ഗവ. എച്ച്.എസ്. തിരുവാങ്കുളം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തിരുവാങ്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ തിരുവാങ്കുളം.




ഗവ. എച്ച്.എസ്. തിരുവാങ്കുളം
26051-GHS Thiruvankulam.jpg
വിലാസം
തിരുവാങ്കുളം

തിരുവാങ്കുളം പി.ഒ.
,
682305
സ്ഥാപിതം01 - 11 - 1910
വിവരങ്ങൾ
ഫോൺ0484 2787413
ഇമെയിൽghsthiruvankulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26051 (സമേതം)
യുഡൈസ് കോഡ്32081300701
വിക്കിഡാറ്റQ99485973
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ സി ജി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ ഇ ടി
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
01-03-2024Thiruvankulamgovths
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920ൽ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവർ സെക്കന്ററി സ്കൂൾ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആകെ 15 മുറികൾ - ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, മഴക്കുഴി, കിണർ, കുട്ടികൾക്കാവശ്യമായ ടോയ് ലറ്റുകൾ എന്നിവ ലഭ്യമാണ്. കുട്ടികൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. ലൈബ്രറിയിൽ വിവിധ തരത്തില പുസ്തകങ്ങളുണ്ട്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ മൂന്ന് ക്ലാസ്സ് മുറികൾ ഹൈടെക് നിലവാരത്തിലുളളതാക്കി. കൂടാതെ ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ നിന്നും, പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താലും ലഭിച്ച പ്രൊജക്റ്ററുകളും കൊണ്ട് എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക് നിലവാരത്തിലുളളതാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഒട്ടനവധി പുസ്തകങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി. കുട്ടികൾക്ക് ഇരുന്ന് വായിക്കാനുളള സൗകര്യം. വാരികകൾ, പത്രമാധ്യമങ്ങൾ, യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സ്കൂളിൽ ലഭ്യമാണ്.

മല‍യാളം അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു.

എല്ലാ ക്ലബ്ബുകളും സ്കൂളിൽ വളരെ ആക്റ്റീവായിത്തന്നെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു. കർക്കിടകമാസത്തിൽ സ്കുട്ടിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും, പരിസരവാസികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി. കർഷകദിനത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് കരനെൽകൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിർന്ന കർഷകനെ ആദരിക്കുകയും ചെയ്തു. ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനിൽ അവതരിപ്പിച്ചു. സെപ്തംബർ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു. ഒക്ടോബർ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു. ശാസ്ത്രോത്സവം നടത്തുകയും അതിൽനിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയുെ ചെയ്തു. ഗണിതശാസ്ത്രമേളയിൽ യു. പി., എച്ച്. എസ്. വിഭാഗങ്ങൾക്ക് ഗണിതശാസ്ത്ര മാഗസിന് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയിൽ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാർഡുകളിൽ ഊർജ്ജസംരക്ഷണത്തിനുളള വിവിധമാർഗ്ഗങ്ങൾ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു. സ്കൂളിൽ കളക്ടറുടെ പ്രത്യേകനിർദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.

സ്കൂളിന് സ്വന്തമായി ഒരു ഫുട്ബോൾ ടീമും, ബോൾ ബാഡ്മിന്റൺ ടീമും ഉണ്ട്. 2018-2019 വർഷത്തെ സബ്ജില്ലാ ബാഡ്മിന്റൺ മത്സരത്തിൽ സ്കൂൾ ടീം മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ഉണ്ടായി.

സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾക്കായി ഇവിടെ ഒരു പച്ചക്കറിത്തോട്ടം ഉണ്ട്.

മുൻ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലഘട്ടം ചിത്രം
1 വിജയലക്ഷ്മി ടീച്ചർ 2007-2008
2 പി. എൻ. സുഭദ്രവല്ലി, മുൻ എറണാകുളം ഡി. ഇ. ഒ. 2008-2011
3 ഒ. കെ. കാർത്തിയാനി, മുൻ ആലുവ ‍ഡി. ഇ. ഒ 2011-2014
4 മുരളീധരൻനായർ 2014-2015
5 പി. എം. സാഹിദ 2015-2016
6 ഷീല എം. പൗലോസ് 2016
7 സരസമ്മ 2017-18
8 ജാലി 2019-20
9 അബ്ദുൾ ഖാദർ 2019-20
10 ഇസ്മയിൽ 2020-21


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീ. ലോഹിതദാസ്

മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

2019

2020

2021

വഴികാട്ടി


Loading map...


ഗവ. എച്ച്.എസ്. തിരുവാങ്കുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. വൈറ്റില ഹബ്ബിൽ നിന്ന് ചോറ്റാനിക്കര റൂട്ടിൽ തിരുവാങ്കുളം ജംഗ്ഷൻ കഴി‍ഞ്ഞുളള കടുംഗമംഗലം സ്റ്റോപ്പിൽ ഇറങ്ങിയാൽ ഈ സ്കൂളിലെത്താം. കുരീക്കാട് റെയിൽവേ സ്റ്റേഷന് അടുത്താണീ സ്കൂൾ.