ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോത്സവം 2023-24

ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റിതല പ്രവേശനോത്സവം വയക്കര ഗവ.യുപി സ്കൂളിൽ വെച്ച് നടന്നു.ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. നിഷീത റഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഷിജിൻ എം , ബിജു എം പുതുശ്ശേരി, എസ് എം സി ചെയർമാൻ സുനിൽകുമാർ ടി കെ , എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ എം വി , സ്റ്റാഫ് സെക്രട്ടറി ശിവപ്രസാദ് കെ പി , സ്റ്റാഫ് പ്രതിനിധി അനിത കെ.കെ , സീനിയർ അസിസ്റ്റന്റ് സിമി സി പി എന്നിവർ സംസാരിച്ചു.