം.കെ. രാജേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം പരിശീലനക്ലാസിൽ പങ്കെടുത്ത 5 കുട്ടിക ൾക്ക് സി.എ.ക്കും 11 പേർക്ക് സി.എം.എ.ക്കും പ്രവേശനം ലഭിക്കുക യുണ്ടായി. പരിശീലനക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ പിന്തു ണ പി.ടി.എ. അംഗങ്ങൾ നൽകി വരുന്നുണ്ട്. ഈ വർഷത്തെ പരിശീ ലനം ഓൺലൈനായി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

   ډ ക്ലാസ്സ് പി.ടി.എ. 

കുട്ടികളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും, ക്ലാസ് റൂം പ്രവർത്തന ങ്ങൾ അറിയിക്കുന്നതിനുമായി മൂന്ന് ടേമിലും ക്ലാസ്സ് പി.ടി.എ. ചേരുന്നു. ക്ലാസ്സ് പി.ടി.എ. നടക്കുന്ന സമയങ്ങ ളിൽ പി.ടി.എ ഭാരവാഹികൾ ക്ലാസ്സി ൽ വന്ന് രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. ക്ലാസ്സ് പി.ടി.എ. പ്രാദേശിക പി.ടി.എ. മുതലാ യവയിൽ രക്ഷിതാക്കളുടെ പരിപൂർണ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തിനായി പ്രത്യേക ശ്രമം നടത്തി വരുന്നു.

 ډ അക്ഷരജ്യോതി പഠനക്യാമ്പ്

എസ്.എസ്.എൽ.സി., +2 വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വയനാട് ജില്ലാ പഞ്ചാ യത്തിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വച്ചു നടത്തിയ ക്യാമ്പിൽ വിദ്യാർത്ഥികളെ യഥാസമയം എത്തിക്കുന്നതിലും അവർക്കാവശ്യ മായ ലഘുഭക്ഷണം നൽകുന്നതിലും, അച്ചടക്കം സൂക്ഷിക്കുന്നതിലും പി.ടി.എ. കമ്മിറ്റി മാതൃകാപരമായ പങ്കു വഹിച്ചു.

   ډ എസ്.ടി. പഠനക്യാമ്പ്

2019-20 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ പട്ടികവർഗ വിദ്യാർത്ഥി കളുടെ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പട്ടികവർഗ്ഗ വകുപ്പിൻറെ നേതൃത്വത്തിൽ പത്താംതരം വിദ്യാർത്ഥികൾക്കും, പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പ്രത്യേകം റെസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ പഠനപ്രവർത്തനങ്ങൾ സംഘ ടിപ്പിക്കൽ, വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമൊരുക്കൽ, വിതരണം ചെയ്യൽ, താമസം ക്രമീകരിക്കൽ തുടങ്ങി ക്യാമ്പിൻറെ എല്ലാവിധ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചുകൊണ്ട് ക്യാമ്പിനെ വൻവിജയത്തിലെത്തിക്കാൻ കഴിഞ്ഞു.













   ډ പ്രാദേശിക പി.ടി.എ.

പ്രാദേശിക പി.ടി.എ. രൂപീകരണത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹിക മായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബപശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്നപരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരു ന്നുവെന്നത് പ്രത്യേകം പരാമർശിക്കുന്നു.

   ډ കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം

സാമൂഹികമായി പിന്നാക്കം നിൽ ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇട പെടുക എന്ന ലക്ഷ്യത്തോടെ മീന ങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിൻറെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കു കയും വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

   ډ പഠനവീട്

പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.

   ډ കുട്ടികളുടെ ജനാധിപത്യ വേദികൾ
   ډ സ്കൂൾ പാർലമെൻറ്

സംസ്ഥാനപൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലാണ് ഈ വർഷത്തെ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് മെഷീൻ ഉപയോ ഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, ആകാംക്ഷ യുമുണർത്തി. വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെയാണ് ഫല പ്രഖ്യാപനവും നടത്തിയത്. വോട്ടിംഗ് ജോലികൾ മുഴുവനും നടത്തി യത് കുട്ടികൾ തന്നെയാണ്. ഉച്ചയ്ക്കുശേഷം വിജയിച്ച കുട്ടികളെ ഉൾ പ്പെടുത്തി പാർലമെൻറ് രൂപീകരിച്ചു. സ്കൂളിൻറെ വികസന പ്രവർത്ത നങ്ങൾ ചർച്ച ചെയ്യുന്ന വേദി കൂടിയാകുന്നു സ്കൂൾ പാർലമെൻറ്. എല്ലാ മാസവും പാർലമെൻറ് ചേരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും സ്കൂൾ ചെയർമാൻറെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. പി.ടി.എ. എസ്.എം.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് സ്കൂൾ ചെയർമാൻ.

സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.

   ډ അവാർഡുകൾ
       ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി നന്മ അവാർഡ് 
       ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്
       ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ
       ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം
       ? ആലെേ ഘശഹേേല ഗശലേെ അംമൃറ ڊ 50,000/- രൂപയും പ്രശസ്തി പത്രവും
       ? ഭൂമിത്രസേന പുരസ്കാരം 
       ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ

സ്കോളർഷിപ്പുകൾ

   ډ എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് പരീക്ഷകൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥിക ൾക്കു വേണ്ടി നടത്തുന്ന എൻ.എം.എം.എസ്./എൻ.ടി.എസ്.ഇ. പരീ ക്ഷയ്ക്ക് തയ്യാറാകുന്നവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ പ്രഗ ത്ഭരായ പരിശീലകരെ ഉപയോഗിച്ച് പരിശീലനം നൽകി. ഇതിൻറെ ഫലമായി രണ്ടു വർഷങ്ങളിലായി 6 പേർക്ക് എൻ.എം.എം.എസ്./ എൻ.ടി.എസ്.ഇ. സ്കോളർഷിപ്പ് ലഭിച്ചു. ഇവർക്ക് 12000/- രൂപ വീതം ഓരോ വർഷവും സ്കോളർഷിപ്പ് ലഭിച്ചുവരുന്നു. ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, പി.ആർ. ദിവ്യ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജൂലൈ മുതൽ നവംബർ വരെയാണ് പരി ശീലനം നടത്തിയത്. ഈ വർഷം എസ്.എസ്. എൽ.സി. പരീക്ഷ എഴുതുന്ന മിടുക്കരായ 39 വിദ്യാർത്ഥികൾക്ക് എൻ.ടി.എസ്.ഇ. പരീക്ഷയിൽ പ്രത്യേക പരിശീല നം നൽകി. എൻ.ടി.എസ്.ഇ. പരീക്ഷയ്ക്ക് സജ്ജരാക്കാൻ ജില്ലയിലെ വിദഗ്ധരായ പരിശീലകരെ പി.ടി.എ.യുടെ നേതൃത്വത്തിൽ കണ്ടെത്തി ഒഴിവുദിനങ്ങളിൽ അവരുടെ സഹകരണത്തോടെ ചിട്ടയായി ക്ലാസ്സു കൾ സംഘടിപ്പിക്കാൻ കഴിഞ്ഞു.

   ډ യു.എസ്.എസ്.

7-ാം ക്ലാസ്സിലെ മിടുക്കരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ യു.എസ്.എസ്. പരീക്ഷയ്ക്ക് സജ്ജരാക്കുന്നു. പരി ശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം പി.ടി. എ.യുടെ ആഭിമുഖ്യത്തിൽ ലഭ്യമാക്കിയിരുന്നു. നിരവധി വിദ്യാർത്ഥി കൾ ഈ പരിശീലനപരിപാടിയിൽ പങ്കാളികളായി. ഇതു കൂടാതെ, രക്ഷിതാക്കൾ ഇല്ലാത്ത കുട്ടികൾക്കു വേണ്ടിയുള്ള 'സ്നേഹപൂർവ്വം പദ്ധതിچ, 'ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്', ഇൻസ്പ യർ സ്കോളർഷിപ്പ്, ഇ-ഗ്രാൻറ്സ്, കെ.പി.സി.ആർ, മൗലാന സ്കോള ർഷിപ്പ് തുടങ്ങിയ എല്ലാ സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾക്കായി നേടിയെടുക്കുന്നതിന് പി.ടി.എ.യുടെ സഹകരണവും ലഭ്യമാകുന്നു.

   ډ സംസ്കൃത സ്കോളർഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന സംസ്കൃതം സ്കോളർ ഷിപ്പ് പരീക്ഷാപരിശീലനം നടത്തിവരുന്നു. ഈ വർഷം ഹൈ സ്കൂൾ വിഭാഗത്തിൽ 6 പേർ പരീക്ഷ എഴുതിയവരിൽ 5 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു. കൂടാ തെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന അനൗപചാരിക പഠന കേന്ദ്ര വും ഇവിടെ പ്രവർത്തിക്കുന്നു ണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ക്കും പൊതുജനങ്ങൾക്കും സംസ്കൃതപഠനത്തിൽ ഇവിടെ പരിശീലനം നൽകിവരുന്നു. ജില്ല യിൽ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് അനുമോദന പരിപാടി നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ബി. നസീമ മുഖ്യാതിഥികളായിരുന്നു.

യു.പി. വിഭാഗത്തിലും, എച്ച്.എസ്. വിഭാഗത്തിലും, എച്ച്.എസ്.എസ്. വിഭാഗത്തിലും ഒട്ടേറെ പ്രതിഭകൾക്ക് സംസ്കൃത സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.







   ډ എൻഡോവുമെൻറുകൾ

എല്ലാവർഷവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെ എൻഡോവ്മെൻറ് നൽകി ആദരിച്ചുവരുന്നു. എൻഡോവ്മെൻറ് നൽകുന്നതിനുവേണ്ടി വ്യക്തികളെയും, സ്ഥാപന ങ്ങളെയും കണ്ടെത്താൻ പി.ടി.എ. നേതൃത്വം നൽകുന്നു. സുൽത്താൻ ബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറ്റ വും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാലയത്തിനുള്ള കല്ലട മാധവൻ സ്മാരക എവറോളിംഗ് ട്രോഫി ഈ വിദ്യാലയത്തിലെ പി.ടി.എ. അംഗമാണ് സംഭാവന നൽകിയിട്ടുള്ളത്.

   ډ പൊതുപരീക്ഷാ റിസൾട്ട് മെച്ചപ്പെടുത്തൽ

എസ്.എസ്.എൽ.സി, പ്ലസ് ടു റിസൾട്ട് മെച്ചപ്പെടുത്തുന്നതിനു വേണ്ടി സ്കൂൾ തുറക്കുന്ന മാസം തന്നെ പ്രഭാത-സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് 2 മാസം മുമ്പുതന്നെ പകൽക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്.ടി. വിദ്യാർത്ഥികളുടെ റിസൾട്ട് മെച്ചപ്പെടുത്താൻ രാത്രിക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇതിനു വേണ്ടി പി.ടി.എ. പൂർണസഹകരണം നൽ കുന്നു. ഹയർ സെക്കണ്ടറി തലത്തിൽ വയനാട് ജില്ലയിൽ പ്രത്യേക പഠന രാത്രികാലക്യാമ്പ് സംഘടിപ്പിക്കുന്ന ഏക വിദ്യാലയം മീന ങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ഇതിന് പി.ടി.എ നൽ കുന്ന സഹകരണം നിസ്സീമമാണ്.















സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ

   ډ പ്രവേശനോത്സവം

2019 ജൂൺ 1 ന് വിദ്യാലയം തുറക്കുന്ന ദിവസം പ്രവേശനോത്സവം നടത്തി. വിദ്യാലയവും പരിസരവും അലങ്കരിച്ച് നവാഗതരെ വിവിധ സേനകളുടെ അകമ്പടിയോടു കൂടി സ്കൂൾ അങ്കണത്തിലേക്ക് ആന യിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സാന്ദ്രബാലൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാംവർഷം ഹയർ സെക്ക ണ്ടറി വിഭാഗം വിദ്യാർത്ഥികളെ 'ലൗ പ്ലാസ്റ്റിക്' പദ്ധതിയുടെ ഭാഗമായി ചക്കച്ചുള നൽകിയാണ് എതിരേറ്റത്. മിഠായിയും, പ്ലാസ്റ്റിക്കും ഒഴിവാ ക്കി സംസ്ഥാനഫലം തന്നെ നൽകി കുട്ടികൾ മാതൃക കാണിച്ചു.


   ډ നവാഗതരെ വരവേൽക്കാൻ മുളങ്കുറ്റിയിൽ മുളപ്പിച്ച തൈകളുമായി വിദ്യാർത്ഥികൾ

08/06/2019 ന് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നന്മയുടേയും പ്രകൃതിസ്നേഹത്തിൻറെയും മാതൃകയായി സീനിയർവിദ്യാ ർത്ഥികൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പ്രകൃതിയോടു ചേർന്നു നിൽക്കുന്ന മുളങ്കുറ്റികളിൽ നട്ട തൈകൾ സൗജന്യമായി വിതരണം ചെയ്തു. യാതൊരു വിധത്തിലും പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത മുളങ്കുറ്റികളിൽനിന്ന് തൈ മാറ്റി നടേണ്ടതില്ല. ഇതിലൂടെ തൈകളുടെ പരിപാലനവും എളുപ്പത്തിൽ സാധ്യമാണ്. മുളങ്കുറ്റികൾ പ്രതികൂല സാഹചര്യങ്ങളിൽനിന്നും സസ്യങ്ങളെ സംരക്ഷിക്കുന്നു. ഈ വർഷ ത്തെ പരിസ്ഥിതിദിനത്തിൽ 85 ലക്ഷം തൈകളാണ് കേരളത്തിലുടനീളം വിതരണം ചെയ്തു. അതുവഴി അത്രത്തോളം തന്നെ പ്ലാസ്റ്റിക് കവറുകളാണ് ഭൂമിയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നത്. മാരകമായ ഈ പ്രശ്നം ഒരു പരിധിവരെ തടയാനും അതോടൊപ്പംതന്നെ ഈ വർഷ ത്തെ പരിസ്ഥിതിദിനസന്ദേശമായ 'ബീറ്റ് പ്ലാസ്റ്റിക്' എന്ന മുദ്രാവാക്യം മനസ്സിലുറപ്പിച്ച് അർത്ഥവത്താക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു. പ്രവർത്തനങ്ങൾക്ക് പി.ടി.എ അംഗങ്ങൾ നേതൃത്വം നൽകി.

   ډ പരിസ്ഥിതി ദിനം

'ഭൂമി നമ്മുടെ മാതാവാണ്' എന്ന സന്ദേശവുമായി ജൂൺ 5 ന് പരി സ്ഥിതിദിനം വിപുലമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതിദിനസന്ദേശം നൽകി. വൃക്ഷത്തൈ വിത രണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ഓമന മുൻ എൻ. എസ്.എസ്. കോഡിനേറ്റർ എം.കെ. രാജേന്ദ്രന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ, മിനിസാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുന്ന തെരുവുനാടകം മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻറ്റിൽ അവതരിപ്പിച്ചു. പ്രകൃതിയുടെ ഭാവപകർച്ച കോർത്തിണ ക്കിയ തെരുവുനാടകവും റാലിയും ഏറെ ജനശ്രദ്ധ ആകർഷിച്ചു. ചട ങ്ങിന് കെ.എം.നാരായണൻ, മനോജ്ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ നേതൃത്വം നൽകി.


സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതിദിനം ആചരിച്ചത്. ക്യാമ്പസ് സൗന്ദര്യവത്ക്കരണം ലക്ഷ്യം വച്ച് സ്കൂൾ പരിസരമാകെ വൃക്ഷ ത്തൈകൾ നട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുളങ്കുറ്റിയിൽ നട്ട പ്ലാവിൻതൈകൾ വിതരണം ചെയ്തു. പ്രകൃതിയോടുചേർന്നു നിൽ ക്കുക എന്ന സന്ദേശമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചത്. അന്നേ ദിവസം അപ്പാട് ദേവസ്വംഭൂമിയിൽ നട്ട വൃക്ഷത്തൈകൾ, വിദ്യാർത്ഥി കൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചുമതലകൾ വിഭജിച്ചെടുത്ത് പരിപാ ലിച്ചുവരുന്നു.

   ډ ജൂൺ 19-വായനാദിനം'

'പുസ്തകദക്ഷിണ' എന്ന പുതുമയാർന്ന ഒരു പദ്ധതിയാണ് വായനാ ദിനത്തിൽ സംഘടിപ്പിച്ചത്. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും പുസ്തകം സംഭാവനയായി സമാഹരിച്ചു. ഈ ഇനത്തിൽ 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു. കൂടാതെ പി.ടി. എ.യുടെ ശ്രമഫലമായി മീനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങ ളിൽനിന്ന് ക്ലാസ്സ് ലൈബ്രറിയിലേക്ക് 9 അലമാരകൾ ശേഖരിക്കുവാൻ കഴിഞ്ഞു. സാഹിതിക്ലബ്ബിൻറെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. സന്തോഷ് എച്ചിക്കാനത്തിൻറെ 'കൊമാല' എന്ന പുസ്തകം ചർച്ച ചെയ്തു. യുവകവയിത്രി സുൽത്താന നസ്റിൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. കൂടാതെ ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നട ത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എൻ. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. 2020 ജൂൺ 19-ലെ വായനാദിനത്തിൽ ജയമോഹൻറെ 'നൂറു സിംഹാസനങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പുസ്തക ചർച്ച നടന്നു. ഹയർ സെക്കണ്ടറി ജോയിൻറ് ഡയറക്ടറും, സാഹിത്യ നിരൂപകനുമായ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.


   ډ സ്വാതന്ത്ര്യദിനം

എൻ.സി.സി, എൻ.എസ്.എസ്. സ്കൗട്ട്, ജെ.ആർ.സി. എസ്.പി.സി. എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോ ഷിച്ചു. ദേശഭക്തിഗാനം, സ്വാതന്ത്ര്യദിനപരേഡ് എന്നിവ പരിപാടിക ൾക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്കുശേഷം മീനങ്ങാടി അടിച്ചിലാടികോളനി സന്ദർശിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മീനങ്ങാടി ഗവ. എൽ.പി. സ്കൂളിലെ പ്രളയദുരിതാശ്വാസ ക്യാമ്പ് ദിനാചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ ശുചീകരിച്ചു.

   ډ അന്താരാഷ്ട്ര യോഗാദിനം

21/06/2019 വ്യാഴാഴ്ച അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രശ സ്ത യോഗാപരിശീലകൻ ഒ.ടി.സുധീർ ക്ലാസ് നയിച്ചു. വിദ്യാർത്ഥിക ളോടൊപ്പം അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടു ത്തു.

   ډ ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ജൂലൈ 4-ന് സ്ക്കൂളിൽ ടയർ ഷൂട്ടൗട്ട് മത്സരം നടത്തി. മത്സരത്തിന് മികച്ച സ്വീകാര്യത ലഭി ച്ചു. എൻ.എസ്.എസ് വോളണ്ടിയേഴ്സിനൊപ്പം സ്കൗട്ട് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പോസ്റ്റർ, കൊളാഷ്, ക്വിസ് എന്നീ മത്സരങ്ങളും നടത്തി. ലഹരിവിരുദ്ധദിനത്തിൻറെ പ്രാധാന്യം വിദ്യാർ ത്ഥിമനസ്സുകളിലേക്കെത്തിക്കാനും ലഹരിയുടെ ദൂഷ്യവശത്തെക്കു റിച്ച് ബോധവത്ക്കരിക്കാനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ഒരു ഷൂട്ടൗട്ടിൻറെ ലാഘവത്തോടെ ലഹരിയെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ നമുക്ക് സാധിക്കണം. ലഹരിയുടെ കരാളഹസ്തങ്ങൾ നിഷ്ക്കളങ്കമായ കൗമാരത്തെ നശിപ്പിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിയ്ക്കാം എന്ന സന്ദേശം പകർന്ന് നൽകാൻ ഈ ഷൂട്ടൗട്ട് മത്സരത്തിലൂടെ സാധിച്ചു.

   ډ ബഷീർ അനുസ്മരണം

05/07/2019-ന് ബഷീർ അനുസ്മരണത്തിൻറെ ഭാഗമായി വിദ്യാലയ ത്തിൽ വച്ച് പുസ്തകചർച്ച നടത്തി. 'ബേപ്പൂർ സുൽത്താൻ' മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച അനശ്വരകഥാപാത്രങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായി മാറിയ ചർച്ചയ്ക്ക് ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ഡോ. ബാവ കെ. പാലുകുന്ന് നേതൃത്വം നൽകി. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യാപക രക്ഷാകർതൃപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ അവരുടെവായനാനുഭവങ്ങൾ പങ്കുവച്ചു. ഭൂമിയുടെ അവകാശികൾ, പാത്തുമ്മയുടെ ആട്, മുച്ചീട്ടുകളിക്കാരൻറെ മകൾ, ബാല്യകാലസഖി എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്യപ്പെട്ടു.


   ډ ലോക ജനസംഖ്യാ ദിനാചരണം

11/07/2019 ന് ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സംവാദം സംഘടിപ്പിച്ചു. ജനസംഖ്യവർദ്ധനവ് 'നേട്ട വും കോട്ടവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ചാർട്ട് പ്രദർശനം, കൊളാഷ് മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ അധ്യാപകർ, പി.ടി.എ. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

   ډ അധ്യാപക ദിനം

സെപ്തംബർ 5-ന് അധ്യാപകദിനം പി.ടി.എ.യുടെ സഹകരണ ത്തോടെ സ്കൂൾ പാർലമെൻറിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴു വൻ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് 'ഗുരു വന്ദനം' എന്ന പ്രോഗ്രാം നടത്തി. എൻ.എസ്.എസിൻറെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് നെല്ലിക്ക കാണിക്കയായി നൽകി. മൺചിരാതുകളിൽ അധ്യാപകർ തെളിയിച്ച ദീപം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. അധ്യാപകർ തെളിയിച്ചുതന്ന വിദ്യയുടെ പ്രകാശം എക്കാലവും നിലനിർത്തുമെന്ന് കുട്ടികൾ പ്രതിജ്ഞ യെടുത്തു. വളണ്ടിയർമാർ നൽകിയ കാണിക്കയും ആശംസാകാർഡുകളും ഏറ്റുവാങ്ങി അധ്യാപകർ അവരെ അനുഗ്രഹിച്ചു. പരിപാടികൾ ക്ക് അനുഷ്യ എ.പി, റോബിൻ കെ. എസ്, ലക്ഷി. എ, ശ്രീറാം. ജി, അക്സ. എം.എ ബേസിൽ. കെ എന്നിവർ നേതൃത്വം നൽകി.

   ډ ലോക പ്രമേഹദിനം

ലോക പ്രമേഹദിനത്തിൻറെ ഭാഗമായി 14-11-2019 ന് 'ജീവിതശൈലി രോഗങ്ങൾ-കാരണങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാർ അധ്യക്ഷത വഹി ച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി സാജു, പിന്നാക്കവിഭാഗ കോർപ റേഷൻ ജില്ലാമാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, ആർ.പ്രവീൺ, ശ്രാവൺ കെ.പി. എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഡയബറ്റീഷ്യനും, ട്രാവൻകൂർ ഡയബറ്റീസ് റിസ ർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെ ടുത്തു.

   ډ എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി 2019 ഡിസംബർ ഒന്നിന് എൻ.എസ്.എസ്. യൂണിറ്റിൻറെയും, പി.ടി.എ.യുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്ക്കരണറാലിയും സെമിനാറും സംഘടി പ്പിച്ചു. തുടർന്നുനടന്ന ശിൽപശാലയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡോ.നിമ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കർണൻ, ഡോ. ഷജ്മീർ എന്നിവർ ക്ലാസ്സെടു ത്തു.

   ډ 'നമുക്കൊപ്പം' - ഭിന്നശേഷി ദിനാചരണം

3-12-2019 ന് ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പ്രതിസന്ധി കളിൽ തളരാതെ വരകളുടെയും വർണങ്ങളുടെയും ലോകത്ത് വിസ്മ യം തീർക്കുന്ന വിദ്യാലയത്തിലെ എട്ടാംതരം വിദ്യാർഥിയായ ജോയ ൽ കെ. ബിജുവിനെ ആദരിച്ചു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പി ക്കാൻ കഴിയാത്തതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ വീൽചെയറിൽപോലും യാത്രചെയ്യാനോ ജോയലിന് കഴിയില്ല. എന്നാൽ ഒന്നരമാസത്തിനകം ഈ മിടുക്കൻ വരച്ചു തീർത്ത ചിത്ര ങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് ജോയൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ജോയൽ വരച്ച വിവിധ പ്രകൃതി ദൃശ്യങ്ങളുടെയും പൂക്കളുടെയും പക്ഷിമൃഗാ ദികളുടെയും ചിത്രങ്ങൾ ഈ രംഗത്ത് ശാസ്ത്രീയ മായ പരിശീലനം സിദ്ധിച്ച വർക്കു മാത്രം സാധ്യമാകു ന്ന രചനകളാണെന്ന് വിദഗ്ധർ പറയുന്നു. അമ്പലവയൽ കാരച്ചാൽ സ്വദേശികളായ ബിജു, റീന ദമ്പതികളുടെ മകനാണ് ജോയൽ.

ലോകഭിന്നശേഷിദിനാചരണത്തിൻറെ ഭാഗമായി ജോയൽ പഠി ക്കുന്ന മീനങ്ങാടി ഗവ. ഹയർസെക്കണ്ടറിസ്കൂളിൽ തന്നെയാണ് ജോയലിൻറെ ചിത്ര പ്രദർശനം അരങ്ങേറിയത്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. പ്രിൻ സിപ്പാൾ പി.എ. അബ്ദുൽനാസർ, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീ സർ എം.കെ. രാജേന്ദ്രൻ, ഡോ. ബാവ കെ. പാലുകുന്ന്, കെ.എൻ. ഇന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ. മനോജ് ചന്ദനക്കാവ്, എസ്.എം. സി. ചെയർമാൻ ടി.എം. ഹൈറുദ്ദീൻ, ബി. ബിനേഷ്, കെ.എസ്. വിഷ്ണുമായ ടി, അഞ്ജലിമോൾ, അമയ എൽസ സാജു, പി.സി. ഗായത്രി, പി.എം മനോജ്. എന്നിവർ സംസാരിച്ചു.

   ډ കർഷകദിനത്തിൽ 'വീട്ടിലൊരു വാഴ'

ചിങ്ങം 1 കർഷക ദിനം. മണ്ണിനെയും മനസ്സിനെയും തഴുകിയെ ത്തുന്ന പുതുവർഷം. സമൂഹത്തെ തീറ്റിപ്പോറ്റുന്ന കർഷകർക്കായി ഒരു ദിനം. നമുക്കുവേണ്ടി പൊരിവെയിലത്തും പെരുമഴയിലും കഷ്ട പ്പെടുന്ന കർഷകരെ അവഗണിച്ച് ഒരു സമൂഹത്തിനും മുമ്പോട്ടു പോകുവാനാകില്ല. 'കർഷകർക്കും സൗകര്യങ്ങളും ആദരവും ലഭിച്ചേ മതിയാവൂ.'

കർഷകദിനത്തിൽ അടുക്കളമാലിന്യനിർമ്മാർജ്ജനം ലക്ഷ്യം വച്ച് നടത്തുന്ന പദ്ധതിയായ 'വീട്ടിലൊരു വാഴ' എന്നതിൻറെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ നിർ വഹിച്ചു. പ്ലസ്വൺ വിദ്യാർത്ഥിയായ ബേസിൽ വർഗീസ് വാഴത്തൈ ഏറ്റുവാങ്ങി. കർഷകദിനത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഹെഡ്മാസ്റ്റർ കെ.എം. നാരായണൻ, കെ. അനിൽകുമാർ, കെ.പി. പ്രദീശൻ എന്നിവ സംസാരിച്ചു. ജൈവകർഷകരായ ഒ.ടി.സുധീർ, കെ.വേണുഗോപാൽ എന്നിവരെ ആദരിച്ചു.

   ډ സെപ്തംബർ 16 ഓസോൺ ദിനം. 

ഭൂമിയുടെ രക്ഷാകവചമായി നിലകൊള്ളുന്ന ഓസോൺപാളിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു സെപ്തംബർ 16-ന് നട ത്തിയ ഓസോൺദിനാചരണ പരിപാടികൾ. രാവിലെ 9.00 മണിക്ക് ഓസോൺദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച് വിദ്യാർത്ഥിക ൾക്ക് ഓസോൺദിനസന്ദേശം നൽകി. ഹരിതഗൃഹവാതകങ്ങളിൽ നിന്നും മനുഷ്യനെയും സസ്യജന്തുജാലങ്ങളെയും ഒരുപോലെ സംര ക്ഷിച്ച് ഭൂമിയിൽ ജീവൻറെ നിലനിൽപ്പുതന്നെ നിയന്ത്രിക്കുന്ന ഓസോ ൺ കവചം, നമ്മൾ മനുഷ്യരുടെ തന്നെ പല പ്രവൃത്തികൾകൊണ്ട് നിയന്ത്രണവിധേയമാവാത്ത തരത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. എം.കെ. രാജേന്ദ്രൻ, പി.എ. അബ്ദുൽ നാസർ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

   ډ സെപ്തംബർ 18 - ലോക മുളദിനം

നമ്മുടെ പരിസരങ്ങളിൽ അവശേഷിക്കുന്ന മുളയെ സംരക്ഷിക്കാ നൊരു ദിനം. പുൽവർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലുത് എന്നറിയപ്പെ ടുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും, ഉപകാരങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ ദിനം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. കുളങ്ങൾ, ഭൂഗർഭ ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ മുളയുടെ സാന്നിദ്ധ്യം ജലനിരപ്പ് ഒരേതോതിൽ നിലനിർത്തുമെന്നത് കുട്ടിക ൾക്ക് പുതിയൊരറിവായിരുന്നു. മുളദിനാചരണത്തിൻറെ ഉദ്ഘാടനം വാർഡ് മെമ്പർ മിനിസാജു നിർവ്വഹിച്ചു. സ്കൂളിലും പരിസരങ്ങളിലു മായി മുളത്തൈകൾ എൻ.എസ്.എസ്. അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടു. പ്രവർത്തനങ്ങൾക്ക് ബേസിൽ വർഗീസ്, പി.ശിവപ്രസാദ്, എം. കെ. രാജേന്ദ്രൻ എന്നിവരും, പി.ടി.എ. അംഗങ്ങളും നേതൃത്വം നൽകി.

   ډ ഗാന്ധിജയന്തി- ലഹരിവിരുദ്ധദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ്വകുപ്പിൻറെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ദിനാചരണത്തിൻറെ ഭാഗമായി കൂട്ടയോട്ടം, പഠനക്ലാസ്സ്, പ്രതിജ്ഞ, കൊളാഷ് മത്സരം കോളനികളിൽ ബോധവത്ക്കരണം എന്നിവ സംഘടിപ്പിച്ചു. ലഹരി യുടെ ദൂഷ്യഫലങ്ങളും അതുമൂലം സമൂഹത്തിലുണ്ടാവുന്ന പ്രയാസ ങ്ങളും വിപത്തുകളും വിശദമാക്കുന്ന ക്ലാസ് വളരെ ഫലവത്തായി. ലഹരിയുടെ ഉപയോഗംകൂടി വരുന്ന ഇന്നത്തെ സമൂഹത്തിൽ പുതിയ അവബോധം വളർത്താൻ കൂട്ടയോട്ടത്തിന് കഴിഞ്ഞു. മനോജ് ചന്ദന ക്കാവ്, ടി.എം. ഹൈറുദ്ദീൻ, എം.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗി ച്ചു. അടിച്ചിലാടികോളനി നിവാസികളുടെ പങ്കാളിത്തവും ലഭ്യമായിരു ന്നു.

   ډ ചാന്ദ്രദിനം

ജൂലൈ 21-ന് ചാന്ദ്രദിനത്തിൻറെ ഭാഗമായി സ്കൂളിൽവച്ച് സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ചന്ദ്രനെ അറിയാൻ' എന്ന ചാർട്ട് പ്രദർശനം നടത്തി. ഓരോ ചാർട്ടും ചരടിൽ തൂക്കി സ്കൂൾ ഓഫീസി ൻറെ വരാന്തയിൽ പ്രദർശനം ഒരുക്കി. മികച്ച ചാർട്ടുകൾക്ക് സമ്മാന വും നൽകി.

പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ

 ډ പ്രാദേശിക പി.ടി.എ.

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

   ډ കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാ ഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യ ത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തി ട്ടുണ്ട്.








  ډ പഠനവീട്

പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഉദ്യ മത്തിൻറെ ഫലമായി കുട്ടികൾക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ കൂട്ടാ യ്മകളോടെ വിവിധ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹക രണപഠനത്തിനും, സഹവർത്തിത പഠനത്തിനുമുള്ള അവസരങ്ങൾ ഒരുക്കാനും സാധിച്ചു. ഓൺലൈൻ പഠനം സജീവമാക്കുന്നതിനായി ഗ്രന്ഥശാലകളും, ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പി.ടി.എ അംഗങ്ങളുടെ നേതൃത്വ ത്തിൽ സൗകര്യമൊരുക്കി.

   ډ ഗ്രീൻ ബോർഡ്/ വൈറ്റ് ബോർഡ് സജ്ജമാക്കൽ

ക്ലാസ് മുറികളിൽ പഠനപ്രക്രിയ കൂടുതൽ മികവുറ്റതാക്കി മാറ്റു ന്നതിന് വേണ്ടി ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ സ്ഥാപി ക്കാൻ പി.ടി.എ. കമ്മിറ്റി തീരുമാനിക്കുകയും 5 മുതൽ 12 വരെ ക്ലാസ്സു കളിൽ ഇവ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ മിഴിവോടെ പഠനാ ശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ ഏറെ സഹായകമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പ ത്തിക സമാഹരണം പി.ടി.എ.യുടെ നേതൃത്വത്തിലാണ് നടത്തിയത്.

   ډ യു.എസ്.എസ്. ക്യാമ്പ്

വിദ്യാലയത്തിലെ മിടുക്കരായ 7-ാം തരം വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകു ന്നതിനായി അധ്യാപകരുമായി ചേർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസ്സുകൾ നയി ക്കുകയും ചെയ്തു. അതിൻറെ ഫലമായി ഈ വർഷം വിദ്യാലയത്തി ലെ ആൻലിയ ഷാജിക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിക്കുകയു ണ്ടായി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പി.ടി.എ. യുടെ നേതൃത്വത്തിൽ ചായയും ലഘുഭക്ഷണവും നൽകി.

   ډ NTSE കോച്ചിംഗ് ക്യാമ്പ്

നാഷണൽ ടാലൻറ് സേർച്ച് പരീക്ഷയ്ക്ക് വിദ്യാലയത്തിലെ കുട്ടി കളെ തയ്യാറെടുപ്പിക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി 25 ക്ലാസ്സുകൾ നൽകി. ക്ലാസ്സുകൾ ഒഴിവുദിന ങ്ങളിൽ പി.ടി.എ.യുടെ സഹായത്തോടെയാണ് നൽകിയത്. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ റിസോഴ്സ് അധ്യാപകരായ ഷീജ മാത്യു, ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, ടി.കെ. സുനിൽ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.







   ډ ക്ലാസ് ലൈബ്രറികൾ

'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

ډ സ്കൂൾ ശുചിത്വം

'ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനം' എന്ന തിരിച്ചറിവിൽ പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും വിദ്യാ ലയത്തിൽ അതീവ പ്രാധാന്യം കൽപ്പിച്ചു വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ്സ്മുറികളും ടോയ്ലറ്റുകളും വിദ്യാലയ പരിസര വും ശുചിയാക്കുന്നതിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു ജീവ നക്കാരിയെ നിയമിക്കുകയും പി.ടി.എ. ഫണ്ടിൽനിന്നും പ്രതിഫലം നൽകി വരികയും ചെയ്യുന്നു. വിദ്യാലയത്തിൽ മുഴുവൻ സമയവും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

   ډ 'നക്ഷത്രവനം' സംരക്ഷണപദ്ധതി

27/07/2019 ന് പൂർണായു ആരോഗ്യ നികേതനം മീനങ്ങാടിയുടെയും, സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ ഉള്ള നക്ഷത്രവനം മോടി കൂട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി. ഉദ്ഘാടനം ജില്ലാഎൻ.എസ്.എസ് കോർഡിനേറ്റർ ജോസഫ് എം.ജെ നിർവഹിച്ചു. പൂർണായു ആരോഗ്യനികേതനം സി.ഇ.ഒ ശ്രീ. ആനന്ദ് പത്മനാഭൻ, അഡ്മിനിസ്ട്രേറ്റർ, ഡോ.മധുസൂദനൻ മാനേജർമാർ-ഓംപ്രസാദ്, രാജേഷ്, ടി.എം. ഹൈറുദ്ദീൻ, പി.എ. അബ്ദുൽ നാസർ, കെ.എം. നാരായണൻ, വാർഡ് മെമ്പർ മിനി സാജൂ, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അക്സ എം.ഐ എന്നിവർ സംസാരിച്ചു.

   ډ 'ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് '

ശുചിത്വമുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അഭിമാനമാണ്. ശുചിത്വമുള്ളതും പച്ചപ്പുകൾ നിറഞ്ഞതുമായ ക്യാമ്പസ് പഠന പ്രവർ ത്തനങ്ങൾ അനുസ്യൂതം നിർവ്വഹിക്കാൻ സഹായകമാകും. ഈ തിരി ച്ചറിവിൽ നിന്നാണ് മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലീൻകാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പദ്ധതി ഏറ്റെടു ത്തത്. പ്രസ്തുത പ്രൊജക്ടിൻറെ ഭാഗമായി പ്ലാസ്റ്റിക് നിയന്ത്രിതവിദ്യാ ലയം, പ്ലാസ്റ്റിക്കിൻറെ ശേഖരണം, ബോധവൽക്കരണ പരിപാടികൾ, മഷിപേനകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ, ഭക്ഷണാവശി ഷ്ടങ്ങളുടെ പുനരുപയോഗം, വിദ്യാലയാങ്കണത്തിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

   ډ 'ശലഭോദ്യാനം'

ശലഭങ്ങൾ നൽകുന്നത് കാഴ്ചയുടെ കൗതുകവും വർണ്ണഭംഗി യും മാത്രമല്ല മനസ്സുനിറക്കുന്ന ആഹ്ലാദവും അറിവിൻറെ അന്വേഷണ ങ്ങൾക്കുള്ള പ്രേരണയുമാണ്. വിവിധതരം ശലഭങ്ങളെ വിദ്യാലയ അങ്കണത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രശലഭ ങ്ങളെ ആകർഷിക്കുന്നതിനുതകുന്ന വിധത്തിൽ വിദ്യാലയത്തിൽ വിവിധ ചെടികൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ചെടികളിൽ അരിപ്പൂ, സീനിയ, ജമന്തി, ചെണ്ടുമല്ലി എന്നിവ ഉൾപ്പെടു ന്നു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധവും, പ്രകൃതിയിലെ പ്രതിഭാസങ്ങൾക്കനുസൃതമായുള്ള അവ യുടെ പ്രതികരണങ്ങളും സ്വാഭാവികമായി മനസ്സിലാക്കുന്നതിനും, ആഹ്ലാദകരമായ പഠനാന്തരീക്ഷം വിദ്യാലയത്തിൽ ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ പഠനപ്രവർത്ത നങ്ങളോടനുബന്ധിച്ച് വിവിധതരം ശലഭങ്ങളെ നിരീക്ഷിക്കുന്നതിനും ലഭിക്കുന്ന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അവസരം ഒരു ക്കിയിരിക്കുന്നു. ശലഭങ്ങളുടെ വർണചിത്രങ്ങൾ, ശലഭലാർവ ഭക്ഷണ മാക്കുന്ന സസ്യങ്ങൾ, അവയുടെ ശാസ്ത്രീയനാമം, അവയുടെ ഇംഗ്ലീ ഷ്, മലയാളം പേരുകൾ ഇവയെല്ലാം ക്ലാസ്സുകളിൽ എഴുതി സൂക്ഷിച്ചി രിക്കുന്നു.

പൂമ്പാറ്റയുടെ ജീവിതക്രമം നിരീക്ഷിച്ച് മനസ്സിലാക്കാൻ കുട്ടിക ൾക്ക് സാധിക്കുന്നതിനോടൊപ്പം വിവിധതരം നാട്ടുപൂക്കൾ, ചെടികൾ എന്നിവയെപ്പറ്റിയും അറിവ് ലഭിക്കുന്നു. ശലഭോദ്യാനത്തിൻറെ നിർമ്മാ ണത്തിലും പരിപാലനത്തിലും പി.ടി.എ. അംഗങ്ങൾ മുഖ്യപങ്ക് വഹി ക്കുന്നു.

   ډ ജൈവ പച്ചക്കറിത്തോട്ടം

മീനങ്ങാടി സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ പൂർണമായും ജൈവകൃഷിരീതി ഉപയോഗിച്ച് നടുകയും, അതിൽനിന്നുള്ള ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപ യോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകിയത് പി.ടി.എ. ആണ്.

   ډ വള്ളിക്കൂടിൽ 

വിദ്യാലയത്തിലെ പൂർവ അധ്യാപ കനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സാമ്പത്തിക പിന്തുണ യോടെ വിദ്യാലയത്തിൽ മനോഹര മായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.

   ډ ഉദ്യാനം

വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തള ത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലു ള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു.

2019-20 അധ്യയന വർഷത്തിൽ വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും

1. പ്രൊഫ. സി. രവീന്ദ്രനാഥ് (ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കേരളം)

വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു.

2. ശ്രീ. എസ്. സുരേഷ്കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)

കേരളത്തിലെ ഹൈടെക് വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി പഠി ക്കുന്നതിന് ബഹു. കർണാടക വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എസ്. സുരേഷ്കുമാർ 21-9-2019ന് വിദ്യാലയം സന്ദർ ശിക്കുകയുണ്ടായി. ഐ.ടി. അധിഷ്ഠിത സംവിധാനങ്ങൾ വിദ്യാഭ്യാസപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നതിൻറെ സാധ്യതകൾ പഠിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം.

3. ശ്രീമതി. നിമ്രാസ് കൗർ (നീതി ആയോഗ് സോഷ്യൽ സെക്ടർ ഉപദേഷ്ടാവ്)

ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റിയും, വിദ്യാഭ്യാസരീതികളെപ്പറ്റിയും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ നീതി ആയോഗി ൻറെ പ്രതിനിധി സംഘം ശ്രീ. നിമ്രാസ് കൗറിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തുകയും, ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബുകൾ എന്നി വ സന്ദർശിക്കുകയും വിദ്യാർ ത്ഥികളുമായും, അധ്യാപക രുമായും പി.ടി.എ. അംഗങ്ങളു മായും സംവദിക്കുകയും ചെയ്തു.

4. ശ്രീ. എ. ഷാജഹാൻ ഐ.എ.എസ്. (പൊതുവിദ്യാഭ്യാസ സെക്രട്ടറി)

കേരളത്തിൻറെ പൊതുവിദ്യാഭ്യാസസെക്രട്ടറിയായ ശ്രീ. എ. ഷാജ ഹാൻ ഐ.എ.എസ്. വിദ്യാ ലയം സന്ദർശിക്കുകയുണ്ടായി. അന്തർദേശീയ നിലവാരത്തി ലേക്കുയരുന്ന വിദ്യാലയത്തി ൻറെ അക്കാദമിക പ്രവർത്തന ങ്ങൾ അദ്ദേഹം വിലയിരുത്തി.

5. ശ്രീ. എസ്.സുഹാസ് ഐ.എ.എസ്. (ജില്ലാ കളക്ടർ)

വയനാട് ജില്ലാ കളക്ടറായിരുന്ന ശ്രീ. എസ്. സുഹാസ് ഐ.എ. എസ്. വിദ്യാലയം സന്ദർശിക്കുകയും പ്രകൃതി സംരക്ഷണവു മായും, ശാസ്ത്രീയാവബോധം വളർത്തുന്നതുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്തു.


6. ശ്രീ. ആർ. ഇളങ്കോ ഐ.പി.എസ്. (വയനാട് ജില്ലാ പോലീസ് സൂപ്രണ്ട്)

വയനാട് ജില്ലയുടെ പോലീസ് മേലധികാരിയായ ശ്രീ. ഇളങ്കോ ഐ.പി.എസ്. വിദ്യാലയം സന്ദർശിക്കുകയുണ്ടായി. തൽസമയം വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന പട്ടികവർഗവിദ്യാർത്ഥിക ളുടെ റസിഡൻഷ്യൽക്യാമ്പിലെ പ്രവർത്തനങ്ങൾ അദ്ദേഹം പരി ശോധിച്ചു.

7. ശ്രീ. രാഹുൽ ഗാന്ധി (എം.പി)

വയനാട് പാർലമെൻറ് നിയോജകമണ്ഡലത്തിലെ എം.പി.യായ ശ്രീ. രാഹുൽ ഗാന്ധി വിദ്യാലയം സന്ദർശിക്കുകയുണ്ടായി. പ്രള യകാലത്തെ പ്രധാന ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലെ അന്തേവാസികളുമായി അദ്ദേഹം സംസാരിക്കു കയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.


8. ശ്രീമതി. എം.സി. ജോസഫൈൻ (വനിതാ കമ്മീഷൻ അധ്യക്ഷ)

കേരളവനിതാകമ്മീഷൻ അധ്യക്ഷ ശ്രീമതി. എം.സി. ജോസ ഫൈൻ 21-10-2019 ന് വിദ്യാലയ ത്തിലെത്തുകയുണ്ടായി. വിദ്യാല യത്തിൽ പെൺകുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച വിശ്രമ മുറി ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു അവർ.

9. കുമാരി. രമ്യാരാഘവൻ (ഫോറസ്റ്റ് ഓഫീസർ)

വിദ്യാലയത്തിലെ സിവിൽ സർവീസ് പരിശീലനവുമായി ബന്ധ പ്പെട്ട ഓറിയൻറേഷൻ നൽകുന്നതിനായി ഫോറസ്റ്റ് ഓഫീസർ ശ്രീമതി. രമ്യാരാഘവൻ വിദ്യാലയത്തിലെത്തി.

10. ശ്രീമതി. ഷജിനാ കരിം. (സോഷ്യൽ ഫോറസ്ട്രി ഓഫീസർ)

വിദ്യാലയത്തിലെ വിവിധ പ്രകൃതിസംരക്ഷണ, ഹരിതവത്ക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സോഷ്യൽ ഫോറസ്ട്രി ഓഫീസർ ശ്രീമതി. ഷജിനാ കരിം വിദ്യാലയം സന്ദർശിച്ചു.

11. ശ്രീ. സുധീഷ് (സിനിമാതാരം)

സുപ്രസിദ്ധമലയാള സിനിമാ താരം സുധീഷ് വിദ്യാലയത്തിൽ അതിഥിയായി എത്തുകയുണ്ടാ യി. വിദ്യാലയത്തിന് ലഭിച്ച ശ്രേഷ്ഠഹരിത വിദ്യാലയം അവാ ർഡ് സമ്മാനിക്കാനായി എത്തി യതായിരുന്നു അദ്ദേഹം.

12. കുമാരി. സുൽത്താന നസ്റിൻ (യുവകവയിത്രി)

പുതുതലമുറയിലെ അറിയപ്പെടുന്ന കവയിത്രിയും, സാംസ്കാരി ക പ്രവർത്തകയുമായ കുമാരി സുൽത്താന നസ്റിൻ വിദ്യാലയ ത്തിലെത്തുകയും വായനാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.


13. ഡോ. ഷബീർ എ. റഷീദ് (ഡയബറ്റോളജിസ്റ്റ്, തിരുവനന്തപുരം)

കേരളത്തിലറിയപ്പെടുന്ന പ്രമേഹ രോഗവിദഗ്ധൻ ഡോ. ഷബീർ. എ. റഷീദ് വിദ്യാലയത്തിലെത്തു കയും, ജീവിതശൈലി രോഗങ്ങ ളെപ്പറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

ഉപതാളുകൾ

justify ‍‍ ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ | നേർക്കാഴ്ച്ച |


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P
  • നാരായണൻ കെ എം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
  • അബ്രഹാം ബെൻഹര് - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അക്ബർ - സിനിമ സംവിധായകൻ

SSLC/HIGHER SECONDARY RESULT


പത്രങ്ങൾ

justify മലയാള മനോരമ
justify മാത്രുഭൂമി
justify ദീപിക
justify മംഗളം
justify deccanchronicle


വഴികാട്ടി

{{#multimaps:11.668376,76.166153 |zoom=13}}

മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മീനങ്ങാടി പി.ഒ, മീനങ്ങാടി , വയനാട്
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 04936 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 04936247570