ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആഴ്ച തോറും ക്വിസ് മത്സരങ്ങൾ നടത്തുകയും യൂത്ത്‌ പാർലമെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും,പ്രാദേശിക ചരിത്ര രചനയിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.മോഡൽ പാർലമെന്റ്  മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ശ്രുതി എ എസ് എന്ന കുട്ടി മികച്ച സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ന്യൂഡൽഹിയിൽ പാർലമെന്റ് സന്ദർശിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു .

പ്രാദേശിക ചരിത്രരചന ,പുരാവസ്തുശേഖരണം ,വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ,ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ശ്രുതി എ എസ് ,സ്വേതാ ജയന്ത്,സൂര്യദർശ് എന്നിവരായിരുന്നു വിജയം കരസ്ഥമാക്കിയത്.

ചരിത്ര ഗവേഷണ കൗൺസിലിന്റെ മത്സരത്തിൽ സുബിന്യ മേരി ജോർജ്,മിധുല ടി കെ എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.

2019 -2020 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .