ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ നെൽപ്പാടങ്ങൾ കൊണ്ടും, ഇടതൂർന്ന വൃക്ഷങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുന്ന കളമശ്ശേരി ഇന്ന് കേരളത്തിൻറെ വ്യവസായിക നഗരമാണ് .നിരവധി ഐടി കമ്പനികൾ കൊണ്ടും ഫാക്ടറികൾ കൊണ്ടും ഈ നഗരം ധന്യമാണ് .

പേരിനു പുറകിലെ കഥകൾ

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം ആനകളെ കെട്ടുന്ന സ്ഥലം ആയിരുന്നു ഈ പ്രദേശം. കളഭം എന്നാൽ ആന .അങ്ങനെ കളഭത്തെ കെട്ടിയിരുന്ന സ്ഥലം എന്നേ അർത്ഥത്തിൽ ഈ പ്രദേശം കളഭശ്ശേരി എന്നറിയപ്പെട്ടു. കളഭശ്ശേരി  ലോപിച്ചാണ് കളമശ്ശേരി ആയതെന്ന് പറയപ്പെടുന്നു.