ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -ജൂൺ 1

2 വർഷങ്ങൾക്ക് ശേഷം ഉത്സവാന്തരീക്ഷത്തിൽ ജൂൺ 1 നു സ്കൂൾ പ്രവേശനോത്സവം നടന്നു .പി ടി എ പ്രസിഡന്റിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ കെ  രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു .പ്രശസ്ത നാടൻപാട്ട് കലാകാരനും രാഷ്‌ട്രപതി അവാർഡ് ജേതാവുമായ ശ്രീ അനിൽകുമാർ മുഖ്യ അതിഥി ആയിരുന്നു.തൊപ്പികളും മിട്ടായികളുമായി നവാഗതരെ വരവേറ്റു.ശ്രീ അനിൽകുമാർ നയിച്ച നടൻ പാട്ട് കലാപരിപാടി കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായി മാറി

പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 6

ജൂൺ 5 ഞായറാഴ്ച ആയതിനാൽ പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 6 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം- ജൂൺ 17

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം ജൂൺ 17 നു വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഹർഷകുമാർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് ജയചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ അരീ അനിത സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് ,വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു .

വായനാ ദിനാചരണം - ജൂൺ 20

ജൂൺ 19 വായനാ ദിന ആഘോഷം ജൂൺ 20 മുതൽ 25 വരെ വായനാ വാരമായി ആചരിച്ചു. വായനാ മത്സരം ,വായന ദിന ക്വിസ്,പി എൻ പണിക്കർ അനുസ്മരണം ,വായനാ ദിന പോസ്റ്റർ രചനാ മത്സരം ,ആസ്വാദന കുറിപ്പ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മത്സര വിജയികൾക്ക് അസ്സംബ്ലിയിൽ സമ്മാന ദാനം നടത്തി.

വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം - ജൂൺ 22

സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ജൂൺ 22 ന് മജീഷ്യനും അധ്യാപകനുമായ ശ്രീ ഇടയ്ക്കിടം ശാന്തകുമാർ നിർവഹിച്ചു.പി. ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു.സ്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സയൻസ് മാജിക് കുട്ടികൾക്ക് ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു .

രാജ്യപുരസ്കാർ ഗൈഡുകൾക്ക് അനുമോദനം -ജൂൺ 22

രാജ്യ പുരസ്കാർ നേടിയ സ്കൂളിലെ 9 വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് ജൂൺ 22 ന് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,പി ടി എ പ്രതിനിധികൾ,അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .

ലഹരി വിരുദ്ധ ദിനാചരണം -ജൂൺ 28

ലഹരി വിരുദ്ധ ദിനചരണത്തിന്റെ ഭാഗമായി ജൂൺ 28 ന് മയക്കു മരുന്ന് ദുരുപയോഗത്തെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു .കൊല്ലം ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റിയുടെയും കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് സംഘടിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റിസോഴ്‌സ് പേഴ്സൺ ശ്രീ അഡ്വ ആർ ലീല കുമാരി ക്ലാസ് നയിച്ചു .

സേവ് ചെങ്കുറുഞ്ഞി ക്യാമ്പയിൻ -ജൂലൈ 5

വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനംവകുപ്പും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെങ്കുറുഞ്ഞി തൈകൾ സ്കൂളിൽ നാട്ടു പിടിപ്പിച്ചു .

പാഥേയം - ജൂലൈ 15

നാഷണൽ സർവിസ് സ്‌കീമിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വാളകം ഗാന്ധിഭവൻ സബ്‌സെന്ററിലേക്ക് ഭക്ഷണ വിതരണം ആരംഭിക്കുന്ന പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ജൂലൈ 15 നു നടന്നു . പാഥേയം എന്ന് പേരിട്ടിരിക്കുന്ന പരിപാടി നിലവിൽ ആഴ്ച്ചയിൽ ഒരു ദിവസം,വെള്ളിയാഴ്ച, ഗാന്ധിഭവനിലെ 50  അന്തേവാസികൾക്ക്  ഉച്ചഭക്ഷണം നൽകിയാണ് നടത്തുന്നത് .ഒന്നാം വർഷ കുട്ടികൾ കൂടി എത്തുന്ന മുറയ്ക്ക് രണ്ടു ദിവസമാക്കാനും ആലോചിക്കുന്നു .

ജനബോധൻ ലഹരിവിരുദ്ധ സന്ദേശ യാത്രക്ക് സ്വീകരണം -ജൂലൈ 18

കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും 'അനാഥരില്ലാത്ത ഭാരത 'ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമ്പൂർണ ബോധവത്കരണ യഞ്ജ൦ ലക്ഷ്യം വച്ചുകൊണ്ട് മദ്യ മയക്കു മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബഹു.കേരളം ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് സദാനന്ദപുരം സ്കൂളിൽ സ്വീകരണം നൽകി.ബോധവൽക്കരണ പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അഡ്വ ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആശ്രയ പ്രസിഡന്റ് കെ ശാന്തശിവൻ ,ആശ്രയ അനാഥരില്ലാത്ത ഭാരതം ജനറൽ സെക്രട്ടറി കളയപുരം ജോസ്,പി.ടി എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ,ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ,അധ്യാപകർ ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും ബോധവത്കരണ നാടകം അവതരിപ്പിക്കുകയും ചെയ്തു.

തളിർക്കട്ടെ പുതുനാമ്പുകൾ -ജുലൈ 28

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ജുലൈ 2 8 നു തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പദ്ധതി സ്കൂളിൽ നടപ്പാക്കി .'അതിജീവനം ' സപ്തദിന ക്യാമ്പിൽ 'നാമ്പ് ' പദ്ധതി പ്രകാരമാ കേരളമൊട്ടാകെയുള്ള എൻ എസ് എസ് വോളന്റിയർമാർ തയ്യാറാക്കിയ 1 2 ലക്ഷം വിത്തുരുളകൾ അനുയോജ്യമായ ഇടങ്ങളിൽ വിതയ്ക്കുന്ന പ്രവർത്തനമാണിത് .പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ കെ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .പി.ടി എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ,പ്രിൻസിപ്പാൾ അനിത എം എസ് ,ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ,അധ്യാപകർ ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫസ്റ്റ് സ്റ്റെപ് -ഓഗസ്റ്റ് 6

വിദ്യാര്ഥികളിലെ പഠന വിടവ് നികത്തുന്നതിനായി ശനിയാഴ്ചകളിൽ രാവിലെ 1 0 മുതൽ 1 2 മണി വരെ വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്ന പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു .

സ്വാതന്ത്ര്യമൃതം -എൻ എസ് എസ് ക്യാമ്പ് -ഓഗസ്റ്റ് 12 -1 8

സ്വാതന്ത്ര്യമൃതം 2022 എന്ന പേരിൽ സദാനന്ദപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഈ വർഷത്തെ രണ്ടാം വർഷ വോളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് 12 ഓഗസ്റ്റ് 2022 വെള്ളിയാഴ്ച മുതൽ 18 ഓഗസ്റ്റ് 2022 വ്യാഴാഴ്ച വരെ സ്കൂളിൽ സംഘടിപ്പിച്ചു. രാജ്യ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികവും കേരള കാർഷിക ദിനവും പ്രമാണിച്ച് വ്യത്യസ്തമായ പരിപാടികൾ ഇത്തവണത്തെ ക്യാമ്പിൽ ആസൂത്രണം ചെയ്തു. സ്വാതന്ത്ര്യദിന വാർഷികവുമായി ബന്ധപ്പെട്ട ഫ്രീഡം വാൾ ഹർ ഖാർ തുരങ്ക സ്വാതന്ത്ര്യ സമര ചരിത്ര സംഗമം ഗാന്ധി സ്മൃതി സംഗമം തുടങ്ങിയ പരിപാടികളും കേരള കാർഷിക ദിനവുമായി ബന്ധപ്പെട്ട കാർഷിക പെരുമ സമൂഹ ധ്യാനം കൽപ്പകം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു കൂടാതെ ആരോഗ്യം സന്നദ്ധം കിണറുകളുടെ ക്ലോറിനേഷൻ കാവലാൾ ലഹരി വിരുദ്ധ ബോധവൽക്കരണം സമദർശൻ ലിംഗ സമത്വ പരിപാടി നിയമഭരണഘടനാ സാക്ഷരത പരിപാടികളും ക്യാമ്പിൽ ഉൾപ്പെടുത്തി