ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി
വിലാസം
pattazhy

പട്ടാഴി പി.ഒ,
കൊല്ലം ജില്ല
,
691522
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ04752399124
ഇമെയിൽghspattazhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്39038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല kottarakkara
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ (എച്ച്.എസ്.എസ്),രജിത് (വി.എച്ച്.എസ്.എസ്)
പ്രധാന അദ്ധ്യാപകൻസുമ ബി
അവസാനം തിരുത്തിയത്
07-10-2020Ghspattazhi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.

ചരിത്രം

തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904 ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശൻകരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം ഓരോക്ലാസ്സുകൾ വീതം വർദ്ധിച്ച് 6 ക്ലാസ്സുകൾ വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വന്നു. 1935 ൽ 5ഉം 6ഉം ക്ലാസ്സുകൾ വേർപെടുത്തി പുതിയ ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ഇതിനായി ദേവസ്വത്തിൽ നിന്നും കൂടുതൽ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവർഷം ശ്രി. ടി.കെ. കുര്യൻ പ്രധാനഅദ്ധ്യാപകൻറെ ചുമതല വഹിച്ചു. അടുത്ത വർഷം ഏഴാം ക്ലാസ്സ് നിലവിൽ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കർ ചുമതല ഏൽക്കുകയും ചെയ്തു. 1952ൽ ഹൈസ്കൂൾ ആക്കുന്നതിൻറെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശൻകുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയും 2001 ൽ ഹയർ സെക്കൻഡറിയും ആരംഭിച്ചു.2011-2012 അദ്ധ്യായന വർ,ഷം മുതൽ എച്ച് എസ്സ് , യൂ പി വിഭാഗങ്ങളീൽ ഇംഗ്ലുീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർ സെക്കൻഡറിക്യും ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പൻകെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. ജൂനിയർറെഡ്ക്രോസ്, നല്ലപാഠം, സീഡ് == മാനേജ്മെന്റ് ==സർക്കാർ

മുൻ സാരഥികൾ

......................................................, ലക്ഷ്മിക്കുട്ടി, മണിയമ്മ, ഗംഗാധരൻപിള്ള, ഡേവിഡ്സ്റ്റീഫൻ, തങ്കച്ചൻ, മുരളി, മൗതമ്മാൾ, ലീലാമ്മ, ഗീതാകുമാരി, ശിവശന്കരപ്പിള്ള, ചന്ദ്രകുമാരി, കെ, കെ, പ്രഭാകരവർമ്മ. ബി. സുരേഷ്കുമാർ, വസന്തകുമീരി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ സൈനുദീൻ പട്ടാഴി


വഴികാട്ടി

<googlemap version="0.9" lat="9.102266" lon="76.803188" zoom="13" width="350" height="350" selector="no" controls="none"> 9.079553, 76.797695, GOVT.H.S.S.PATTZHI </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.