ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
Ghss anchal west school photo.png
വിലാസം
അഞ്ചൽ വെസ്റ്റ്

അഞ്ചൽ പി.ഒ.
,
691306
സ്ഥാപിതം1968 - 6 - 1
വിവരങ്ങൾ
ഫോൺ0475 2273665
ഇമെയിൽghssanchalwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
എച്ച് എസ് എസ് കോഡ്2024
യുഡൈസ് കോഡ്32130100202
വിക്കിഡാറ്റQ105813613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1361
പെൺകുട്ടികൾ1149
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി. മണി
പ്രധാന അദ്ധ്യാപികകലാദേവി ആർ.എസ്.
പി.ടി.എ. പ്രസിഡണ്ട്കെ.ബാബുപണിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്മാജിതാബീവി
അവസാനം തിരുത്തിയത്
19-01-202240001 wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.

തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.

ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ ബഹു. കെ. രാജു നിർവഹിച്ചു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. പ്രധാന മൈതാനത്തിൽ മൊത്തത്തിൽ പുതിയ ഷീറ്റ് പാകിയ ഓഡിറ്റോറിയം നിർമിച്ചു. ടൈലുകൾ പാകി മെച്ചപ്പെടുത്തി.

തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ഓൺലൈൻ പഠനസഹായം

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 എം . ഖുറൈഷ 2007-2008
2 ടി.എസ്. ലീല 2008-2009
3 ജോസ്. സി. കെ 2009-2010
4 ജി. സോമൻ പിള്ള 2010-2011
5 കെ.ജി. അലക്സാണ്ടർ 2011-2013
6 എം. സാബിയത്ത് ബീവി 2013-2014
7 ജെ. സുരേഷ് 2016-2017
8 ബി. ഷൈലജ 2017-2021
9 കലാദേവി ആർ.എസ് 2021-2022

എച്ച്.എസ്.സ്. പ്രിൻസിപ്പൽമാർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ചാർലിൻ പി. റെജി
2 എ. നൗഷാദ്
12 പ്രൊഫ. സി. മണി

നേട്ടങ്ങൾ

2021 പരീക്ഷാഫലങ്ങൾ

2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി), പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക്  എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ് ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.

യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ

യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.

എൻ.എം.എം.എസ് പരീക്ഷ

എൻ.എം.എം.എസ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ എട്ടാം ക്ലാസിലെ സുലൈമാൻ റാവുത്തർ ഒന്നാം റാങ്കും സ്കൂൾ വിജയികളായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടി.

കൂടുതൽ വായിക്കുക.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം

സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണത്തിന് ഈ പേജുകൾ സന്ദർശിക്കുക.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

  • ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
  • പ്രിൻസിപ്പൽ- ഡോ. സി. മണി
  • പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
  • പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
  • ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

അധ്യാപക പ്രതിഭകൾ

  • വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം.). മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

1111.jpg
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

മറ്റ് ക്ലബ്ബുകൾ

മറ്റ്ക്ലബ്ബുകൾ

മറ്റുപ്രധാന പേജുകൾ

ശബരീഷ് സ്മാരക പുരസ്കാരം | സ്പോർ‌ട്സ് ക്ലബ്ബ് | സ്മരണ | സ്കൂൾ വിക്കി | ചിത്രശാല | പത്രവാർത്തകൾ | നോട്ടീസ്

സ്കൂൾ ഡയറി

സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്.

ചിത്രശാല

വഴികാട്ടി

  • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം.
  • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ

Loading map...

അവലംബം