ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്‎ | അക്ഷരവൃക്ഷം
17:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം ശുചിത്വം എന്നത് വെടിപ്പും, ആരോഗ്യം നിലനിർത്താനും, രോഗങ്ങൾ വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ 'ഹൈജിയ' യുടെ പേരിൽ നിന്നാണ് ഹൈജീൻ അഥവാ ശുചിത്വം എന്ന പേരുണ്ടായത്. ശുചിത്വം എന്നത് പലതരത്തിൽ ഉണ്ട്. വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ നാം ഉൾകൊള്ളുന്ന ജീവിതചര്യയിൽ ഒന്നാണ്. ശുചിത്വമില്ലായ്മ സംസ്കാരം ഇല്ലായ്മയാണ് എന്നു തന്നെ പറയാം. സാമൂഹികമായും സാംസ്കാരികമായും ശുചിത്വം പാലിക്കുന്നവരാണ് നാമെങ്കിൽ നല്ലൊരു ശുചിത്വ ഭാരതം കെട്ടിപ്പടുക്കാൻ കഴിയും.

            മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലാഹിച്ചകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനു വാളേന്തി നിൽക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു ശുചിത്വം. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്നു ആർക്കും മനസ്സിലാക്കാവുന്നതാണ്.വ്യക്തി ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകുന്ന മലയാളി എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിനു പൊതു ശുചിത്വത്തിനും വിലകല്പിക്കാത്തത്. അത് നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ പുരയിടങ്ങളിൽ തള്ളുന്ന നാം ശുചിത്വത്തിനു ഒരു വിലയും കല്പിക്കുന്നില്ല. 
      ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്‌മയ്‌ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. 'ശുചിത്വം ദൈവഭക്തിയുടെ തൊട്ടടുത്താണ് ' എന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരും ശുദ്ധിയുള്ളവരായിരിക്കാൻ നിർബന്ധിതരാണ്. 
        ഇന്ന് ലോകത്തെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്-19 ശുചിത്വമില്ലായ്‌മയിൽ നിന്നുതന്നെ ഉണ്ടായതാണെന്നു നമുക്കു മനസിലാക്കാൻ കഴിയും. ഇനി വരും നാളുകളിൽ എങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം നമ്മുടെ പ്രിയപ്പെട്ടവർ മനസിലാക്കുകയും അങ്ങനെ ശുചിത്വപൂര്ണവും രോഗമുക്തവുമായ നല്ലൊരു ലോകം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
PARVATHY ANIL.P
8 D ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം