"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==സ്കൂൾ പത്രം (2019-2020)==
===പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 14 പേർ, Ghs Thachangad എന്നിവർ ഉൾപ്പെടെ, ആളുകൾ നിൽക്കുന്നു, മരം, ജനക്കൂട്ടം, വിവാഹം, ഔട്ട്ഡോർ എന്നിവ
===പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===
തച്ചങ്ങാട് : പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.വർണ്ണത്തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ പ്രൈമറിയിലെയും വിദ്യാർത്ഥികളെ ആനയിച്ചു. തുടർന്ന് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുമായി സംവദിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബഹു.പി.ലക്ഷ്മി നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ, എസ്.എം.സി ചെയർമാൻ നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, വി.വി.സുകുമാരൻ , വിജയകുമാർ, പ്രണാബ് കുമാർ , സുനിൽ കുമാർ കോറോത്ത് ,പ്രഭാവതി പെരുമൺതട്ട, അജിത.ടി, സുരേഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു.
==സ്കൂൾ പത്രം (2018-2019)==
==സ്കൂൾ പത്രം (2018-2019)==
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===

08:32, 9 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പത്രം (2019-2020)

പരിസ്ഥിതി ദിനത്തിൽ നാട്ടു മാന്തോപ്പൊരുക്കി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ,പുലരി അരവത്ത് , ജൈവ വൈവിധ്യ ബോർഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ' തച്ചങ്ങാട് മുതൽ മവ്വൽ വരെ നാടൻ മാവ് വച്ച് പിടിപ്പിച്ച് വഴിയോരത്തൊരു തണലും ഫലവും ഒരുക്കുന്ന പദ്ധതിയാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. ഒപ്പം നാടൻ മാവിനങ്ങളുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നു. നാട്ടു മാന്തോപ്പൊരുക്കുന്ന ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. ഇന്ദിര മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി..ടി.എ പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, എസ്.എം.സി ചെയർമാൻ നാരായണൻ സീനിയർ അസിസ്റ്റന്റ് വിജയ കുമാർ പ്രണാബ് കുമാർ സുനിൽ കുമാർ കോറോത്ത് , ജയപ്രകാശ്, ബാലകൃഷ്ണൻ, പ്രഭാവതി പെരുമൺ തട്ട, സജിന കെ.വി, അശോക കുമാർ, അഭിലാഷ് രാമൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.' പരിസ്ഥിതി ക്ലബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ നന്ദിയും പറഞ്ഞു. ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 14 പേർ, Ghs Thachangad എന്നിവർ ഉൾപ്പെടെ, ആളുകൾ നിൽക്കുന്നു, മരം, ജനക്കൂട്ടം, വിവാഹം, ഔട്ട്ഡോർ എന്നിവ

പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ

തച്ചങ്ങാട് : പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.വർണ്ണത്തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ പ്രൈമറിയിലെയും വിദ്യാർത്ഥികളെ ആനയിച്ചു. തുടർന്ന് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുമായി സംവദിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബഹു.പി.ലക്ഷ്മി നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ, എസ്.എം.സി ചെയർമാൻ നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, വി.വി.സുകുമാരൻ , വിജയകുമാർ, പ്രണാബ് കുമാർ , സുനിൽ കുമാർ കോറോത്ത് ,പ്രഭാവതി പെരുമൺതട്ട, അജിത.ടി, സുരേഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു.

സ്കൂൾ പത്രം (2018-2019)

പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)

തച്ചങ്ങാട്ഗവ.ഹൈസ്കൂളിലേക്ക് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾ

തച്ചങ്ങാട്:തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു . പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.(02-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 12 ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് തച്ചങ്ങാട് ഗവ. ഹൈസ്‌കൂൾ. അനുവദിക്കപ്പെട്ട 12 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആയിരിക്കും. ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം പൂർവ്വ വിദ്യാർത്ഥികൾ സൗജന്യമായി നൽകി.(04_06_2018)

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് നിർവ്വഹിക്കുന്നു. .

തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം ഹൈസ്കൂൾനിന്നും 1997-98 വർഷം പഠനം പൂർത്തീകരിച്ച വിദ്ദ്യർത്ഥികളുടെ കൂട്ടായ്മ സൗജന്യമായി നൽകി. യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ്ഭർത്താവ് നിർവ്വഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സഹപാഠിക്ക് പെട്ടിക്കട നൽകിയും മറ്റും മാതൃകയായിതീർന്ന പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയാണിത്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം(04_06_2018)

തച്ചങ്ങാട്: പാട്ടുപാടിയും മധുരം വിളമ്പിയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ടി.പി.നാരായണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.1997-98 എസ്.എസ്.എൽ സി ബാച്ചിന്റെ വകയായി പ്രീ പ്രൈമറി കുട്ടികൾക്ക് യൂനിഫോം വിതരണവും ഹെഡ് മിസ്ട്രസ് ഭാരതി ഷേണായിയുടെ വക പുസ്തകവും പേനയും നൽകി. എസ്.എം.സി വൈസ് ചെയർമാൻ വി.കെ ഗോപാലൻ, പൂർവ്വ വിദ്യാർത്ഥി മുത്തലിബ്, സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, രാജു. എ, അശോക കുമാർ, എം.അഭിലാഷ് രാമൻഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും പ്രീപ്രെമറി അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.

തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)

ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ.കോരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറ‍ഞ്ഞു.

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ വക(06_06_2018)

തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള 46ഓളം കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ സാരഥികൾ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്കായി സമർപ്പിക്കുന്നു.

ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും(14-06-2018

മലയാള മനോരമ വാർത്ത

തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടികൂട്ടായ്മ(15-06-2018)

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത കെ.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി (19-06-2018)

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്‌മാൻ-

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോ‍ഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌്മാൻ നിർവ്വഹിക്കുന്നു.

ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കുമാർ പനയാ‬ൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും  : കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)

എഴുത്തുപെട്ടി ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിക്കുന്നു.

വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സ‍ൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാചരണം .

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസി‍ഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.

ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു.(25-06-2018)

ഔഷധ സസ്യോദ്യാനത്തെക്കുറിച്ച് മാധ്യമം ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ജൈവോദ്യാനമൊരു‌ങ്ങുന്നു തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ട് ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി നടക്കുന്നത്.കാഞ്ഞങ്ങാട്ടെ പ്രസിദ്ധ പാരമ്പര്യ വൈദ്യനും കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവുമായരവീന്ദ്രൻ മൈക്കീൽ ചരകൻ ആണ് സൗജന്യമായി ഔഷധ സസ്യങ്ങൾ നൽകിയത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാനും പഠിക്കാനും ഉപയോഗിക്കാനും തരത്തിലാണ് ജൈവോദ്യാനത്തിന്റെദ ഘടന.ഔഷധസസ്യോദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രവീന്ദ്രൻ മൈക്കീൽ ചരകൻ ഔഷധസസ്യങ്ങൾ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ അഞ്ച് വീതം ഗ്രൂപ്പുകളാക്കി വ്യത്യസ്ത ഔഷധസസ്യങ്ങൾ നൽകി അവർത്തന്നെ അതിനെ പരിപാലിക്കുകയാണ്ചെയ്യുക. ഓരോ ഔഷധസസ്യങ്ങളുടെയുംപ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രൻ മൈക്കീൽ ചരകൻ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിഅദ്ധ്യക്ഷത വഹിച്ചു. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ,രജിഷ, രാജു, സജിത.കെ.പി, ശ്രീജ.കെ, ശശിധരൻ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം .

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.

വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന(26-06-2018)

അമ്മ വായനയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത.

തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തകോത്സവം.

തച്ചങ്ങാട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മാതൃഭൂമി പുസ്തകോത്സവം ആരംഭിച്ചു.കേരളത്തിലെ പ്രശസ്ത എഴുത്തുകാരുടെയും വ്യത്യസ്ത പുസ്തക ങ്ങൾ പുസ്തകപ്രദർശനത്തൽ ഒരുക്കിയിട്ടുണ്ട്.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാല, സ്കൂൾ ലൈബ്രറി കൗൺസിൽ ,വിദ്യരംഗം കലാ - സാഹിത്യ വേദി എന്നിവരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ട്. മൂന്ന് ദിവസങ്ങളായി നടക്കുന്ന പുസ്തകമേളയും വിൽപ്പനയും ലൈബ്രറി കൗൺസിൽ അംഗംഅംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വിൽപ്പന കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ പി.വി.രജിഷ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സീരിയൽ ദൃശ്യങ്ങൾ വെടിഞ്ഞ് അമ്മമാരും കുട്ടികളും വായനയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചുവെന്ന് ഡി.വൈ എസ്.പി അഭിപ്രായപ്പെട്ടു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാരൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, വിദ്യാരംഗം കലാ - സാഹിത്യ വേദികൺവീനർ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി,അഭിലാഷ് രാമൻ, പ്രണാബ് കുമാർ, പ്രമോദ് ദാസ് ഗുപ്ത വായനശാലയുടെ പ്രതിനിധി മിഥുൻ എന്നിവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സ്കൂളിൽ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടന്നുവരുന്നു. പുസ്തക ചർച്ച 'കവിതയരങ്ങ്, അമ്മവായന, ഓൺ ലൈൻ പ്രശ്നോത്തരി, ഡിജിറ്റൽ ക്വിസ് എന്നിവ നടന്നു വരുന്നു. കുട്ടികളുടെ സർഗശേഷി കണ്ടെത്താനായി എഴുത്തുപെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.പുസ്തകോത്സവം വെള്ളിയാഴ്ചസമാപിക്കും

വേറിട്ട അനുഭവമായി ഡിജിറ്റൽ സാഹിത്യ ക്വിസ്(27-06-2018)

വായന പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലും ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബിന്റെ സഹകരണത്തേടെ യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‍‍ഡിജിറ്റൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിലും പ്രാഥമിക മത്സരത്തിനു ശേഷം ഒരു ക്ലാസ്സിൽ നിന്നും രണ്ടുവീതമുള്ള ഗ്രൂപ്പുകളായാണ് മത്സരം. സാഹിത്യത്തിന്റെ ആറ് വ്യത്യസ്ത മേഖലകളെ ഓഡിയോ,വീ‍ഡിയോ,ചിത്ര സഹായത്തോടെയാണ് ക്വിസ്സ് തയ്യാറാക്കിയത്.ഓഡിയൻസിനുള്ള പ്രത്യേകമത്സരവും സമ്മാനവും ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒമ്പതാം തരം എ ക്ലാസ്സിലെ നീരജ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരായ ഡോ.കെ.സുനിൽ കുമാറും, അഭിലാഷ് രാമനുമാണ് ക്വിസ്സ് മാസ്റ്റേർസ്.

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളും.(01-07-2018)

പുലരി അരവത്തിന്റെ നാട്ടി ഉത്സവത്തിൽ തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വയൽസംരക്ഷണ പ്രതിജ്ഞഎടുക്കുന്നു.

യുവതലമുറയെ കൃഷിയോടടുപ്പിക്കാൻ പുലരി അരവത്ത് കൂട്ടായ്മ മൂന്നാമത്തെ നാട്ടിമഴ ഉത്സവത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ജൂലായ് ഒന്നിന് അരവത്ത് വയലിലാണ് നാട്ടി ഉത്സവം നടന്നത്.രണ്ട് വർഷമായി അരവത്ത് വയലിൽ കൃഷി ഉത്സവമാക്കിയ ഈ യുവകൂട്ടായ്മ ഇത്തവണ വിവിധ സ്കൂളുകളുടെ സഹകരണത്തോടെയാണ് കാർഷിക പാഠശാല ഒരുക്കയത്.ഇതിന്റെ ഭാഗമായി അരവത്ത് വയലിൽ കൃഷി ചെയ്യാതെ ഒഴിച്ചിട്ട പാടങ്ങളിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർന്ന് നേരിട്ട് കൃഷിയിറക്കി. വിദ്യാർത്ഥികൾക്ക് വിവിധയിനം നാടൻ നെൽവിത്തിനങ്ങളെകുറിച് പഠിക്കാനും അവസരം നൽകുന്നുണ്ട്. വ്യത്യസ്ത വിത്തിനങ്ങളുടെ മൂപ്പ , നെൽച്ചെടിയുടെ ഉയരം , നിറം , രുചി , ഗന്ധം ,വിളവ് തുടങ്ങിയ സവിശേഷതകൾ പഠനവിധേയമാകും. ഓരോ ഘട്ടമായി വിദ്യാർത്ഥികൾക് ഇതിന് സൗകര്യം ഉണ്ടാകും .മണ്ണിനും പ്രകൃതിക്കും അനുയോജ്യമായ പഴയകാല കൃഷി രീതി തിരിച്ച്പിടിക്കാനും നാട്ടുനന്മകളെ ഓർമപ്പെടുത്താനുംആണ് ഉത്സവം ലക്ഷ്യമിടുന്നത് . തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, ബേക്കൽ ഫിഷറിസ് ഹയർ സെക്കൻഡറി സ്‌കൂൾ , ചെമ്മനാട് ജമ അത്ത് ഹൈയർസെക്കന്ഡറി സ്‌കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹൈയർസെക്കന്ഡറി സ്‌കൂൾ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്‌യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്ധ്യാർത്ഥികൾ സ്വന്തമായി കണ്ടംനട്ട് ഉത്സവത്തിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് , ഇക്കോ ക്ലബ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കർഷകരും ഉത്സവത്തിൽ ഒത്തുചേർന്നു. നാട്ടുകാർക്കും കുട്ടികൾക്കുമായി ഉഴുതുതയ്യാറാക്കിയ ചളി കണ്ടത്തിൽ വടംവലി , മുക്കാലിലോട്ടം , ചാക്കിലോട്ടം , പന്തുകളി , തണ്ടിലോട്ടം , തുടങ്ങിയ വിവിധയിനം മത്സരങ്ങൾ നടന്നു. .കാണികൾക്ക് ഉച്ചയ്ക്ക് നാടൻകഞ്ഞിയും നാടൻ കറികളും ചമ്മന്തിയും അടങ്ങുന്ന ഉച്ചക്കഞ്ഞി നൽകി. പാടത്ത് ഞാർ നട്ടതിന് ശേഷം വൈകിട്ട് മാത്രമേ ആളുകൾ പിരിഞ്ഞുപോയുള്ളു.പുലരിക്കൊപ്പം പള്ളിക്കര കൃഷി ഭവനും ,എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ വയനാടും ,പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീയുമുണ്ട് നാട്ടിയുടെ തലേദിവസം ജൂൺ 30ന്പൂബാണം സാരഥി ഓഡിറ്റോറിയത്തിൽ നെല്കൃഷിയുമായി ബന്ധപ്പെട്ട കാർഷിക സെമിനാറും പ്രദർശനവും നടന്നു. പുലരിയുടെ പുതിയ ഉദ്യമമായ പുലരി ജലവിജ്ഞാന കേന്ദ്രത്തിന്റെ ഉൽഘാടനവും നടന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി, സീനിയർ അസിസ്ററന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജികൺവീനർ പ്രണാബ് കുമാർ, പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി മനോജ് കുമാർ, അജിത , ജസിത, രജിഷ, അനിൽകുമാർ, ശ്രീജിത്ത്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

അകാലത്തിൽ പൊലിഞ്ഞ രാധാകൃഷ്ണൻ മാസ്റ്റർക്ക് ആദരാ‍ഞ്ജലി (05-07-2018)

രാധാകൃഷ്ണൻ മാസ്റ്റർ

10 വർഷ ക്കാലം തച്ചങ്ങാട് സ്കൂളിൽ കണക്ക് അധ്യാപകനായും സ്കൂൾ കലോത്സവ -കായിക വേദികളിലെ സബ്ജില്ലാ ജില്ലാ സ്റ്റേറ്റ് തലങ്ങളിൽ അന്നൗൺസറായി തിളങ്ങി നിന്ന, ബി.ആർ.സി ട്രെയിനറുമായ രാധാകൃഷ്ണൻ മാസ്റ്റർക്ക് തച്ചങ്ങാട് ഗ്രാമം ഒന്നടങ്കം നിറ കണ്ണുകളോടെ വിട നൽകി. രാധാകൃഷ്ണൻ മാസ്റ്ററുടെ ഭൗതികശരീരം തച്ചങ്ങാട് സ്കൂളിൽ പൊതുദർശനത്തിന് വച്ചു.സ്കൂളിനുവേണ്ടി ഹെഡ‌്മിസ്ട്രസ്സ് ഭാരതി ഷേണായി,വിജയകുമാർ, പി.ടി.എയ്കുവേണ്ടി പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർപി.ടി.എയ്ക്കുവേണ്ടി സുജാതബാലൻ, എസ്.എം.സിക്കുവേണ്ടി നാരായണൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

ബഷീർ അനുസ്മരണ ദിനം ആചരിച്ചു(05-07-2018)

തച്ചങ്ങാട് ഗവ,ഹൈസ്കൂളിലെ ബഷീർ അനുസ്മരണ നോട്ടീസ്

മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ചൊവ്വാഴ്ച 24 വർഷം തികയുന്ന ജൂലൈ 5 ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. രാവിലെ കുട്ടി റേഡിയോയിലൂടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം ശ്രീജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവുംനടന്നു.ഉച്ചയ്ക്ക് ബഷീർ കഥാപാത്രങ്ങളുടെ വരയും തുടർന്ന് എം.എ.റഹ്മാൻ മാഷിന്റെ ബഷീർ ദ മാർ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അഭിരാം വിജയൻ, ഗിതിൻ.ബി,ആകാശ്, അതുൽ എന്നിവർ ബഷീർ കഥാപാത്രങ്ങളെ വരച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഡോ.കെ.സുനിൽ കുമാർ,കെ.മനോജ്, പ്രണാബ്കുമാർ, മുരളി.വി.വി,ജസിത,അഭിലാഷ് രാമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഗണിത വിസ്മയം സംഘടിപ്പിച്ചു.(07-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത വിസ്മയം പരിപാടിയിൽ നിന്ന്.

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. നാലാംക്ലാസ്സുകാരനായ കാർത്തിക് , അധ്യാപകനായ അപ്യാൽ രാജൻ എന്നിവരാണ് ക്ലാസ്സ് നയിച്ചത്. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് ആദ്യംഅവതരിപ്പിച്ചത്. 150 വർഷങ്ങൾക്കിടയിലെ ഏതു വർഷത്തെ കലണ്ടറിലെ തീയ്യതി പറഞ്ഞാലും ഏതു ദിവസമാണെന്ന് പറയാനുള്ള വഴിയും അവതരിപ്പിച്ചു. ഗണിത വിസ്മയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി നിർവ്വഹിച്ചു. പത്താം തരം വിദ്യാർത്ഥിനിയും കുട്ടി റേഡിയോ അവതാരികയുമായ മീനാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറ‍‍ഞ്ഞു. കാർത്തിക്കിനുള്ള ഉപഹാരം ഹെഡ്‌മിസ്ട്രസ്സ് നൽകി. ഗണിത വിസ്മയത്തിൽ ഇരുന്നോറോളം കുട്ടികൾ പങ്കെടുത്തു.

ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം സമാപനം

തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.[1]

‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി(09-07-2018)

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ‘ഹലോ ഇംഗ്ലീഷ്’ വിജയപ്രഖ്യാപനം നടത്തി. സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്. ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. .തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി വ്യത്യസ്ത പരിപാടികളും അരങ്ങേറി.

അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം നടന്നു.(12-07-2018)

അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്യുന്നു.

ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 12-07-2018 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.വി.പി.പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങൾക്ക് വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി എം.സി ചെയർമാൻ നാരായണൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ് വിജയകുമാർ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് കാസറഗോ‍ഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉപഹാരം വിതരണം ചെയ്തു.പുതിയപി.ടി.എപ്രസിഡണ്ടായി ഉണ്ണികൃഷ്ണനെ തെരെഞ്ഞെടുത്തു.

2018-19 വർഷത്തെ പി.ടി.എ ഭാരവാഹികൾ

  • ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്)
  • ക‌ുഞ്ഞബ്‌ദ‌ുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്)
  • ഭാരതി ഷേണായി(കൺവീനർ)
  • വിജയക‌ുമാർ(ട്രഷറർ)
  • ടി.വി നാരായണൻ
  • വി.കെ ഗോപലൻ
  • സ‌ുരേഷ്. സി.വി
  • സുരേഷ് തച്ചങ്ങാട്
  • രാജേഷ് തച്ചങ്ങാട്
  • സ‌ുജാത ബാലൻ
  • നളിനി.കെ
  • ക‌ുഞ്ഞബ്‌ദ‌ുള്ള .പി.കെ
  • എൻ.ജി. വിജയൻ

അധ്യാപക പ്രതിനിധികൾ

  • മ‌ുരളി.വി.വി
  • പ്രണവ് ക‌ുമാർ
  • സ‌ുനിൽ ക‌ുമാർ നായർ .കെ
  • അഭിലാഷ്.എം
  • രാജു.എ
  • മനോജ്കുമാർ പീലിക്കോട്
  • അജിത.ടി
  • ജസിത.കെ.ആർ

2018-19 വർഷത്തെ മദർ പി.ടി.എ ഭാരവാഹികൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 സുജാത ബാലൻ (പ്രസിഡണ്ട്)
2 നളിനി.കെ( വൈസ്.പ്രസി‍ഡണ്ട്)
3 ബാലാമണി
4 ചിത്രലേഖ.
5 ദീപ.കെ.
6 ജ്യോതി.ടി
7 കദീജ
8 അനിത.എ.ആർ
9 പ്രമീള
10 പുഷ്പാവതി
11 രജനി കഞ്ഞിരാമൻ
12 രജിത.കെ
13 സരിത.പി
14 ഷിജിതമോഹൻ
15 വിജിത മനോജ്
16 അംബികഗംഗാധരൻ
17 അജിത.ടി

ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.

ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)

തച്ചങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി.

കുട്ടി റേ‍ഡിയോ പുന:പ്രക്ഷേപണം ആരംഭിച്ചു.(16-07-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.(ഫയൽചിത്രം)

കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആയ കുട്ടി റേഡിയോയുടെ ഈ വർഷത്തെ പ്രക്ഷേപണം ആരംഭിച്ചു. സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.

ചാന്ദ്ര പക്ഷാചരണം-(21-07-2018)

ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ

  • അഭിരാം വിജയൻ
  • ഗിതിൻ
  • ബദറുൽ മുനീർ

സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.(28-07-2018)

തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെയുമാണ് പരിശീലനം നൽകിയത്.

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്ന് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.(31-07-2018)

തച്ചങ്ങാട്ടെ വിദ്യാർത്ഥികൾക്ക് ഫയർ & റസ്ക്യു വകുപ്പിന്റെ ലൈവ് ഡെമോ.

തച്ചങ്ങാട് : നിത്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വ്യത്യസ്ത അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലവുമായി കാഞ്ഞങ്ങാട് ഫയർ & റസ്ക്യു സ്റ്റേഷൻ. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം നൽകിയത്. പാചക വാതകം ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളും സ്കൂളിലും മറ്റ് കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന തീപ്പിടുത്തം, ഭൂകമ്പം, പ്രക‍ൃതി ദുരന്തങ്ങൾ എന്നിവയെയും സമയോചിതമായും ശാസ്ത്രീയമായും നേരിടാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. ക‌ുട്ടികൾക്ക് പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പരിശീലനത്തിന് സ്റ്റേഷൻ ഓഫീസർ രാജേഷ് സി.പി, ലീഡിംഗ് ഫയർമാൻ ഗോപാലകൃഷ്ണൻ, ഫയർമാന്മാരായ പ്രജീഷ്, അനു, ഫയർ ഡ്രൈവർ ജയരാജ് എന്നിവർ നേത‍ൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും സ്കൂൾ സുരക്ഷാ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന്

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാ‍ഷ് രാമൻ എന്നിവർ നേതൃത്വം നൽകി

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിൽ.

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് എെ.ടി ക്ലബ്ബ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.

പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത് തച്ചങ്ങാട്ടെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ(01-08-2018)

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.

ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവർത്തകർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഓരോ വർഷവും മനുഷ്യൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം അവസാനിപ്പിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ഭൗമപരിധി ദിനം.സ്കൂളിലെ പാലമരത്തിനു ചുറ്റും നിന്ന് മണ്ണിനെയും വിണ്ണിനെയും മരത്തിനെയും സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ലൈബ്രറി കൺവീനർ ഡോ.സുനിൽ കുമാർ, പരിസ്ഥിതി കൺവീനർ മനോജ് പീലിക്കോട് , അഭിലാഷ് രാമൻ, ശ്രീജിത്ത.കെ, രാജു, സജിത.കെ എന്നിവർ പ്രതിജ്ഞ യിൽ പങ്കാളിയായി. സീഡ് ക്ലബ്ബ് ലീഡർ ആര്യ, ഷോബിത്ത് എന്നിവർ പ്രതിജ്ഞ ചൊല്ലി്ക്കൊടുത്തു.

പച്ചക്കറി വിളവെടുപ്പു തുടങ്ങി (01-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വഴുതന, മരച്ചീനി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ്.പിലിക്കോടാണ് പച്ചക്കറിക്കൃഷിക്ക് മേൻനോട്ടം വഹിക്കുന്നത്.

ഉമ്പായി അനുസ്മരിച്ച് ഇന്നത്തെ കുട്ടി റേഡിയോ പരിപാടികൾ(02-08-2018)

ഗസൽ ഗായകൻ ഉമ്പായിക്ക് ആദരാജ്ഞലികൾ

തച്ചങ്ങാട് പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ അകാല നിര്യാണം ത്തിൽ അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിന്റെ ഗസൽ സംഭാവനകളെ സ്മരിച്ചും തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ കുട്ടി റേഡിയോ. എല്ലാദിവസവും രാവിലെ നടക്കുന്ന പരിപാടികളിൽ ഇന്നത്തെ പരിപാടികളെല്ലാം ഉമ്പായിക്ക് സമർപ്പിച്ചതായിരുന്നു.രാവിലത്തെ വാർത്താ വായനയിൽ നിറഞ്ഞുനിന്നതും ഉമ്പായിയും അദ്ദേഹത്തിന്റെ ഗസലുമായിരുന്നു.പരിപാടികളെല്ലാം അവതരിപ്പിച്ചത്കുട്ടികളായിരുന്നു. ഉച്ചയ്ക്ക് ഉമ്പായിയുടെ വ്യത്യസ്തമായ ഗസലുകൾ പ്രക്ഷേപണം ചെയ്തു.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരം ആഘോഷിച്ചു. (02-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർരചനാമത്സരത്തിൽ നിന്ന്.

തച്ചങ്ങാട് : കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു .അതിന്റെ ഭാഗമായി കേരള സർക്കാർ, വനിതാ ശിശു വികസന വകുപ്പ്എെ.സി.ഡി.എസ്. കാഞ്ഞങ്ങാട് അഡീഷണൽ എന്നിവ സംയുക്തമായിതച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി പോസ്റ്റർ രചന, ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഉപന്യാസ രചനാമത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ ആര്യ.കെ, പത്താം തരം എ ക്ലാസ്സിലെ അപർണ്ണ, ഒമ്പതാം തരം ഡി ക്ലാസ്സിലെ അക്ഷയ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ക്ലാസ്സിലെ അഭിരാം വിജയൻ, എട്ടാം തരം എ ക്ലാസ്സിലെ അശ്വൻ.കെ, എട്ടാം തരം എഡി ക്ലാസ്സിലെ സ്വാസ്തിക്ക് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും, യു.പി വിഭാഗം പോസ്റ്റർ രചനാ മത്സരത്തിൽ 8 എ യിലെ ആകാശ്.പി, 5 എ യിലെ ഫാത്തിമത്ത് റാഫ എം.കെ ഒന്നും രണ്ടും സ്ഥാനവും 6 ബിയിലെ ഖിബിത്തിയ, 7 ബിയിലെ അക്ഷയ വി മൂന്നാം സ്ഥാനവും നേടി. പരിപാടിക്ക് കൗൺസിലർ അദ്ധ്യാപിക ബിന്ദു നേതൃത്വം നൽകി.

രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി.(03-08-2018)

ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന രാമായണം പ്രശ്നോത്തരിയിൽ നിന്ന്.

തച്ചങ്ങാട്: ഗവ.ഹൈസ്കൂൾ തച്ചങ്ങാട് സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം, രാമായണ പാരായണ മത്സരം എന്നിവ നടത്തി. വിജയികൾക്ക് പ്രഥമാധ്യാപിക ഭാരതിഷേണായി സമ്മാനങ്ങൾ വിതരണം ചെയ്തു. LP വിഭാഗം ക്വിസ് മത്സരത്തിൽ കാർത്തിക്, പൃഥ്വിരാജ്, യു.പി വിഭാഗത്തിൽ നിന്നും ശ്രീനന്ദ എ, മാളവിക PT, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആര്യനന്ദ, അഭിനവ് എന്നിവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. രാമായണം പാരായണ മത്സരത്തിൽ കീർത്തന കെ.എസ്, ആതിര എന്നിവരും ഹൈസ്കൂൾ തലത്തിൽ മൻമിത, സ്വാതി കൃഷ്ണ എന്നിവരും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)

യുദ്ധവിരുദ്ധ പ്രതിജ്ഞ

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ

തച്ചങ്ങാട് : ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.

ഇലക്കറിമേളസംഘടിപ്പിച്ച‌ു.(07-08-2018)

ഇലക്കറിമേള

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെട‌ുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി തച്ചങ്ങാട് ഗവ.ഹെെസ്കൂളിൽ ഇലക്കറിമേളസംഘടിപ്പിച്ച‌ു. 1 മ‌ുതൽ 4 വരെക്ലാസ‌ുകളിലെ ക‌ുട്ടികള‌ുടെയ‌ുംരക്ഷിതക്കളുടെയും അധ്യാപകര‌ുടെ യ‌ും സഹകരണത്തോടെ 40 ലേറെ ഭക്ഷ്യവിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.ഹെഡ് മിസ്ട്രസ്സ് എം. ഭാരതി ഷേണായി പ്രസ്തുത പരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിത് ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്ഇലക്കറികളുടെ പ്രധാന്യത്തെ ക്കുറിച്ച് ക്ലാസെട‌ുത്തു. മദർ പി. ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻസീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.രാജേഷ് എം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ച വിജയം(07-08-2018).

സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ലാ മത്സരത്തിൽ വിജയിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

തച്ചങ്ങാട് : സംസ്കൃതം അക്കാദമിക് കൗൺസിൽ ബേക്കൽ സബ് ജില്ല സംസ്കൃതം വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ല മത്സരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ശ്രദ്ധേയമായ വിജയം നേടി. രാമായണ പാരായണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്വാതി കൃഷ്ണ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ആര്യനന്ദ രണ്ടാം സ്ഥാനം നേടി .യു.പി വിഭാഗം പ്രശ്നോത്തരിത്തിൽ ശ്രീനന്ദ എ മൂന്നാം സ്ഥാനവും നേടി.എൽ.പി പ്രശ്നോത്തരത്തിൽ പൃഥ്വിരാജ് രണ്ടാംസ്ഥാനവും നിവേദ്യ കെ എസ് മൂന്നാം സ്ഥാനവും നേടി.

കാനത്തിന്റെ ജൈവവൈവിധ്യത്തെ നേരിട്ടറിഞ്ഞ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ(07-08-2018)

കാനം യാത്ര_മാതൃഭൂമി കാഴ്ച 10-08-2018

തച്ചങ്ങാട് കോട്ടപ്പാറയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കാനത്തെ നേരിട്ടറിയാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിിതി ക്ലബ്ബ് അംഗങ്ങൾ എത്തി. പലതരം ചെടികളും പൂക്കളും മരങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളുമുള്ള പ്രത്യേകത കുട്ടികൾക്ക് വേറിട്ട അനുഭവമായി. വെള്ളച്ചാട്ടങ്ങളും നിറഞ്ഞുകവിഞ്ഞ വെള്ളക്കുഴികളിലും കുട്ടികൾ നിറഞ്ഞാടി. നീരുറവകളുടെ തുടക്കം കാനമാണെന്നും പ്രദേശത്തിന്റെ മുഴുവൻ ജലത്തിന്റെയും സ്രോതസ്സ് കാനമാണെന്നും ഇത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾക്കാണെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കാനത്തിന്റെ വഴിതുറക്കുന്നയിടത്ത് പേരാൽ നട്ട് കാനത്തെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ബേക്കൽ ഗവ.ഹയർസെക്കന്ററി അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്തു. എഴുപതോളം കുട്ടികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ കാനം യാത്രയിൽ പങ്കുകൊണ്ടു. പരിസ്ഥിിതി ക്ലബ്ബ് കൺവീനർ മനോ‍ജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, മലയാളം അധ്യാപകനായ അഭിലാഷ് രാമൻ എന്നിവർ കാനം യാത്രയ്ക്ക് നേതൃത്വം നൽകി.

തച്ചങ്ങാട് സ്കൂളിൽ വിത്തുപാകൽ ഉത്സവം (08-08-2018)

പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു.

തച്ചങ്ങാട്: വിഷരഹിത പച്ചക്കറിക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, പി.ടി.എ, മദർ പി.ടി.എ എന്നിവ സംയുക്തമായി സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിവിത്തുപാകൽ ഉത്സവം സംഘടിപ്പിച്ചു.വെണ്ട, പയർ, വെള്ളരി, വഴുതിന, കുമ്പളം, മത്തൻ തുടങ്ങിയ വിത്തുകളാണ് പാകിയത്.പി.ടി.എപ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പള്ളിക്കര കൃഷിഭവൻ ഓഫീസർ ഭാസ്ക്കരൻ വിത്തുപാകൽ ഉത്സവം ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ, പ്രഭാവതി, തുങ്ങിയവർ പ്രസ്തുത പരിപാടികൾ സംബന്ധിച്ചു.പ്രധാനാധ്യാപിക എം.ഭാരതി ഷേണായി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. (11-08-2018)

തച്ചങ്ങാട് : ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.


സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.(15-08-2018)

തച്ചങ്ങാട് :ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വിപുലമായപരിപാടികളോടെ ആഘോഷിച്ചു.രാവിലെ ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തി. പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, പി.ടി.എ വൈ.പ്രസി‍ഡണ്ട്.മുഹമ്മദ് കുഞ്ഞി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കള്ല സമ്മാനം വി‍ജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു.(15-08-2018)

ഉദുമ നിയോജക മണ്ഡലം എം എൽ.എ. കെ.കുഞ്ഞിരാമന്റെ പ്രത്യേക ആസ്തിവികസന ഫണ്ടിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് അനുവദിച്ച നാല് കമ്പ്യൂട്ടറിന്റെയും യുപിഎസിന്റെയും (108120 രൂപ)സ്വിച്ച് ഓൺ കർമ്മം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. ഹെ‍ഡ്മിസ്ട്രസ്സ് ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ ഐ.ടി കോർഡിനേറ്റർ അഭിലാഷ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.കെ നന്ദിയും പറഞ്ഞു.

കളിയിലൂടെ മൂല്യബോധം പകർന്ന് കളിയരങ്ങ് ശ്രദ്ധേയമായി.(01-09-2018)

കളിയരങ്ങിൽ അജിത്ത് കുമാർ

വിദ്യാർത്ഥികളിൽ ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ കളിയിലൂടെ പകർന്നുള്ള കളിയരങ്ങ് ക്യാംപ് ശ്രദ്ധേയമായി.എൽ.പി, യു.പിവിഭാഗം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാംപിന് ജെ.സി.ഐ. സോൺ ട്രെയ് നർ ശ്രീ.അജിത്ത് കുമാർ നേതൃത്വം നൽകി. വ്യത്യസ്ത സെഷനുകളിലൂടെയുള്ള കളികളിലൂടെയാണ് ബഹുമാനം, വിനയം, അച്ചടക്കം, സ്നേഹം, സൗഹാർദ്ദം എന്നിവ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് കുട്ടികൾ അറിയുന്നത്. ക്യാംപിന്റെ ഔചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് എ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.രാജേഷ് സ്വാഗതവും ധന്യ.വി നന്ദിയും പറഞ്ഞു.

ലോക നാളികേരദിനം ആചരിച്ചു.(03-09-2018)

നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക ബാരതി ഷേണായ് നിർവ്വഹിക്കുന്നു.

തച്ചങ്ങാട് : ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെസെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാളികേരദിനം നാളികേരവാരാചരണമായി ആചരിക്കുന്നു. സപ്തംബർ 2 മുതൽ ഒരാഴ്ചക്കാലം തെങ്ങിൻതൈകൾ നട്ടുകൊണ്ടാണ് നാളികേരവാരാചരണമായി ആചരിക്കുന്നത്.ഒരാഴ്ച ഓരോ അധ്യാപകർ കൊണ്ടുവരുന്ന തെങ്ങിൻതൈ അവരുടെ പേരിൽനട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.നാളികേരവാരാചരണത്തിന്റെ ഔപചാരികമായഉദ്ഘാടനം തെങ്ങിന‍്‍തൈനട്ടുകൊണ്ട് പ്രധാനാധ്യാപിക നിർവ്വഹിച്ചു.സീനിയർഅസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി കൺവീനർ മനോജ് പിലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, അഭിലാഷ് രാമൻ, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ തുടങ്ങിയവർസംബന്ധിച്ചു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെനിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.

അധ്യാപകദിനത്തിൽ അധ്യാപകരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ(05-09-2018)

തച്ചങ്ങാട്: ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം.ഉച്ചവരെയുള്ള നാല് പിരീഡുകളിൽ പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 100 ഓളം കുട്ടി അധ്യാപകരാണ്.ഓരോ പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ വേറിട്ട അനുഭവം ഉണ്ടാക്കി. ഉച്ചയ്ക്കുശേഷം ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾക്ക് അധ്യാപകർ സമ്മാനങ്ങൾ നൽകി.ഒപ്പം കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി പി.ടി.എ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക എം ഭാരതിഷേണായി, സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, ഡോ.സുനിൽ കുമാർ ,ശ്രീജിത്ത്.കെ, അശോക കുമാർ , മനോജ് പിലിക്കോട്,അഭിലാഷ് രാമൻ, രാജു, പ്രഭ, തുടങ്ങിയവർസംബന്ധിച്ചു

രക്ഷിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് കുട്ടികൾ (05-09-2018)

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം മാതൃഭൂമി ദിനപത്രംവാർത്ത (10-09-2018)

തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനത്തിൽ രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.


ഓസോൺ ദിനത്തിൽ സൈക്കിൾ റാലിയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ.(15-09-2018)

തച്ചങ്ങാട് : ഭൂമിയിലെ ജീവജാലങ്ങളും സസ്യങ്ങളും നിലനിൽക്കാനായി ഭൂമിയുടെ കുടയായ ഓസോൺപാളിയെ സംരക്ഷിക്കണമെന്നും ഓസോൺ പാളികളുടെ വിള്ളൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ ജീവതാളത്തിന്ഭംഗം വരുത്തുമെന്നും കാലംതെറ്റിയുള്ള മഴ, വേനൽ, വരൾച്ച, ഭൂമികുലുക്കം തുടങ്ങിയവക്ക് ഇത് ഇടയാക്കുമെന്നും ഓർമ്മിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലിസംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ബേക്കൽ ജക്ഷൻ വരെയും തിരിച്ച് തച്ചങ്ങാട് സ്കൂൾവരെയുമാണ് കുട്ടികൾ പ്ലക്കാർഡേന്തി സൈക്കിൾ ചവിട്ടിയത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണിക‍ൃഷ്ണൻ പൊടിപ്പളം സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ്സ് എം.ഭാരതി ഷേണായി,സീനിയർഅസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട് എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് ഓസോൺ പാളികളുടെ ശോഷണം മൂലം ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുമെന്നതിന്നെ സംബന്ധിച്ച് സയൻക്ലബ്ബ് കൺവീനർ നിമിത.പി.വി കുട്ടികൾക്കുവേണ്ടി ക്ലാസ്സെടുത്തു. സൈക്കിൾ റാലിയിൽ അമ്പതോളം കുട്ടികൾപങ്കെടുത്തു.

പാമ്പുകളെ അടുത്തറി‍ഞ്ഞ് തച്ചങ്ങാട്ടെ കുട്ടികൾ(22_09_2018)

തച്ചങ്ങാട്: ഭൂമി മനുഷ്യനു മാത്രമല്ല മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ പാമ്പുകൾക്കൊപ്പം കൂട്ട് കൂടാം എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ പരിസ്ഥിതി -സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാർ .എം.വി, റെസ്ക്യു കോഡിനേറ്റർ സന്തോഷ് .കെ.ടി എന്നിവർ പാമ്പുകളെക്കുറിച്ചുള്ള തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും മാറ്റുന്നതിനും,പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പടുത്താം എന്നിവയുമായിരുന്നു ക്ലാസ്സിലൂടെ പ്രധാനമായും പകർന്നു നൽകിയത്. വിവിധ ഇനം പാമ്പുകളുടെ സ്വഭാവ സവിശേഷതകളും അവയുടെ ആവാസ വ്യവസ്ഥ,പ്രജനന രീതി എന്നിവയെക്കുറിച്ചും വീഡിയോ പ്രദർശനം,ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ലളിതമായി കുട്ടികൾക്ക് പകർന്നു. നമ്മുടെ നാട്ടിൽ നാലിനം വിഷപ്പാമ്പുകൾ മാത്രമേ ഉള്ളൂവെന്നും അവയെ നിറം ആകൃതി എന്നിവ വെച്ച്, എങ്ങനെ തിരിച്ചറിയാമെന്നും ,ഇനി പാമ്പുകളെകണ്ടാൽ അടിച്ചു കൊല്ലുന്നതിനു പകരം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചുവിടണമെന്നും കാസ്സ് ഉദ്ഘോഷിച്ചു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം നിർവ്വഹിച്ചു. എസ്. ആർ.ജി കൺവീനർ വി. പ്രണാബ് കുമാർ, സയൻസ് ക്ലബ്ബ് കൺവീൻ നിമിത. പി.വി,സ്റ്റാഫ് സെക്രട്ടറി മുരളി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് പ്രസിഡണ്ട് ആര്യ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു. ഫോട്ടാ അടിക്കുറിപ്പ്. പാമ്പുകൾക്കൊപ്പം കൂട്ടുകൂടാം പരിപാടിയിൽ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാർ ക്ലാസ്സെടുക്കുന്നു.

ഗ്രീൻ പോലീസ് പദ്ധതിക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി (27-09-2018)

തച്ചങ്ങാട്. പാരിസ്ഥിതികമായ അവബാേധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഗ്രീൻ പോലീസ് പദ്ധതിക്ക് തുടക്കമായി. സ്കൂൾ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാൻ, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും വീടും ഒരുക്കൽ, സ്കൂളിന് പുറത്തേക്കും തണലും തരുവും ഒരുക്കുക, തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ പുഴയോരത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കുക, പരിസ്ഥിതിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, പൊതുജനങ്ങൾക്കിടയിൽ പാരിസ്ഥികാവബോധം വളർത്തൽ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രീൻ പോലീസ് പദ്ധതി ആരംഭിക്കുന്നത്. സ്കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഗ്രീൻ പോലീസിൽ അംഗങ്ങളാവുക. അംഗങ്ങൾക്ക് പ്രത്യേക യൂനിഫോമും നൽകും. ഗ്രീൻ പോലീസിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ സോഷ്യൽ ഫോറസ്ട്രി കാസറഗോ‍ഡ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിജു.പി നിർവ്വഹിച്ചു. പനയാൽ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് ഗ്രീൻ പോലീസ് പദ്ധതിക്കാവശ്യമായ യൂനിഫോം നൽകുന്നത്. യൂനിഫോം വിതരണം പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം. കരുണാകരൻ നിർവ്വഹിച്ചു. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി , പനയാൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കരുണാകരൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ പി.വി.നാരായണൻ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,ഡോ.സുനിൽകുമാർ, അഭിലാഷ് രാമൻ, പ്രഭാവതി പെരുമൺതട്ട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട് സ്വാഗതവും സജിത.പി നന്ദിയും പറഞ്ഞു.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും, തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്. സ്കൂൾ വിക്കി അഡ്രസ്സ് https://schoolwiki.in/GHSS_KOTTODI https://schoolwiki.in/G.H.S._THACHANGAD,

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി (04-10-2018)

പത്രവാർത്ത

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ ഏറ്റുവാങ്ങി.നിന്നും 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

പരിസ്ഥിതി നാശത്തിന്റെ നേർക്കാഴ്ചയുമായി അഭിരാം വിജയന്റെ ചിത്ര പ്രദർശനം

വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അഭിരാം വിജയന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതിക്കുനേരെ നടക്കുന്ന മനുഷ്യരുടെ കടന്നാക്രമണങ്ങളെ ആക്രിലിക്ക്, വാട്ടർ കളറിലൂടെ വരച്ച അമ്പതോളം ചിത്രങ്ങളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിച്ചത്. ചിത്ര പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പാൾ കൃഷി ഓഫീസർ നമ്പീശൻ വിജയേശ്വരി അഭിരാം വിജയന്റെ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു, പി.ടി.എ പ്രസി‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.എം.സി ചെയർമാൻ ടി.വി നാരായണൻ, കെ.പി മനോജ്, ഡോ.സുനിൽ കുമാർ, പ്രണാപ് കുമാർ, രാജു.കെ, രജിത, സജിത, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. ജില്ലാ സംസ്ഥാന ചിത്ര രചനാ മത്സരങ്ങളിൽ വിജയിച്ച അഭിരാം വിജയന്റെ ആദ്യത്തെ ചിത്ര പ്രദർശനമാണിത്.

ഊരറിയാത്തോർക്കൊരു പിടി(16-10-2018)

തച്ചങ്ങാട് : ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ പരവനടുക്കം അഗധി മന്ദിരത്തിൽ സ്വന്തമായി ശേഖരിച്ച നാലു ക്വിന്റലോളം അരി നൽകി. തച്ചങ്ങാട്ടെ ഒന്നുമുതൽ പത്ത് വരെ ക്ലാസ്സിലെ നൂറോളം കുട്ടികളാണ് അവരുടെ വീട്ടിൽ നിന്നും അരി ശേഖരിച്ചത്.രാജു, അശോക കുമാർ എന്നിവർ നേതൃത്വം നൽകി.

ഊരറിയാത്തോർക്കൊരു പിടി

ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചുനടന്ന ബേക്കൽ ഉപജില്ലാ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് രാവണേശ്വരമാണ് ഒന്നാം സ്ഥാനം നേടിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്ത് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടിയവർ.... സബ്ജൂനിയർ ഗേൾസ് ...................................

  • അമൃതഅശോക് 6-B
  • രസ്ന.ടി 7-B
  • രഹന 7-B
  • അരുണിമ 7-C
  • അനാമിക 8-A

ജൂനിയർ ഗേൾസ് ..............................

  • നിമിത പി.വി 9-A
  • നീതു.ടി 10-D
  • സബ്ജൂനിയർ ബോയ്സ്
  • ആദർശ്.കെ.വി 8-E
  • ഉണ്ണിക്കണ്ണൻ.ജി.എസ് 8-E

ജൂനിയർ ബോയ്സ് .............................

  • അശ്വിൻകുമാർ ജി.എസ്. 10-A

മഷിപ്പേനക്കൊണ്ട് ഞങ്ങൾ മണ്ണിന്റെ ഉണർത്തുപാട്ടെഴുതും.

പരിസ്ഥിതിയുടെ ബാലപാഠമല്ല കുട്ടികൾ പഠിച്ചിട്ടുണ്ടാവുക.പരിസ്ഥിതിയെ ആകെ അറിഞ്ഞനിലപാടുകളാണ് ചില ഉറച്ച തീരുമാനങ്ങളെടുക്കാൻ അവരെ പ്രേരിപ്പിക്കന്നത്. ഒരു അധ്യയനവർഷം കാമ്പസിൽ കുനിഞ്ഞുകൂടുന്ന ഉപയോഗമല്ലാത്ത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണ്.അതാണ് പിറന്നാളുകൾക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്യില്ലെന്നും മിഠായിക്കു പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾനൽകി പിറന്നാളുകളെ ഏറ്റവും മധുരമുള്ളതാക്കി മാറ്റാമെന്നും അവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇന്നിതാ അവർ വിപ്ലവകരമായ മറ്റൊരു തീരുമാനത്തിലെത്തിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എഴുതി മഷിതീർന്ന് ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് പേനകൾ കണ്ട് അവർ അത്ഭുതം കൂറിയിരിക്കും.അതിലുമപ്പുറം ഉപേക്ഷിക്കപ്പെട്ട പേനകൾ മണ്ണിനെ പൊള്ളിപ്പിക്കുന്നതിന്റെ വേദന തങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവായിരിക്കാം...ഇനി ഞങ്ങൾ മഷിപ്പേനകൊണ്ട് മാത്രം മണ്ണിന്റെയും ജീവിതത്തിന്റെയും ഉണർത്തുപാട്ടെഴുതുമെന്ന് ഒമ്പതാം തരം ഡി ക്ലാസ്സിലെ കുട്ടികൾ തീരുമാനിച്ചുറഞ്ഞുകഴി‍ഞ്ഞു. നാളെ ആ തീരുമാനം സ്കൂൾ മുഴുവൻ പടരും..തച്ചങ്ങാട്ടെയും കാസറഗോട്ടെയും കേരളത്തിലെ എല്ലായിടത്തും..... ഫോട്ടോ അടിക്കുറിപ്പ്: മഷിപ്പേനയുമായ് ഒമ്പതാം

കന്നിക്കൊയ്ത്തിൽ നൂറ് മേനിയുമായി തച്ചങ്ങാട്(24_10_2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതിക്ലബ്ബ് ,അരവത്ത് പുലരിയുടെ സഹകരണത്താൽ നടത്തിയ നെൽക്കൃഷി വിളവെടുപ്പ് ആഘോഷപൂർവ്വം നടത്തുി."ചേറിലാണ് ചോറ് "എന്ന വാക്യം മുൻ നിർത്തി കുട്ടികളും അധ്യാപകരും നാട്ടുകാരും കൈകോർത്തു. ഉണ്ടക്കയമ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. അരയേക്കറിൽ നടത്തിയ നെൽക്കൃഷിയിൽ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വിളവാണ് ലഭിച്ചത്. കൊയ്ത്ത് പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫീസർ വേണുഗോപാൽ നെല്ല് കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പൊടിപ്പളം, പ്രണാബ്കുമാർ,അഭിലാഷ് രാമൻ, ,ശ്രീജ.കെ,പൂർണിമ,ഭാസ്കരൻ,കെ.വി.ബാലകൃഷ്ണൻ,മനോജ് പിലിക്കോട്,രത്നാകരൻ,എ.ടി.നാരായണൻ എന്നിവരും പങ്കെടുത്തു.നെല്ല് മെതിച്ച് അരിയാക്കി കുട്ടികൾക്ക് പുത്തരി നൽകുകയാണ് അടുത്ത ലക്ഷ്യം. നെൽകൃഷിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന പുതുതലമുറയെ മണ്ണിനോടടുപ്പിക്കുവാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കുന്നു.ഞാറ് നടൽ, കള പറിക്കൽ, കൊയ്ത്ത്, മെതി എന്നീ പ്രവർത്തനങ്ങളിലും കുട്ടികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.

തച്ചങ്ങാട് : ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു. ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.

മലയാള ദിനത്തിൽ ഒപ്പുമരം തീർത്തു വിദ്യാർഥികൾ01_11_2019)

തച്ചങ്ങാട്. മലയാള ദിനത്തോടാനുബന്ധിച്ചു "മലയാളത്തിനു വേണ്ടി ഹൃദയം തൊട്ടു ഒരു കൈ ഒപ്പ് "എന്ന സന്ദേശം നൽകി വിദ്യാർഥികൾ ഒപ്പുമരം തീർത്തു. തച്ചങ്ങാട് ഗവ ഹൈ സ്കൂളിലെ വിദ്യാർത്ഥികളാണ് മലയാള ദിനം ഒപ്പുമരം തീർത്ത് ആചരിച്ചത് . രാവിലെ സ്കൂൾ സ്‌ അസം ബ്ലിയിൽ മനോജ് പീലിക്കോട് മലയാള ദിനത്തിന്റെ പ്രത്യേകതയും ആവശ്യകതയും ഊന്നി മലയാള ദിനാഘോഷ സന്ദേശം നൽകി. തുടർന്ന് ഒമ്പതാം തരാം വിദ്യാർത്ഥിനി എ. അക്ഷയ മലയാള ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ലീഡർ അശ്വിൻ ഗീത് സ്വാഗതം പറഞ്ഞു. തുടർന്ന് പ്രധാനാധ്യാപിക ഭാരതി ഷേണായിയും മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലനും ചേർന്ന് ഒപ്പുമരത്തിൽ ഒപ്പിട്ട് ഒപ്പു മരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി വി , ഡോ സുനിൽ കുമാർ , രാജൻ , പ്രണാബ് കുമാർ , പ്രഭാവതി , ശ്രീജിത്ത് കക്കോട്ടമ്മ, അഭിലാഷ് രാമൻ , രാജു എന്നിവർ സംബന്ധിച്ചു .

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.

തച്ചങ്ങാട് : ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ വിപുലമായ ഔഷധ സസ്യോദ്യാനമൊരു‌ക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് ഔഷധ സസ്യോദ്യാനം നിർമ്മിക്കുന്നത്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തമാണ് ഔഷധ സസ്യോദ്യാന നിർമ്മാണം. ഔഷധ സസ്യോദ്യാനമൊരു‌ക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നീലേശ്വരം കടിഞ്ഞിമൂലയിലെ കാർഷിക ശാസ്ത്രജ്ഞൻ വി.പി.ദിവാകരൻ സ്കൂളിലേക്ക് നൂറോളം ഔഷധ സസ്യങ്ങൾ നൽകുകയും ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് ക്ലാസ്സ് നൽകുകയും ചെയ്തു. ഒന്നാം ഘട്ട പ്രവർത്തനത്തിൽ 150 ഓളം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട സസ്യങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചത്. തുടർപ്രവർത്തനത്തിൽ ഔഷധസസ്യങ്ങളുടെ ആൽബം നിർമ്മാണം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പുസ്തകശേഖരണവും റഫറൻസ് ലൈബ്രറി നിർമ്മാണം തുടങ്ങിയവയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളെ പ്രത്യേക ചെടിച്ചട്ടികളിലാക്കി മാറ്റുകയും ഓരോ ചെടിയുടെയുടെയും പേരും ശ്സത്രീയ നാമവും എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായി മുഖ്യാതിഥി ആയിരുന്നുപരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് കാർഷിക ശാസ്ത്രജ്ഞൻ വി.പി.രവീന്ദ്രനെ പരിചയപ്പെടുത്തി. സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അധ്യാപകരായ സജിത സുനിൽ, അബൂബക്കർ,രാജു, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി.വി സ്വാഗതവും പ്രണാപ് കുമാർ നന്ദിയും പറഞ്ഞു.

പുത്തരി ഉത്സവം ആഘോ‍ഷിച്ചു.(24_11_2018)

തച്ചങ്ങാട്: അരവത്ത് പുലരിപ്പാടത്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി വിളവെടുത്ത് കുത്തി അരിയുണ്ടാക്കി പുത്തരി സദ്യയൊരുക്കി. വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടിഎ, മദർ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് തച്ചങ്ങാടിനൊരു ആഘോഷമായിരുന്നു പുത്തരി ഉത്സവം. എട്ട് കൂട്ടം കറിയും പപ്പടവും പായസവും ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ പുത്തരി ഉത്സവത്തിന് മാറ്റുകൂട്ടി. 2018 ജൂണ്ഡ മാസം അരവത്ത് പാടത്ത് പുലരി അരവത്തിന്റെ സഹകരണത്തോടെ ചേറിലാണ് ചോറ് എന്ന ആശയത്തിലൂന്നി നാട്ടി നടുകയും കളപറി, കൊയ്ത്ത്, മെതി എന്നിവ കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ വയലുകളിൽ കൃഷി വ്യാപിപ്പിക്കാനാണ് സ്കൂൾ പി.ടി.എ യുടെ തീരുമാനം. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഉച്ചഭക്ഷണ ഹാളിൽ നടത്തിയ പുത്തരി സദ്യയ്ക്ക് പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ പീലിക്കോട് , സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, ഡോ.കെ.സുനിൽകുമാർ, അജിത, സജിത സുനിൽ, അബൂബക്കർ,രാജു എന്നിവർ നേതൃത്വം നൽകി.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബഡ്സ് സ്കൂൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജെ.ആർ.സി കേഡറ്റുകൾ

തച്ചങ്ങാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പെരിയയിലെ മഹാത്മ മോഡൽ ബഡ്സ് സ്കൂൾ, ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനം എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് തച്ചങ്ങാട്ടെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ. ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ ബഡ്സ് സ്കൂളിന്റെ ചരിത്രവും പ്രവർത്തന രീതിയുമൊക്കെ കാഡറ്റുകളുമായി പങ്കുവെച്ചു. ഭിന്നശേഷിക്കാരായകുട്ടികൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പഠനലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ജെ.ആർ.സി കേഡറ്റുകൾ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുകയും, അവർക്കുവേണ്ടി വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ടി ചിത്രം വരയ്ക്കാനുള്ള പേപ്പറും ക്രയോൺസ് കളറുകളും കൂടാതെ പഴവർഗ്ഗങ്ങളും നൽകി. ചേർക്കാപ്പാറയിലെ മരിയ ഭവൻ വൃദ്ധസദനത്തിൽഒരാഴ്ചത്തേക്കുള്ള അനാദിസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകിയതോടൊപ്പം വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.സന്ദർശത്തിന് ജൂനിയർ റെഡ് ക്രോസ്സ് കൺവീനർ അശോക കുമാർ, റിസോർസ് അധ്യാപിക ചാന്ദിനി എന്നിവർ നേതൃത്വം നൽകി.

തണൽക്കൂട്ടം സഹവാസക്യാമ്പ് ആരംഭിച്ചു.(27_12_2018)

ബേക്കൽ : സമഗ്ര ശിക്ഷാ അഭിയാൻ കേരള ബേക്കൽ ബി.ആർ.സി പരിധിയിലുള്ള ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് "തണൽക്കൂട്ടം" തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ബേക്കൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ക്യാമ്പ്. കളിമുറ്റം, രുചിമേളം, കൊട്ടും പാട്ടും, നിർമ്മാണ പ്രവർത്തനങ്ങൾ, തീയേറ്റർ ശില്പശാല, എന്നിങ്ങനെയുള്ള വിവിധ സെഷനുകളിലൂടെയാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ബിന്ദു, വാർഡ് മെമ്പർ എം.പി.എൻ ഷാഫി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ , പ്രോഗ്രാം കമ്മറ്റി ചെയർമാർ വി.കെ ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി സുകുമാരൻ സ്വാഗതവും ഉമേശൻ നന്ദിയും പറഞ്ഞു.

മത്സരം സംഘടിപ്പിച്ചു.

തച്ചങ്ങാട് : കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമസഭാമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചു ഉപന്യാസം, പ്രസംഗം,ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾ ക്വിസ് മത്സരംഃ ഒന്നാം സ്ഥാനം -അഞ്ചൽ ബാബു.ഇ (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -ശ്രേയ സുരേഷ്( ജി.എച്ച്.എസ്.എസ്.ഉദുമ) മൂന്നാം സ്ഥാനം -അനഘ.എ (ജി.എച്ച്.എസ്.എസ് പെരിയ) പ്രസംഗ മത്സരം: ഒന്നാം സ്ഥാനം -സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -സ്വാതി കൃഷ്ണ (ജി.എച്ച്.എസ്.തച്ചങ്ങാട് മൂന്നാം സ്ഥാനം -അഥീന എ (ജി.എച്ച്.എസ്.ബാര) ഉപന്യാസരചന : ഒന്നാം സ്ഥാനം-സംഗീത.എം(ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) രണ്ടാം സ്ഥാനം -അപർണ്ണ.കെ.വി(ജി.എച്ച്.എസ്.എസ് പെരിയ) മൂന്നാം സ്ഥാനം -ഫാത്തിമ മനാസ് (ജി.എച്ച്.എസ്.ബാര) മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 31 ന് തച്ചങ്ങാട് BRDC കൾച്ചറൽ സെന്ററിൽ വെച്ച് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിക്കുന്ന സെമിനാറില‍്‍ വെച്ച് ബഹു.കേരള റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിക്കും. ===കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം30_12_2018) തച്ചങ്ങാട്: കേരള പാർലമെന്ററി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഉദുമ നിയോജക മണ്ഡലത്തിൽ ഏകദിന സെമിനാർ ഉൾപ്പെടെ നിരവധി മത്സര ഇനങ്ങളോടെ സംഘടിപ്പിച്ചു. തച്ചങ്ങാട് ബി.ആർ.ഡി.സി കൾച്ചറൽ സെന്ററിൽവെച്ചു നടന്ന സെമിനാർ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ പ്രസക്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യവും യുവതലമുറ ശരിയായ ദിശാബോധത്തോടെ മനസ്സിലാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരം, ഉപന്യാസ രചനാ മത്സരം,ക്വിസ് എന്നിവകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ലക്ഷ്മി, വാർഡ് മെമ്പർ വിനോദ് കുമാർ, ബേക്കൽ ഉപജില്ലാ ഓഫീസർ കെ.ശ്രീധരൻ, വി വി സുകുമാരൻ, വിജയകുമാർ എ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കില ഉദ്യോഗസ്ഥൻ ഡോ.രാമന്തളി രവി 'സുസ്ഥിര ഭരണവും തദ്ദേശ സ്വയംഭരണവും എന്ന വിഷയത്തെ ആധാരമാക്കി പ്രബന്ധമവതരിപ്പിച്ചു.ഡോ.കെ.പി ഷീജ മോഡറേറ്ററായിരുന്നു.അജയൻ പനയാൽ, മധു മുതിയക്കാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കുട്ടികൾ തയ്യാറാക്കിയ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ വിദ്യാർത്ഥിനികളായ അപർണ .കെ (ജിഎച്ച്എസ് തച്ചങ്ങാട്,) സംഗീത എം (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ വിദഗ്ധരോടൊപ്പം അവതരിപ്പിച്ചു.ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഭാരതിഷേണായി നന്ദിയും പറഞ്ഞു.

വരച്ച ചിത്രം വിദ്യാർത്ഥി മന്ത്രിക്ക് സമ്മാനമായി നൽകി.30_12_2019)

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉദുമ നിയമ സഭാമണ്ഡലം സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽവെച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അഭിരാം വിജയൻ വരച്ച ചിത്രം മന്ത്രി ഇ ചന്ദ്രശേഖരന് നൽകുന്നു.

മലയാളം വിക്കി പീഡിയ പഠന ശിബിരം സംഘടിപ്പിച്ചു.(31_12_2018)

മാതൃഭൂമി ദിനപത്രം വാർത്ത

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.

വേറിട്ട വഴിയിലൂടെ പുതുവർഷത്തെ വരവേറ്റ് തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ(01_01_2019)

തച്ചങ്ങാട്: നാടും നഗരവും പടക്കം പൊട്ടിച്ചും കേക്കുമുറിച്ചും ആഡംബരത്തോടെയും ചിലപ്പോൾ ആഭാസത്തോടെയും പുതുവർഷം ആഘോഷിച്ചപ്പോൾ തച്ചങ്ങാട്ടെ സ്കൂൾ പുതുവർഷം കൊണ്ടാടിയത് വേറിട്ടതും മാതൃകയാക്കാവുന്നതുമായ പ്രവർത്തനം. വീടുകളിൽ നിന്നും തയ്യാറാക്കിയ നാടൻ സദ്യ വിഭവങ്ങൾ സ്കൂളിൽ എത്തിച്ച് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയാണ് പുതുവർഷത്തെ വരവേറ്റത്. പതിനൊന്നോളം കറികൾ, പപ്പടം, പായസം,പഴം, മുന്തിരി,ശർക്കര, വത്തക്ക എന്നിങ്ങനെയുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികലുംം അധ്യാപകരും ചേർന്നിരുന്ന് സദ്യയുണ്ടാണ് പുതുവർഷത്തെവരവേറ്റത്. എട്ടാംതരം ഡി ക്ലാസ്സിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. മനോജ് പീലിക്കോട്,ഡോ.സുനിൽകുമാർ , പ്രണാബ് കുമാർ,അഭിലാഷ് രാമൻ എന്നിവർ പുതുവർഷാഘോഷത്തിന് നേതൃത്വം നൽകി.

സൃഷ്ടികൾ ക്ഷണിക്കുന്നു.

തച്ചങ്ങാട്: ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാഗസിനിലേക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.ടി.എ-മദർ പി.ടി.എ മെമ്പർമാർ എന്നിവരിൽ നിന്ന് കഥ,കവിത, ലേഖനം, നാടകം,തിരക്കഥ ചിത്രം,കാർട്ടൂൺ തുടങ്ങിയ സർഗ്ഗാത്മ‍‍സൃഷ്ടികൾ ക്ഷണിക്കുന്നു. മികച്ച കലാസൃഷ്ടിക്ക് സമ്മാനം നൽകുന്നതായിരിക്കും.സൃഷ്ടികൾ 2019 ജനുവരി 10 നുള്ളിൽ 12060thachangad@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്കോ, കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ്, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്, ഗവ.ഹൈസ്കൂൾ തച്ചങ്ങാട്, പനയാൽ പി.ഒ എന്ന വിലാസത്തിലോ, 9846158426 എന്ന വാട്സ് നമ്പറിലോ അയക്കുക.കൂടുതൽ വിവരങ്ങൾക്ക് 9744327319 എന്ന ഫോൺനമ്പറിൽ വിളിക്കുക.

ദേശീയ പണിമുടക്കിലും സജീവമായി ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം.(09_01_2019)

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറി ഡിജിറ്റൽ ലൈബ്രറിയലേക്ക് മാറുന്നതിന്റെ പ്രവർത്തനങ്ങളുടെ അവസാന ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. അതിന്റെ ഭാഗമായി ദേശീയ പണിമുടക്കിൽ പങ്കുചേർന്നുകൊണ്ടുതന്നെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. സ്കൂൾ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളുടെ കണക്കെടുക്കുകയും അതിനെ തരം തിരിച്ച് കാറ്റലോഗ് തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കാറ്റലോഗ് പ്രവർത്തനത്തിനുശേഷം കോഹ ലൈബ്രറി സോഫ്റ്റ് വെയറിലേക്ക് മുഴുവൻ പുസ്തകങ്ങളും കൂട്ടിച്ചേർക്കും. ബാർകോഡ് നൽകുന്നതോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവർത്തനം പൂർണ്ണമാകും. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള റീഡിംഗ് അംബാസഡർ പ്രവർത്തകരും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ.കെ.സുനിൽ കുമാറാണ് സ്കൂൾ ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്. ലൈബ്രറി ഡിജിറ്റലൈസേഷന് പ്രവർത്തിക്കുന്ന വിദ്യർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കലും അധ്യാപകർതന്നെയായിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി, രാജു, ഹസീന,രജിത, ബിന്ദു ശേഖർ എന്നിവർ നേതൃത്വം നൽകി.

വിത്ത് പേന,പേപ്പർ ഫയൽ നിർമ്മാണ യൂണിറ്റുമായി തച്ചങ്ങാട് ഹൈസ്കൂൾ.(10_01_2019)

തച്ചങ്ങാട്: "ഞാനും എന്റെ സുന്ദര പ്രകൃതിയും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും പരിസ്ഥിതി ക്ലബ്ബും ചേർന്ന് പേപ്പർ പേന, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുന്ന യൂണിറ്റ് രൂപീകരിച്ചു. ഒഴിവ് ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമായാണ് ഈ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുക. ഔദ്യോഗികമായ ഉദ്ഘാടനം ചിത്രകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുര നിർവ്വഹിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റർ മനോജ് പീലിക്കോട്, ഐ.ടി കോ-ഓഡിനേറ്റർ അഭിലാഷ് രാമൻ എന്നിവർ നേതൃത്വം വഹിച്ചു. അധ്യാപകരായ അനിൽ കുമാർ, മുരളി.വി വി, ശ്രീജിത്ത് കക്കോട്ടമ്മ, എന്നിവരും കുട്ടികളോടൊപ്പം പേന നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ റീഡിങ്ങ് അംബാസിഡർ അംഗങ്ങളും ഗ്രീൻ പോലീസ് അംഗങ്ങളും സീഡ് ക്ലബ്ബ് അംഗങ്ങളുമാണ് ആദ്യത്തെ ശില്പശാലയിൽ പങ്കെടുത്തത്. തുടർന്ന് മുഴുവൻകുട്ടികളെയും ഇതിന്റെ ഭാഗമാക്കി മാറ്റും. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്. ആർ.ജി കൺവീനർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.(21-01-2019)

ഡിജിറ്റൽ മാഗസൻ പ്രകാശനം

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ. ===ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം ചെയ്തു(22_01_2019) ആയുർവേദ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു.അതിന്റെ ഭാഗമായി ആയുഷ് ഗ്രാമം കലണ്ടർ പ്രകാശനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു. ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ആളുകൾ നിൽക്കുന്നു, ജനക്കൂട്ടം, മരം, ഔട്ട്ഡോർ എന്നിവ

ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു.(25_01_2019)

തച്ചങ്ങാട് ഞങ്ങൾ ശാസ്ത്രത്തോടൊപ്പം എന്ന ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ശാസ്ത്ര കൗതുകം ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രനൈപുണികളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല പ്രധാനാധ്യാപിക ശ്രീമതി.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ബോളിനെ ഉയർത്താമോ, കാറ്റാടി പമ്പരം, കുളിക്കുന്ന ബലൂൺ, മാന്ത്രിക ജലധാര, മാജിക് ജാർ, അനുസരിക്കുന്ന ജലകന്യക തുടങ്ങി നിരവധി ലഘുപരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടി കുട്ടികളിൽ ഏറെ കൗതുകമുമർത്തി. ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രത്തിന്റെ രീതി തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ഓരാ കുട്ടിയും ഒരു പ്രതിഭ എന്ന കാഴ്ചപ്പാടിലൂന്നി എല്ലാ കുട്ടികളിലും ശാസ്ത്ര പഠന നേട്ടങ്ങൾ ഉറപ്പിക്കാനും ശില്പശാല ലക്ഷ്യമിടുന്നു. അധ്യാപകരായ എം.രാജേഷ്, രാധിക,ധന്യ, സുനന്ദ, വിജയശ്രീ, രേഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എക്സൈസ്- വിമുക്തി റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം.(26_01_2019)

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ റിപ്പബ്ബിക് ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഹൈകൂൾ തലത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്‍മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ടീം അംഗങ്ങളായ നീരജ് രാജഗോപാലും വർഷ .പിയും

രക്തസാക്ഷി ദിനംആചരിച്ചു.(30_01_2019)

ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലി അർപ്പിച്ചവരുടെ സ്മരണാർത്ഥം രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർഥികളും ജീവനക്കാരും 11 മണിമുതൽ 2മിനുട്ട് മൗനം ആചരിച്ചു.രാവിലെ സ്കൂൾ അസംബ്ളിയിൽ സാമൂഹ്യശാസ്ത്രഠ അധ്യാപകൻ അബൂബക്കർ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉച്ചക്ക് 'ഗാന്ധി ഇന്നലെ ഇന്ന്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധരചനാ മത്സരവും സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച് വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കകയും ചെയ്തു.

ഔഷധ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി.(31_01_2019)

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജീവനം എന്ന പേരിൽ തയ്യാറാക്കിയ ഔഷധത്തോട്ടത്തിനുശേഷം ഓരോ വീടുകളിലും ഔഷധത്തോട്ടം ഒരുക്കുന്ന ഔഷധഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനമായ ഇത് ആദ്യഘട്ടത്തിൽ 50 രക്ഷിതാക്കൾക്ക് മൂന്നുവീതം ഔഷധസസ്യങ്ങൾ നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി. കെ.ദാമോദരൻ നിർവ്വഹിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപിക ഭാരതി ഷേണായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം രാധാക‍ൃഷ്ണൻ, ഡോ.കെ.സുനിൽ കുമാർ, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, സജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലീക്കോട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[2]

അനുമോദന സദസ്സ്

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.ദാമോദരനെയും നീലേശ്വരം കടിഞ്ഞിമൂലയിലെ കർഷക ശാസ്ത്രജ്ഞൻ വി.പി ദിവാകരനെയും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിക്കുന്നു..

ഉണർവ്വ് പരിപാടി(31_01_2019)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുവേണ്ടി ജെ.സി.എെ കാസറഗോഡിന്റെ ഉണർവ്വ് പരിപാടിയിൽ നിന്ന്.

റീഡിംഗ് അംബാസിഡർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു(06_02_2019)

തച്ചങ്ങാട് ; അറിവിനായി ഒന്നിക്കാം എന്ന മുദ്രാവാക്യം മുൻനിർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ' റീഡിങ്ങ് അംബാസിഡർ' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത് ട്രാൻസ്ജെന്ററും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ . ട്രാൻസ് ജെൻഡറിന് നൽകുന്ന ഈ പൊതു സ്വീകാര്യ ഏറെഅംഗീകരിക്കപ്പെടേണ്ടതാണെന്ന് ഇഷ കിഷോർ പറഞ്ഞു. കേവലമായ വായനയ്ക്കപ്പുറം. അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അറിവിന്റെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്, സ്കൂളിലെ മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രചനയിലും വായനയിലും പ്രസംഗത്തിലും അഭിരുചിയുള്ള തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് റീഡിങ്ങ് അംബാസഡർ അംഗങ്ങൾ, സാഹിത്യസംവാദം. കഥാ-കവിതാ-നാടക ശില്പശാലകൾ. വിദഗ്ധരുമായുള്ള അറിവ് വിനിമയം. നാടൻ കലാ - സിനിമ തുടങ്ങിയ വ്യത്യസ്ത മേഖലകൾ റീഡിങ്ങ് അംബാസഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു, തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.എം.അബ്ദുൾ ലത്തീഫ് , സ്ഗ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, മുഹമ്മദ് കുഞ്ഞി പി.ലക്ഷ്മി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ലൈബ്രറി‍ കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത് പദ്ധതി വിശദീകരിച്ചു. സീനി അസിസ്റ്റന്റ് വിജയകുമാർ. അഭിലാഷ് രാമൻ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,മനോജ് പിലിക്കോട്,ശ്രീജ.എ.കെ, പ്രഭാവതി പെരുമൺതട്ട, ശ്രീജിത്ത് കക്കോട്ടമ്മ, അനിൽകുമാർ, തുങ്ങിയവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി.വി നന്ദിയും പറഞ്ഞു.ചിര്തകാരനും ശില്പിയുമായ സുരേഷ് ചിത്രപ്പുരയാണ് റീഡിംഗ് അംബാസഡറിന്റെ ലോഗോ തയ്യാറാക്കിയത്.

ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(06_02_2019)

തച്ചങ്ങാട് : ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിൽ ഇഴച്ചേർക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് കാസറഗോഡ് ജില്ലയും തച്ചങ്ങാട് ഗവ.ഹൈസ്കൂളും സംയുക്തമായി ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്യത്തിൽ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന ഈ പരിപാടിക്ക് നേതൃത്വം വഹിച്ചത് സ്കൂൾ ഗൈഡൻസ് ആൻ ഡ് കൗൺസിലിംഗ് വിങ്ങ് ആണ്, ജില്ലാസാമൂഹ്യനീതി ഓഫീസർ ബി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി.എം ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡറും ആക്ടിവിസ്റ്റുമായ ഇഷാ കിഷോർ കുട്ടികളുമായി ഭിന്നലിംഗക്കാർ നേരിടുന്ന ആശങ്കകളും അവസര നിഷേധങ്ങളും പങ്കുവെച്ചു, സമീപകാലത്തായി ഈ വിഭാഗത്തിനു വേണ്ടി ഗവൺമെന്റ് ചെയ്തു വരുന്ന പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് കുഞ്ഞി, പി.ലക്ഷ്മി. ബിന്ദു.കെ.എ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക എം.ഭാരതി സ്വാഗതവും ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ ഷാനവാസ് കെ.പി.നന്ദിയും പറഞ്ഞു. ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും പ്രസ്തുത പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.(11_02_2019)

തച്ചങ്ങാട് : പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ പി.ബിന്ദു ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി പി,സീനിയർ അസിസ്റ്റൻറ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക എം.ഭാരതി ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യക്ഷേണ ഓഫീസർ ജിജോ സ്വാഗതവും പ്രണാബ് കുമാർ നന്ദിയും പറഞ്ഞു.സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, എക്സൈസ് എൻഫോഴ്സ്മെന്റ് & ഇന്റലിജെന്റ് ഓഫീസർ ടോണി എസ്.ഐസക് എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്( 14-02-2019)

ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാമ്പ് ദേശാഭിമാനി ദിനപത്രം വാർത്ത

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്‍റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.

ആയുഷ് ക്ലബ്ബ് ഉദ്ഘാടനവും Mission30_Days_Career_Orientation_Programme.

അമ്പങ്ങാട് ആയുഷ് പി.എച്ച്.സി സിദ്ധയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ആയുഷ് ക്ലബ്ബ് ഉദ്ഘാടനം നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ആയുഷ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യം. ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പള്ളിക്കര ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജിഷ വിശദീകരിച്ചു. തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന് വിദ്യാർത്ഥികൾക്കായി ഡോ.റിനിൽ രാജ് മിഷൻ 30 ഡെയ്സ് എന്ന പേരിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു.

പഠനോത്സവം-2019

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തച്ചങ്ങാട് ഗവഃ ഹൈസ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം 15-02-2019 വെള്ളിയാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. പി.ടി.എ പ്രസി‌ഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗൗരി എം ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതമരുളി. സീനിയർ അസിസ്റ്റന്റ് വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൻ ശ്രീമതി പി.ലക്ഷ്മി, വാർഡ് മെമ്പർ എ.പി.എ ഷാഫി,എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സുജാത ബാലൻ,ബി.ആർ.സി. ട്രെയിനർ പ്രത്യ‌ുഷ ,എസ്.എം.സി.ചെയർമാൻ ശ്രീ. നാരായണൻ,സ്റ്റാഫ് സെക്രട്ടറി വി.വി മുരളി,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി പി.വി. സജിത നന്ദി അറിയിച്ചു. തുടർന്ന് എൽ.പി. വിഭാഗം കുട്ടികളുടെ സ്വാഗതനൃത്തം അറങ്ങേറി. യു.പി. കുട്ടികൾ വെൽക്കം സ്‌പീച്ച് പറഞ്ഞു. 7 A യിലെ നെസ്‌മിയ,അലിഷ്‌ബ എന്നിവർ പരിപാടിക്ക് അവതാരകരായി.

കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019

ഫിലിം ഫെസ്റ്റ് ദേശാഭിമാനി വാർത്ത 17_02_2019

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.

കാരുണ്യത്തിന്റെ പുതുവഴിയിൽ തച്ചങ്ങാട്ടെ പൂർവ്വ വിദ്യാത്ഥികൾ

ദേശാഭിമാനി വാർത്ത04_04_2019

തച്ചങ്ങാട് : ശാരീരികമോ മാനസികമാ ഉള്ള അവശതകൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ പഠനവഴിയിലേക്കും ജീവിതഭദ്രതയിലേക്കും നയിക്കാൻ ആവശ്യമായ അറിവും അനുഭവങ്ങളും പ്രദാനം ചെയ്യുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നി തച്ചങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ കാരുണ്യ സ്പർശവുമായി പുതുവഴി സൃഷ്ടിക്കുകയാണ്. ക്ലാസ്സ് മുറിയ്ക്കകത്ത് വിനിമയം ചെയ്യപ്പെടുന്ന പാഠഭാഗങ്ങളെ തങ്ങളുടെ തായ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിശീലിക്കാനും സ്വായത്തമാക്കാനും അതിനനുഗുണമായ കരുത്ത് പകരുവാനുമാണ് കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അരുൺകുമാർ വൈ ആണ് ഈ ഉദ്യമത്തോട് സർവ്വാത്മനാ സഹായമേകിയത്. 1989-90 വർഷം മികച്ച മാർക്കോടെ പത്താംതരം പാസ്സായി സ്കൂൾ വിട്ടിറങ്ങിയ അരുണിന്റെ ഈ സഹായഹസ്തം ഒരു കുടുംബത്തിനേകുന്ന പ്രതീക്ഷ അളവറ്റതാണ്.പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന്റെ ഭാഗമായുള്ള ഹൈടെക് വിദ്യാഭ്യാസരീതിയെ സാധൂകരിക്കുന്നതാണ് ഈ പ്രവൃത്തി.അടുത്ത അധ്യയന വർഷം പത്താം ക്ലാസ്സിലേക്ക് കടക്കുന്ന കാഴ്ച പരിമിതിയുള്ള നിഹാല എന്ന കുട്ടിക്കാണ് അരുൺകുമാർ നൽകിയ ലാപ്ടോപ്പ് കൈമാറിയത്.പത്താം ക്ലാസ്സിലെ പാഠഭാഗങ്ങൾ നിരവധി തവണ കണ്ടും കേട്ടും പഠിക്കാനാൻ ലഭിക്കുന്ന അവസരം കുട്ടിയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നള്ളത് തീർച്ചയാണ്.ഇതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭാഗങ്ങളുടെ ഓഡിയോ വീഡിയോ വിഭവങ്ങൾ യഥാസമയം കുട്ടിയുടെ ലാപ് ടോപ്പിൽ തയ്യാറാക്കി നൽകും. ഒപ്പം തന്നെ ആഴ്ചയിൽ 2 തവണ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകും.ഇതിനായി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് സജിത സുനിൽ, ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോർസ് ടീച്ചറായ ചാന്ദ്നി എന്നിവരുടെ സഹായങ്ങളും ലഭ്യമാക്കും.പ്രധാനാധ്യാപിക ഭാരതീഷേണായി പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി ലാപ്ടോപ്പ് കൈമാറി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ,ഡോ.കെ.സുനിൽ കുമാർ , മദർ പി ടി എ പ്രസിഡണ്ട് സുജാത ബാലൻ എസ്.ആർജി കൺവീനർ പ്രണാബ് കുമാർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടൽ തച്ചങ്ങാട് സ്കൂളിൽ സജീവമാണ്.സ്കൂൾ ഗെയ്‍റ്റ്, ജൈവവൈവിധ്യോദ്യാനം, ഗാന്ധി പ്രതിമ തുടങ്ങി ഒട്ടേറെ വികസന പ്രവർത്തികളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.

യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2018-19ൽ നടത്തിയ യു.എസ്.എസ് പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്നും രണ്ട് കുട്ടികളാണ് വിജയിച്ചത്. ദിൽന സുരേഷും . കീർത്ത.കെഎസുമാണ് തച്ചങ്ങാട് സ്കൂളിന്റെ അക്കാദമിക മികവിന് മാറ്റുകൂട്ടിയ മിടുക്കികൾ.

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2018-19ൽ നടത്തിയ യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

എൽഎസ്.എസ് സ്കോളർഷിപ്പ് നേടിയവർ

എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ചരിത്ര വിജയം

ദേശാഭിമാനി ദിനപത്രം

സ്കൂൾ പത്രം (2017-2018)

സ്കൂൾ പ്രവേശനോത്സവം 2017 ജൂൺ 1

പ്രവേശനോത്സവം 2017

തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ-പ്രൈമറി ക്ലാസ്സിലെയും വിദ്യാർത്ഥികളെ പ്രവേശ നോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.വി സുകുമാരൻ അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർ മാൻ വി.കെ ഗോപാലൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ നേർന്നു . തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു . അധ്യാപകരുടെയും പി ടി എ പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.(05-07-2017)

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരത്തിൽ ഹെഡ‌മിസ്ട്രസ്സ് എം.ഭാരതിഷേണായി ഒപ്പു ചേർക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അനുസ്മരണ സമ്മേളനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി യുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് വി.വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി ഗംഗാധരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും വായനോദ്യാനത്തിൽ ഒത്തുചേർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ ഒപ്പു മരം തീർത്തു.ഹെഡ്‌ മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്. എ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, വിനോദ് കുമാർ സി.പി.വി, ലൈബ്രറി കൗൺസിൽ കൺവീനർ കെ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പത്താം തരം ബി യിലെ കിഷോർ .പി.വി വരച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കാരിക്കേച്ചർ വായനോദ്യാനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും നടത്തി.

വായനോദ്യാനത്തിൽ നവ്യാനുഭവങ്ങൾ പങ്കുവെച്ച് വായന പക്ഷാചരണത്തിന് സമാപനം (07-07-2017)

തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.‍

കാഞ്ഞങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നടന്ന വായന പക്ഷാചരണ സമാപന പരിപാടി പി.എൻ പണിക്കർ ഫൗണ്ടേ‍ഷൻ ജില്ലാസെക്രട്ടറി കെ.വി.രാഘവൻ ‌മാസ്റ്റർ ഉദ്ഘാടനം ചെയ്തു.‍ഹെഡ്‌മാസ്റ്റർ ഇൻചാർജ് ഷെറൂൾ എ.എസ്.എ അദ്ധ്യക്ഷം വഹിച്ചു. കാൻ‍ഫെഡ് ജില്ലാ കമ്മറ്റി മെമ്പർ വിനോദ് കുമാർ സി.പി.വി , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയ കുമാർ , എസ്.ആർ.ജി കൺവീനർമാരായ അജിത , സുധ പ്രശാന്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു​ സംസാരിച്ചു. തുടർന്ന് നടന്ന മെഗാ ഡിജിറ്റൽ സാഹിത്യ ക്വിസ് ഭാഷാധ്യാപകനായ എം.അഭിലാഷ് അവതരിപ്പിച്ചു.സ്കൂൾ ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ സ്വാഗതവും ഗംഗാധരൻ കെ.വി നന്ദിയും പറഞ്ഞു. വായന പക്ഷാചരണത്തിൻെറ ഭാഗമായി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണം,പുസ്തകചർച്ച,കവിതയര‍‍ങ്ങ്,സാഹിത്യമത്സരങ്ങൾ,ബഷീർ അനുസ്മരണം,ഒപ്പുമരം,ഉച്ചക്കൂട്ടം സാഹിത്യചർച്ച തുടങ്ങിയ വൈവിധ്യപ്രവർത്തനങ്ങൾ എന്നിവ സ്കൂളിലെ വായനോദ്യാനത്തിൽ വെച്ച് നടത്തി.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം (17-07-2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.കൃ‍‍‍‍ഷി ഓഫീസർമാരായ ഭാസ്കരൻ, മണിമോഹൻ എന്നിവർ ക്ലാസ്സെ‌ടുത്തു.

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സീഡ് ക്ലബ്ബ്, പി.ടി.എ, മദർ പി.‍ടി.എ, ഗ്രീൻ ഇന്ത്യൻ ഫെർട്ടിലൈസേർസ് അമ്പങ്ങാട് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പ്രവ‍ൃത്തി പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

സ്വാത‌ന്ത്ര്യദിന മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി ( 15-08-2017)

കാഞ്ഞങ്ങാട്‌ :കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബിന്റേയ‌ും തച്ചങ്ങാട് ഗവ: ഹൈസ്‌ക്ക‌ൂളിന്റേയ‌ും സംയ‌ുക്താഭിമ‌ുഖ്യത്തിൽ സ്വാതന്ത്രദിനത്തിൽ നടന്ന ബേക്കൽ സബ്‌ജില്ലാതല മെഗാഡിജിറ്റൽ ക്വിസ്സ് ശ്രദ്ധേയമായി. സബ്‌ജില്ലയിലെ 8ഒാളം ടീമ‌ുകളിൽ ജി.എച്ച്.എസ് രാവണേശ്വരത്തെ ഹരിത.എ, അഭിനന്ദ്.കെ ഒന്നാംസ്ഥാനവ‌ും, ജി.എച്ച്.എസ്.ബാരയിലെ ആര്യനന്ദ.കെ,അർജുൻ.കെ.വി.രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനം കാ‍ഞ്ഞങ്ങാട് ടൗൺ‌ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോ-ശശിരേഖ വിതരണം ചെയ്തു.സമാപന യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തൂ.പി.ടി.എ പ്രസിഡൻറ് കെ.ബാബു അധ്യക്ഷൻ വഹിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എൻ.ആർ പ്രശാന്ത്,ര‍‍ഞ്ജു,കെ.ചന്ദ്രൻ,പ്രജീഷ് കൃഷ്ണൻ,വികസനസമിതി വി.വി സുകുമാരൻ,മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ സീനിയർ അസിസ്റൻറ് എ.എസ്.എ.ഷെറ‌ൂൾ, സ്റ്റാഫ് സെക്രട്ടറി വിജയക‌ുമാർ ,വി.കെ ഗോപാലൻ,അശോക ക‌‌ുമാർ ആശംസകൾ നേർന്ന് സംസാരിച്ച‌ു. അധ്യാപകരായ ഡോ.സുനിൽ കുമാർ,അഭിലാഷ് എം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.ഭാരതിഷേണായി സ്വാഗതവും ലയൺസ് ക്ലബ്ബ് ട്രഷറൽ സി.പി.വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

സംസ്കൃത സഹവാസ ക്യാമ്പിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി(01-09-2017)

സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു

തച്ചങ്ങാട് : ബേക്കൽ ഉപ‍‍‍ജില്ലാതല സംസ്കൃത സഹവാസ ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. രണ്ട് ദിവസമായി നടക്കുന്ന സംസ്കൃത പഠന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ.കെ.എസ്.ദാമോദരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുനിൽ കുമാർ, ഷിജു.എം.ടി, കെ.കൃഷ്ണപ്രസാദ്, കെ.മധു എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി സ്വാഗതവും എസ്.പി കേശവൻ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും.

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം നടത്തി.(25-10-2017)

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ച് ലയൺ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുമായി ചേർന്ന് സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. ഹെഡ്‍മിസ്ട്രസ്സ് എം.ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് റീജിണൽ ചെയർമാൻ എൻ.ആർ പ്രശാന്ത് സമാധാന സന്ദേശം നൽകി. ടൗൺ ലയൺ ക്ലബ്ബ് പ്രസിഡണ്ട് ഡോ.ശശിരേഖ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ ബാബു അദ്ധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസി‍ഡണ്ട് സുജാത ബാലൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലയൺ ക്ലബ് ട്രഷറർ സി.പി.വി വിനോദ് കുമാർ സ്വാഗതവും സെക്രട്ടറി എം.പി സതീശൻ നന്ദിയും പറഞ്ഞു.

ഐക്യ രാഷ്ട്ര സഭ ദിനത്തോടനുബന്ധിച്ചുനടന്ന സമാധാന സന്ദേശ പോസ്റ്റർ രചനാ മത്സരം‍

കുട്ടി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.(05_12_2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിക്കുന്നു.

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന കുട്ടി റേഡിയോയുടെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ നിർവ്വഹിച്ചു.കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്ന സന്ദേശത്തിലൂന്നിയാണ് റേഡിയോ പരിപാടികൾ ആസൂത്രണം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുക.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്താലാണ് കുട്ടി റേഡിയോ പദ്ധതി നടപ്പിലാക്കുന്നത്. പി.ടി.എ പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സീനിയർഅസിസ്റ്റന്റ് ഷെറൂൾ എ.എസ്.എ സ്വാഗതവും കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനായ ടി.സുരേഷ് ആണ് ശ്രദ്ധേയമായ കുട്ടി റേഡിയോ ലോഗോ നിർമ്മിച്ചത്.കമ്മ്യൂണിറ്റി റേ‍ഡിയോ എന്ന ആശയത്തിലേക്കും റേഡിയോ പ്രവർത്തന രൂപരേഖ തയ്യാറാക്കിയതും ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനും എെ.ടി.കോർഡിനേറ്ററുമായ എം.അഭിലാഷാണ്.

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകി.(30-12-2017)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്കുള്ള ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിക്കുന്നു.

കേരളാ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ സംസ്ഥാനത്തെ 30,000 ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ അംഗങ്ങൾക്ക് ക്രിസ്‌തുമസ് അവധിക്കാല പ്രത്യേക മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടർച്ചയായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും തുടർപരിശീലനം നൽകി. 2017 ഡിസംബർ 30 ന് ന‌ടന്ന ഏകദിന പരിശീലനം ഡ്രാഗ് & ഡ്രോപ് മാതൃകയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇൻവെന്റർ’ (app inventor) ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് നിലവിൽ എട്ടാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിൽ എല്ലാ വിദ്യാർത്ഥികളും പരിചയപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം കോഡിംഗിന്റെ നൂലാമാലകളില്ലാതെ, സോഫ്റ്റ്വെയറിൽ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകൾ ക്രമീകരിച്ച് അനായാസേന ഇതുപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കാം.അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് നിലവിൽ ആപ് ഇൻവെന്ററിനുള്ള പിന്തുണ നൽകുന്നത്. ബട്ടൺ അമർത്തുമ്പോൾ ക്രിസ്തുമസ് ഗാനം കേൾപ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേൾപ്പിക്കുന്ന ആപ്, മൊബൈലിൽ മീഡിയ ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് തുടങ്ങിയവയാണ് ആപ് ഇൻവെന്റർ വഴി കുട്ടികൾ തയ്യാറാക്കിയത്. സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കൈറ്റ് ആവിഷ്‌കരിച്ച ‘ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം’ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻ, ഹാർഡ്വെയർ, സൈബർ സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഹെ‍ഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ലക്ഷ്മി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷെറൂൾ എ.സ്.എ, ഐ.ടി @ സ്കൂൾ മാസ്റ്റർ ട്രെയിനി അനിൽ കുമാർ, റിസോഴ്സ് പേർസൺ സുരേഷ്, കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് സ്വാഗതവും ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം അംഗം സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.

തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു (17-01-2018)

കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിക്കുന്നു.‍

തച്ചങ്ങാട്: തച്ചങ്ങാട് ഗവ ഹൈസ്കൂൾ ആരംഭിച്ച കുട്ടി റേഡിയോ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം നൽകി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാതൃകയാവുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ സർഗാത്മകവും സാങ്കേതികവുമായ കാര്യങ്ങൾ വിദ്യാർത്ഥികൾ തന്നെ നിർവഹിക്കുന്ന കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ കെ.ജീവൻബാബു IAS നിർവ്വഹിച്ചു. കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ആദ്യ വാർത്താ അവതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി. കുട്ടിറേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിക്കുട്ടിയും സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.പി പ്രകാശ് കുമാറും പ്രകാശനം ചെയ്തു . കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് നൽകിയ വാട്ടർ പ്യൂരിഫൈർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരനും സ്മാർട്ട് എനർജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമർപ്പണം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലക്ഷ്മിയും ഒമ്പതാം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ അജയൻ പനയാൽ ഏർപ്പെടുത്തിയ അവാർഡ് ജന്നത്തു ജാസ്മിന് ജില്ലാ കളക്ടർ നൽകി. ചടങ്ങിൽ വാർഡ് മെമ്പർ എം.പി.എൻ ഷാഫി, ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീധരൻ ,കാസറഗോഡ് ഐ.ടി @ സ്കൂൾ കോർഡിനേറ്റർ പി. ശ്രീധരൻ , വികസന കാര്യ വർക്കിംഗ് ചെയർമാൻ വി.വി സുകുമാരൻ , എസ്.എം.സി ചെയർമാൻ നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ,വാരമ്പറ്റ ഗവ.സ്കൂൾ പ്രധാനാധ്യാപകൻ ഷെറൂൾ എ എസ് എ , സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിജയകുമാർ. കെ , കുട്ടി റേ‍ഡിയോ കൺവീനർ സുനിൽ കുമാർ.കെ , സ്കൂൾ ലീഡർ കൈലാസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സി.പി.വി വിനോദ് കുമാർ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു . പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് എം.ഭാരതി ഷേണായ് സ്വാഗതവും എം.അഭിലാഷ് നന്ദിയും പറഞ്ഞു .

കുട്ടി റേഡിയോ ഉദ്ഘാടന പരിപാടിയുടെ വീഡിയോ കാണാം <https://www.youtube.com/watch?v=YBXL1JyXRZs>

മികവുൽസവം സംഘടിപ്പിച്ചു (31-03-2018)

തച്ചങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ആർ.എം.എസ്.എ, എസ്.എസ്.എ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന മികവുൽസവം വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുളിൽ നടന്നു. മികവുൽസവ പരിപാടികൾ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ലീഡർ മാസ്റ്റർ കൈലാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായ് റിപ്പോർട്ട് അവതരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.ലക്ഷ്മി, വാർഡ് മെമ്പർ എം പി ഷാഫി, പിടിഎ പ്രസിഡണ്ട് കെ.ബാബു, എസ്.എം.സി. ചെയർമാൻ നാരായണൻ.എസ്, മാതൃസമിതി പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയകുമാരൻ നായർ, എസ്.ആർ.ജി കൺവീനർ സി.പി.വി.വിനോദ് കുമാർ, എസ്.ഐ.ടി.സി. അഭിലാഷ്, സുധാ പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി അപർണ്ണ സ്വാഗതവും, ദേശീയ ടെന്നിക്കൊയ്ത്ത് താരം പൃഥ്യാ ലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന മികവതരണത്തിൽ കവിത, സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ നിർമ്മാണപരത, അഭിനയക്കളരി, ന‍ൃത്ത-നൃത്ത്യങ്ങൾ, വായനാമൃതം, പ്രസംഗം, ആംഗ്യപ്പാട്ട്, കഥാമൃതം,തായ്കോണ്ടോ താരങ്ങളുടെ ഡിസ്പ്ലേ തുടങ്ങി വൈവിധ്യയമാർന്ന പരിപാടികളിലൂടെ പൊതുജനത്തിനുമുൻപാകെ തങ്ങളുടെ സർഗ്ഗപരമായ കഴിവുകളുടെ ദൃശ്യ വിരുന്നൊരുക്കി.[3]

മികവുൽസവം-2018 ദേശാഭിമാനി വാർത്ത_10_04-2018.

ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)

ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)

തച്ചങ്ങാട്  : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.എം.ഭാരതി ഷേണായ് സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ വൈസ്.പ്രസിഡണ്ട് വി.വി സുകുമാരൻ, അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വി‍ജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജാത ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി.ബിജു നന്ദി പറഞ്ഞു. എറണാകുളത്തുള്ള ആർ.ഹരികൃഷ്ണനാണ് പരിശീലകൻ. ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.