ഗവ.യു പി​ ​എസ് മുടക്കുഴ/അക്ഷരവൃക്ഷം/മൂന്നു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 10 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മൂന്നു കൂട്ടുകാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂന്നു കൂട്ടുകാർ

ഒരിടത്തു ചിന്നു എന്ന് പേരുള്ള മാനുണ്ടായിരുന്നു. നല്ലവരായ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. മിട്ടുകുരങ്ങനും മിന്നു മുയലും.അവർ എന്നും കാട്ടിലെ മരച്ചുവട്ടിൽ കളിക്കുവാൻ ഒത്തുകൂടും. ഒരുദിവസം അവർ മൂവരും പതിവുപോലെ കളിക്കാൻ മറച്ചുവട്ടിൽ എത്തി. കളിച്ചുകൊണ്ടിരുന്ന സമയത്തു മിന്നു മുയൽ ഒരു ശബ്ദം കേട്ടു അവർ കളി നിർത്തി ഒച്ചയടക്കി പറഞ്ഞു" ശ് ..... കൂട്ടുകാരെ എന്തോ ശബ്ദം കേൾക്കുന്നു നമ്മളെ ഉപദ്രവിക്കാൻ വരുന്ന ആരെങ്കിലും ആയിരിക്കുമോ? ഇത് കേട്ടപ്പോൾ മിട്ടു കുരങ്ങൻ പേടിച്ചു വിറക്കാൻ തുടങ്ങി. ആ ഭീകര ശബ്ദം അവരുടെ അടുത്തേക്ക് വരുന്നതായി തോന്നി അത് ഒരു പുലിയുടെ ശബ്ദമാണെന്ന് അവർ തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ബുദ്ധിമാനും ധൈര്യശാലിയുമായ മാൻപേട പറഞ്ഞു " ആ വരുന്ന പുലി എത്ര ശക്തിയുള്ളവനായാലും നമുക്കവനെ ബുദ്ധികൊണ്ട് നേരിടാം. .... മിട്ടു കുരങ്ങാ നീ പോയി കുറച്ച് ചുള്ളി കമ്പുകളും കരിയിലയും കൊണ്ട് വരൂ. ഞാൻ കെണിയൊരുക്കാം. മിട്ടുകുരങ്ങൻ അത് കേട്ടയുടൻ മരക്കൊമ്പിൽ ചാടി കയറി. ശേഷം ചിന്നു തുടർന്നു മിന്നു... നീ ആ പുലിയെ ഞാൻ കെണിയൊരുക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണം. മിന്നു മുയൽ ചിന്നുവിന്റെ വാക്കുകൾ അനുസരിച്ചു. മിന്നുമുയൽ പുലിയുടെ മുമ്പിൽ ചെന്ന് നിന്ന് പിന്നെ ഓടാൻ തുടങ്ങി മാൻപേട കെണിയൊരുക്കുന്ന സ്ഥലം ലക്ഷ്യമാക്കി അവൾ ഓടി പിന്നിൽ പുലിയും. കെണിയുടെ അടുത്തെത്തിയപ്പോൾ മിന്നുമുയൽ ഓടി നീങ്ങി. പുളിയച്ഛൻ ദാ കിടക്കുന്നു പൊത്തോന്ന് ആ കെണിയിൽ അങ്ങനെ ചിന്നുവും മിന്നുവും മിട്ടുവും രക്ഷപെട്ടു. വീണ്ടും കളിതുടങ്ങി.

വൈഷ്ണവി.കെ.ആർ
4 ജി യു പി എസ് മുടക്കുഴ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - കഥ