ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) (space arrangement)


ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുകാവ്

വടക്കടത്തുകാവ്.പി.ഒ,
പത്തനംതിട്ട
,
691529
സ്ഥാപിതം01 - 06 - 1002
വിവരങ്ങൾ
ഫോൺ04734226560
ഇമെയിൽghsvdkcavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷെെൻ റ്റി
പ്രധാന അദ്ധ്യാപകൻമേഴ്സി പി
അവസാനം തിരുത്തിയത്
30-11-202038008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്‌ .

ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾസ്ഥാപിക്കാൻനിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെ മഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ

കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്ന ഈ സ് കൂൾ ആദ്യകാലത്ത് വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ്

എസ്സ് ആയും സ്‌കൂൾഉയർന്നു.ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്‌. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .

10ഏക്കറോളംവിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്‌.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അപ്പിനഴികത്ത് ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷം സ്‌കൂളിൽ ചുറ്റുമതിലും ഫർണീച്ചറുകളും നിർമ്മിച്ചു .തുടർന്ന് പി .വിജയമ്മ ബ്ലോക്ക് മെമ്പർ ആയപ്പോൾ കഞ്ഞിപ്പുര അനുവദിച്ചു .

തുടർന്നുളള വർഷങ്ങളിൽ എസ്സ്‌ .എസ്സ്‌ .എ യുടെയും ആർ .എം .എസ്സ് .എ യുടെയും ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ടും ത്രിതല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്കൂളിന് ആവശ്യമായ ടോയ്‌ലറ്റ്, കുടിവെള്ളപദ്ധതി, അഡിഷണൽക്ലാസ്സ്‌മുറി , ലാബ് സാധനങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിഎല്ലാമേഖലകളിലും മെച്ചപ്പെടുത്തലുകൾ വരുത്തി സ്ക്കൂളിന്റെ ഭൗതികസാഹചര്യത്തിൽ പുരോഗതി ഉണ്ടായി .യു .പി / എച്ച്‌ .എസ്സ് വിഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യത്തോടു കൂടിയ ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.ജൈവവൈവിധ്യ പാർക്ക് ,മനോഹരമായ ഉദ്യാനവും അതിനു നടുവിലായി ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള

വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നുവരുന്നു .

2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .

3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .

4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക്‌ കമ്മിറ്റി രൂപീകരിച്ചു .

5 .യോഗാ ക്ലാസ്സുകൾ.

6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.

7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .

  • ജെ.ആർ സി
  • സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
  • . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങ�

.

മുൻ സാരഥികൾ പ്രഥമാധ്യാപകർ 


ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി , മായ പി .വൈ

പ്രശസ്തരായ മുൻ അദ്ധ്യാപകർ

മോഹൻകുമാർ ,മണക്കാല ഗോപാലകൃഷ്ണൻ ,നാരായണൻ ,രാജീവ് , ജയ

2020 -21 ൽ സേവനം അനുഷ്ഠിക്കുന്നവർ

ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1 .ഹരികൃഷ്ണറാവു .

2 .സജിൻ ഫിലിപ്പ്.

3 .മാളവിക.

4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).

5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ).

6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).

7 .മുൻഷി പരമുപിള്ള.

8 .ശൂരനാട് കുഞ്ഞൻപിള്ള.

9 .ഇറ്റിയാനിക്കൽ നാരായണപിള്ള.

10.കളീലുവിള കൃഷ്ണപിള്ള.

മികവുകൾ

1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.

2 .നാഷണൽ സയൻസ് ഫെസ്റ്റിൽ 2005 ൽ സ്വർണ്ണമെഡലും പതക്കവും ഹരികൃഷ്ണറാവു എന്ന വിദ്യാർത്ഥി നേടി.സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ഈ വിദ്യാർത്ഥി നേടിയിട്ടുണ്ട്.

3 .ദേശീയതലത്തിൽ കായിക മത്സരത്തിൽ വിജയം നേടിയ റംസിമോൾ ഈ വിദ്യാലയത്തിന്റെ യശ്ശസുയർത്തിയ പ്രതിഭയാണ് .

4.അഖിലകേരള ബാലജനസഖ്യം നടത്തിയ പ്രസംഗം ,ക്വിസ് മൽസരങ്ങളിൽ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സജിൻഫിലിപ്പ് തിളക്കമാർന്ന വിജയം കൈവരിച്ചു.

5.സ്കൂൾ കലോത്സവത്തിൽ ജില്ലാതല കലാപ്രതിഭാ സ്ഥാനം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മാളവിക നേടി.

6.സ്‌കൂളിലെ മികച്ച എൻ .സി .സി കേഡറ്റുകളായിരുന്ന പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ത്യൻജവാൻമാരായി ഇപ്പോൾ സേവനമനുഷ്‌ഠിച്ചു വരുന്നു.

7 .കലോത്സവ മേളകളിൽ സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികൾ

8 .പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലം വരെ പ്രതിഭ തെളിയിക്കുന്ന കുട്ടികൾ.

9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ .

10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ .