ഗവ. എച്ച് എസ് എസ് തരുവണ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ് .

ബഷീർ ദിനം -(ജൂലൈ 5 )

♦️♦️♦️♦️♦️♦️♦️

    വിദ്യാരംഗം കലാസാഹിത്യവേദിയുടെയും *മലയാളം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് തരുവണ ബഷീർ ചരമദിനം ആചരിച്ചു.

ബഷീർ കൃതികളെയും ജീവിതത്തെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും വീഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ബഷീർ കൃതികളുടെ PDF കുട്ടികൾക്ക് നൽകുകയും ചെയ്തു.

ബഷീർ കഥാപാത്രങ്ങളെ വരയ്ക്കുക, ബഷീർ കഥകൾ വായിച്ച് ഓഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക , ബഷീർ കൃതികളെ അടിസ്ഥാനമാക്കി ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കുക, ബഷീർ കഥാപാത്രങ്ങളുടെ വീഡിയോ ചിത്രീകരിച്ച് ക്ലാസ് ഗ്രൂപ്പിലിടുക, ഇങ്ങനെ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. ഓൺലൈനായി ബേപ്പൂർ സുൽത്താന്റെ ഓർമ്മ ദിനം വിപുലമായി തന്നെ സ്കൂൾ ആചരിച്ചു.

വായന ദിനവും വായന - വാരാചരണവും

പ്രശസ്ത കവി വീരാൻ കുട്ടി മാഷ് ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകരായ ബുഷ്റ ഇ ,സ്വാഗതവും ; അബ്ദുൾ ഗനി , നന്ദിയും പറഞ്ഞു. എഴുത്തുകാരിയും അധ്യാപികയുമായ റഷീദ ഇസ്ഹാഖ് ജീവവായന ദിന സന്ദേശം നൽകി. പ്രശസ്ത നർത്തകിയും ഗായികയുമായ ദയാബാബു കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ എം.കരുണാകരൻ മാസ്റ്റർ വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.സി. ആലി, എസ്.എം.സി ചെയർമാൻ പള്ളിയാൽ അബ്ദുള്ള, അധ്യാപകരായ കെ.സിദ്ധീഖ്, വിൻസെന്റ് പി.വി. ജെസ്സി പി.സി, ബുഷ്റ. പി , എന്നിവർ ആശംസകൾ അറിയിച്ചു. ഹിസാന ഷെറിൻ വായന ദിന പ്രതിജ്ഞ ചൊല്ലി. വായനയുമായി ബന്ധപ്പെട്ട കലാപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഒരാഴ്ചക്കാലം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.