ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.വിവരശേഖരണത്തിന് എന്തെല്ലാം ആധുനിക ഉപാധികൾ ഉണ്ടെങ്കിലും വായന ഒരു സംസ്കാരമാണ് എന്ന വികാരം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.കഥ,കവിത,നോവൽ,പഠനം,നിരൂപണം,ശാസ്ത്രം,ഗണിതം,ബാലസാഹിത്യം,പൊതുവിജ്ഞാനം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളുള്ള അതിവിശാലമായ ലൈബ്രറിയാണ് ഞങ്ങളുടേത്.ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി പുസ്തകം കുട്ടികൾക്ക് നൽകുകയും വായനക്കുറിപ്പ്/ആസ്വാദന ക്കുറിപ്പ്/പുസ്തക നിരൂപണം  തയാറാക്കി ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.സ്കൂൾ അസ്സംബ്ലികളിൽ പുസ്തകപരിചയം നടത്താനുള്ള ഒരു സെഷൻ നിർബന്ധമാക്കിയിട്ടുണ്ട്.വായിച്ചപുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം കൃത്യമായ ഇടവേളകളിൽ നടത്തി വിജയികൾക്ക് സമ്മാനം നൽകിവരുന്നു.അധ്യാപകർക്കും അമ്മമാർക്കും ലൈബ്രേറിയന്റെ നേതൃത്വത്തിൽ പുസ്തകം വിതരണം ചെയ്യുന്നുണ്ട്.അനുയോജ്യമായ സാഹചര്യത്തിൽ പുസ്തകപ്രദർശനവും നടത്തിവരുന്നു.