ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി
വിലാസം
കരിങ്കുറ്റി

കരിങ്കുറ്റി പി. ഒ, വയനാട്
,
673121
സ്ഥാപിതം06 - 06 - 1982
വിവരങ്ങൾ
ഫോൺ04936284416
ഇമെയിൽgvhsskarimkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽക‍ൃഷ്ണകുമാർ.
പ്രധാന അദ്ധ്യാപകൻഷാജു സി ഏം.
അവസാനം തിരുത്തിയത്
23-09-2020App
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു.

ഇതിൻറെ മുന്നോടിയായി 1981 മാർച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വി.ഡി തേമസിൻറെ അദ്ധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മൻ നല്കിയ ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ശ്രീ. എം. ഗോപാലൻ നമ്പ്യാർ, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാൻ,

ശ്രീ. വി. സി. മോഹന്‌ൻ, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീ ചന്ദ്രപ്രഭ ഗൌഢർ, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവർ നിർമാണകമ്മിറ്റിയുമായി പല ഘട്ടങ്ങളിൽ സഹകരിച്ചവമാണ്.

1983-ൽ കരിങ്കുറ്റി ബാലവാടിയിൽ ആരംഭിച്ച ആദ്യബാച്ചിൽ 31വിദ്യാർത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സൺസ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിർമ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോർഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത

കെട്ടിടവും നിർമ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിൻറെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂൾ ഉത്ഘാടനം ചെയ്തു. 1984 ൽ യു.പി വിഭാഗവും ആരംഭിച്ചു.

ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകൻ. കെ.എൽ.തോമസ്,പി.ആർ. പദ്മനാഭൻ,കെ. വനജ, കിഷോർകുമാർ, കെ. എ. സെബാസ്റ്റ്യൻ തുടങ്ങിയവർ സൌജന്യസേവനം നല്കിയ അധ്യാപകരാണ്.

1989-ൽ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും 1999 -ൽ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ൽ ആർ.എസ്. വി.വൈ.പദ്ധതിപ്രകാരം സയൻസ് ലാബ്

നിർമ്മിച്ചു. . 2006-ൽ പട്ടികവർഗ്ഗ വകുപ്പ് എ.ഡ്. എ പദ്ധതിപ്രകാരം കിണർ,കളിസ്ഥലം, അടുക്കള, റോഡ് എന്നിവ നിർമ്മിച്ചു.


2008-ൽ കേരളസർക്കാറിൻറെ ഒരു പഞ്ചായത്തിൽ ഒരു ഹയർസെക്കൻററി സ്കൂൾ എന്ന നയത്തിൻറെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകൾ അനുവദിച്ചു. എം.എൽ.ടി, എൽ.എസ്.എം കോഴ്സുകളാണ്

നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച വർക്ക് ഷെഡ് 2009-ൽ നിർമ്മാണം പൂര്‌ത്തിയാക്കി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും യു.പീ ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ്മറികളും ഹയർസെക്കണ്ടറി 1 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലായി 1 കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.846556, 76.062450|zoom=13}}