ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ദേശിയ പാത 544 ലൂടെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ, കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കളമശ്ശേരി. വിശാലമായ നെൽപ്പാടങ്ങളും ഇടതൂർന്ന വ്രക്ഷങ്ങളും നിറഞ്ഞിരുന്ന കളമശ്ശേരി ഇന്ന് കേരളത്തിന്റെ വ്യാവസായിക നഗരങ്ങളിലൊന്നാണ്. നിരവധി ഐടി കമ്പനികളും ഫാക്ടറികളും നാടിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. കളമശ്ശേരി എന്ന പേരിനു പിന്നിൽ മറ്റൊരു കഥ കൂടി കേൾക്കാം. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിന് ശേഷം ആനകളെ കെട്ടിയിരുന്ന സ്ഥലമായിരുന്നു ഈ പ്രദേശം. അങ്ങനെ കളഭത്തെ കെട്ടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിൽ ഈ പ്രദേശം ' കളഭശ്ശേരി ' എന്നറിയപ്പെട്ടു. കളഭശ്ശേരി ലോപിച്ചാണ് കളമശ്ശേരി ആയത്.

ITI

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക്‌
  • കളമശ്ശേരി ഗവണ്മെന്റ് ഐടിഐ
  • കളമശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • രാജഗിരി സ്കൂൾ ആൻഡ് കോളേജ്
  • എഛ്.എം.ടി സ്കൂൾ
  • സെന്റ്‌ ജോസഫ് സ്കൂൾ
  • എസ് സി എം എസ് കോളേജ്
  • കൊച്ചിൻ യൂണിവേഴ്സിറ്റി
  • POLICE STATION