ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/അക്ഷരവൃക്ഷം/എൈശ്വര്യപൂർണ്ണമായ സമൂഹം

ആരോഗ്യമുള്ള കുടുംബങ്ങളാണ് ഐശ്വര്യപൂർണ്ണമായ സമൂഹത്തെ സൃഷ്ടിക്കുന്നത്....
         നാം ഓരോരുത്തരും പാലിക്കേണ്ടത് സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.കൂടാതെ നാം ധരിക്കുന്ന വസ്ത്രങ്ങളും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം.എന്തിനെന്നാൽ ശരീരത്തിലേക്കുള്ള അണുപ്രവേശനം അതുവഴി സാദ്ധ്യമാകാതെ വരും.മാത്രമല്ല നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും മറ്റും കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.ഇതുമൂലം ഭക്ഷ്യ വിഷബാധ പരമാവധി നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നു.ഇതുപോലെ നാം എല്ലാക്കാര്യത്തിലും ശുചിത്വം പാലിച്ചാൽ നമ്മുടെ രോഗപ്രധിരോഗശേഷി കൂടുകയും നമ്മുടെ ശരീരത്തിലേക്കുള്ള രോഗാണുക്കളുടെ പ്രവേശനം ശരീരം സ്വയം ചെറുത്തു നില്ക്കുകയും രോഗം വരാനുള്ള സാദ്ധ്യത കുറയുകയും ചെയ്യുന്നൂ.വീടും അനുബന്ധ ചുറ്റുപാടുകളും വൃത്തിയാക്കുന്നതുമൂലം സാംക്രമിക രോഗ വാഹികളായ കൊതുക്,എലി എന്നിവയുടെ ശല്യം കുറയുകയും ഇവ പരത്തുന്ന രോഗങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. അതിനാൽ നമുക്ക് നിസംശയം പറയാൻ കഴിയും  ആരോഗ്യമുള്ള കുടുംബങ്ങളാണ് ഐശ്വര്യപൂർണ്ണമായ സമൂഹത്തെ സൃഷ്ടിക്കുന്നത്....
അന്വയ എം
ആറ് ബി, ജി.യു.പി.എസ് വയക്കര
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം