ഗവ. എച്ച് എസ് എസ് തരുവണ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന വിദ്യാലയം ആണ് തരുവണ ഗവ ഹയർ സെക്കന്ററി സ്കൂൾ .സ്കൂളിന്റെ തുടക്കം മുതൽ പരിസ്ഥിതി സൗഹൃദം ആയി നിലനിർത്താൻ സ്കൂൾ പരിശ്രമിച്ചിട്ടുണ്ട് .സ്കൂളിനെ ഹരിതാഭമാക്കാനും പൃകൃതി സൗഹൃദമാക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി

ഹരിതാപന്തൽ ജില്ലയിൽ തന്നെ ആദ്യത്തേതും സുന്ദരവുമായ ഹരിത പന്തൽ സ്കൂളിന് സ്വന്തം .പി ടി എ യുടെയും'പ്രവാസികൂട്ടായ്മയുടെയും സഹായത്തോടെ നിർമിച്ച ഹരിതാപന്തലിന്റെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയത് അദ്ധ്യാപകനായ ജോൺ പോൾ സാർ ആയിരുന്നു .പരിസ്ഥിതി ക്ലബിന്റെ ചുമതല വഹിക്കുന്നതും സാർ ആണ്

ചെമ്പരത്തി ഉദ്യാനം

വിവിധ തരത്തിലുള്ള ചെമ്പരത്തികൾ കൊണ്ട് സുന്ദരമായിരുന്നു സ്കൂൾ പരിസരം .എന്നാൽ ചില കാരണങ്ങളാൽ ഈ ഉദ്യാനം ഇപ്പോൾ നിലവിലില്ല എന്നുള്ളത് സങ്കടകരമാണ്

പുൽത്തകിടി

പൊടി പടലങ്ങൾ കൊണ്ട് നിറഞ്ഞ സ്കൂൾ പരിസരത്തെ മാറ്റുന്നതിനായി സ്കൂളിന്റെ മുറ്റം മുഴുവൻ പുല്ലു വെച്ച് പിടിപ്പിച്ചു .പൊടിയെ അകറ്റാൻ മാത്രമല്ലമഴക്കാലത്തു  ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഭൂമിയിലിറങ്ങാനും ഇത് സഹായിച്ചു

മുളങ്കൂട്ടം

വ്യത്യസ്തമായ മുളകളാൽ സമ്പന്നമാണ് സ്കൂൾ പരിസരം .അതിനാൽ തന്നെ ഏത് വേനൽക്കാലത്തും തണുപ്പ് അനുഭവപ്പെടുന്ന സാഹചര്യമാണ് .