ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

മുറ്റത്തെ പച്ചപ്പ്

സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തി വീട്ടുമുറ്റത്തെ പച്ചക്കറി എന്ന ലക്ഷ്യത്തോടെ മുറ്റത്തെ പച്ചപ്പ് എന്ന പദ്ധതി ആരംഭിക്കുകയും പച്ചക്കറി തൈകൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുകയും കുട്ടികൾ അത് പരിപാലിച്ച വിളവെടുത്തത് കോവിദഃ കാലത്തേ കുട്ടികളുടെ വേറിട്ട അനുഭവം ആയിരുന്നു

39014muttathe pachapp.jpg

പ്രോജെക്ട് -ഡൽഹി മരിഗോൾഡ്

ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക് വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.

39014garden.jpg
39014marigold.jpg

ഇൻലൻഡ് മാഗസിൻ

പണ്ട് കാലത്തേ സാഹിത്യ പ്രചാരണ സംവിധാനമായതും ഇപ്പൾ കേട്ട് പരിചയം പോലും ഇല്ലാത്തതുമായ ഇന്ലാന്ഡ് മാഗസിൻ ഈ സ്കൂളിൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി

രക്ത ദാന ക്യാമ്പ്

സ്കൂളിലെ എൻ എസ്‌ എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി .88 പേരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞു ജില്ലയിൽ ഏറ്റവും കൂടുതൽ പേരിൽ നിന്ന് രക്തം സ്വീകരിച്ച ക്യാമ്പ് ആയി സദാനന്ദപുരം സ്കൂളിലെ എൻ എസ് എസ്‌ യൂണിറ്റ് മാറി

പാഥേയം

വാളകം മേഴ്‌സി ആശുപത്രിയിൽ താമസിച്ചിരുന്ന പത്തനാപുരം ഗാന്ധി ഭവൻ അംഗങ്ങൾക്ക് എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന ഒരു പ്രവർത്തനവും സ്കൂളിന്റെ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്തു നടപ്പാക്കി

നെൽകൃഷി

കോട്ടൂർ ഏലയിൽ 15  വർഷമായി തരിശ് കിടന്നിരുന്ന 50 സെന്റ് ,നിലം ഒരുക്കി നെൽകൃഷി നടത്തി  .എൻ എസ് എസ് കൊട്ടാരക്കര ക്ലസ്റ്ററിലെ മറ്റ് ഏഴ് സ്‌കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൃഷിക്ക് സദാനന്ദപുരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് നേതൃത്വം നൽകി പൂർണമായും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനം ഒരു വാൻ വിജയമായി മാറി

39014nel1.jpg
39014nel2.jpg
39014nel3.jpg

ശലഭങ്ങൾ

വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ കോവിദഃ ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തികളെ ഫോണിലൂടെ വിളിച്ച ആശ്വസിപ്പിക്കുന്ന പരിപാടി വെട്ടിക്കവല മോഡൽ ഹയർ സെക്കന്ററി സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ചു

സഹപാഠിക്കൊരു കൈത്താങ്ങ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 35000 രൂപയുടെ ചികിത്സ സഹായം നൽകി