ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'’’ മികവുകളിലേക്ക് ഒരു ചുവടു കൂടി’’’

       വാളാട് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ബുൾബുൾ, ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം 2020 ഫെബ്രുവരി 20 ന് നടന്നു.
       23 പേരടങ്ങിയ ബുൾബുൾ യൂണിറ്റ് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനിഷ സുരേന്ദ്രനും, 15 പേരടങ്ങിയ ഗൈഡ് യൂണിറ്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ . ജെ ഷജിത്തും കുട്ടികൾക്ക് സ്ക്കാർഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ടെയിനറായ ശ്രീ സതീഷ് ബാബു, സ്ക്കൂളിലെ ആദ്യകാല സ്കൗട്ട് അധ്യാപകനായിരുന്ന ശ്രീ. നാരായണൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ശ്രീ.ശശികുമാർ, പി.റ്റി.എ പ്രസിഡണ്ട് ശ്രീ  എം.ജി ബാബു എന്നിവർ സന്നിഹിതരായിരുന്നു.
     ചടങ്ങിനോടനുബന്ധിച്ച്, ഗൈഡ് യൂണിറ്റ് നിർമ്മിച്ച പേപ്പർ പേന, പേപ്പർ കമ്മൽ പ്രദർശന-വിൽപ്പനയിലൂടെ സമാഹരിച്ചതുക നിർധന രോഗികളുടെ ചികിത്സാ സഹായ നിധിയിലേക്കായി ഹെഡ് മാസ്റ്റർ ശ്രീ രഞ്ജിത്ത് കുമാർ എ.വി.ക്ക് കൈമാറി.