ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കക്കാടിന്റെ പരിചയപ്പെടാം.....

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം‎ | അക്ഷരവൃക്ഷം
14:25, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കക്കാടിന്റെ പരിചയപ്പെടാം........' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കക്കാടിന്റെ പരിചയപ്പെടാം.....


             1927 ജൂലൈ 14 ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അവിടനല്ലൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവ് നാരായണൻ നമ്പൂതിരി ,  മാതാവ്  ദേവകി അന്തർജനം. കോട്ടൂർ ഏ യു പി സ്കൂളിലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. ബിരുദപഠനത്തിന് ശേഷം കോഴിക്കോട്ടേക്ക് പോന്നു. അവിടെ 1953 ൽ സ്കോളർ ട്യൂട്ടോറിയൽസിൽ ജോലിക്ക് ചേർന്നു. കവിത, കുടുംബം, ഉദ്യോഗം, രാഷ്ട്രീയം, പ്രസംഗം എല്ലാം കൂടിക്കലർന്നതായിരുന്നു കക്കാടിന്റെ അക്കാലത്തെ ജീവിതം. ട്യൂട്ടോറിയലിൽ അധ്യാപകനായിരിക്കെയാണ് 1958ൽ കക്കാടിന് ആകാശവാണിയിൽ ഉദ്യോഗം കിട്ടിയത്. ഉറൂബ്, തിക്കോടിയൻ, അക്കിത്തം, കെ എ കൊടുങ്ങല്ലൂർ മുതലായ പ്രശസ്ത സാഹിത്യകാരന്മാരുടെ കൂടെ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് റൈറ്ററായി തുടങ്ങിയ അദ്ദേഹം " കാർഷികരംഗം" പ്രൊഡ്യൂസറായി. സാഹിത്യപ്രവർത്തക സൗകരണസംഘം, തിരൂർ തുഞ്ചൻ സ്മാരകം, കേരള, സാഹിത്യ അക്കാദമി, വള്ളത്തോൾ വിദ്യാപീഠം മുതലായവയിൽ കക്കാട് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദബാധയെത്തുടർന്ന് 1987 ജനുവരി 6 ന് കക്കാട് അന്തരിച്ചു.
              
              അവാർഡുകൾ: ഓടക്കുഴൽ അവാർഡ്, ചെറുകാട് അവാർഡ് (1985), കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് (1986), അസൻ സ്മാരക കവിതാ പുരസ്കാരം (1989) എന്നിവ ലഭിച്ചിട്ടുണ്ട്. സഫലമീ യാത്ര, ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പകലറുതിക്കു മുമ്പ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
അന്ന റോസ് ജോർജ്
7 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം