ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ)

തലക്കെട്ടാകാനുള്ള എഴുത്ത്

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
Vmlda.jpg
വിലാസം
വെള്ളമുണ്ട

കട്ടയാട്.പി.ഒ വെള്ളമുണ്ട
,
670731
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04935230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[15016

എച്ച്.എസ്.എസ് കോഡ്= ==12007]] ([https://sametham.kite.kerala.gov.in/15016

എച്ച്.എസ്.എസ് കോഡ്= ==12007 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിർമലദേവി സി കെ
പ്രധാന അദ്ധ്യാപകൻസുധ പി കെ
അവസാനം തിരുത്തിയത്
14-08-201815016

[[Category:15016

എച്ച്.എസ്.എസ് കോഡ്= ==12007]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യ‍ഘട്ടങ്ങളിലാണ‍് വയനാടിന്റെ വിദ്യ‍ാഭ്യ‍ാസ ചരിത്ര‍ം നമുക്ക് ലഭ്യ‍മാകുന്നത് .ബ്ര‍ിട്ടീഷുകാരാല് രേഖപ്പെടുത്തപെട്ടവ മദ്ര‍ാസ് പ്ര‍സിഡന്സിയിൽപെട്ട മലബാർ ജില്ല‍യിലെ ഒരു താലൂക്കായിരന്നു വയനാട് മലബാർ തന്നെ വിദ്യ‍ാഭ്യ‍ാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്ര‍േഡുകോളേജുമായി മലബാർ കൃസ്ത്യ‍ന് കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്ര‍ണ്ണന് തുടങ്ങിയവ മാത്ര‍ം . ഡിഗ്ര‍ിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947 ല് ബ്ര‍ണ്ണന് അപ്ഗ്ര‍േഡ് ചെയ്ത് ഡിഗ്ര‍ി കോളേജായി മാറുന്നു.വയനാട് താലൂക്കില് ആദ്യ‍കാലത്ത് ലോവർ എലിമെന്ററി സ്കൂളുകള് മാത്ര‍മായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1946 ആദ്യ‍ത്തെ ഡിസ്ട്ര‍ിക്റ്റ് ബോർഡ് ഹൈസ്കൂള് കല്പ്പറ്റയില് സ്ഥാപിച്ചു.s.k.m.j. സ്കൂള് 1930 ലാണ‍് വെള്ളമുണ്ടയില് എയിഡഡ് യൂ.പി സ്കൂള് സ്ഥാപിതമാകുന്നത് Vmlda.jpg1957 ൽ കേരളത്തിൽ സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള സർവ്വ‍െ നടന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തിൽ പേഴ് സണൽ അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യർ സർ വേക്കായി വെള്ളമുണ്ടയിൽ എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര് സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർ വ്വേ റിപ്പോർട്ട്ഗവണ്മെന്റനുനല്കിയ ശേഷം ഹൈസ്കൂളിനു ശുപാർശ ചെയ്യുകയും ചെയ്തു . അങ്ങനെ 1957 ല് വെളളമു​ണ്ട എ.യു.പി സ്കൂള് അപ് ഗ്രേഡു ചെയ്തു .ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാൽ സർക്കാർ ഉടമസ്ഥതയിൽ ‍തന്നെ ഹൈസ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും എ.കെ.കെ യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പടുത്തി. ഒരു ജനകീയ കമ്മറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന‍് വേണ്ട സ്വാധീനം ചെലുത്തുന്നതിനും ആ മനുഷ്യ സ്നേഹി വിജയിച്ചു. 28 കുട്ടികൾകായി മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രി പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.പി ഒ ശ്രിമതി റോസാമ്മ ചെറിയാൻ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നൽകി നിയമിച്ചു. 1958 ഒക്ടോബറിൽ എംപ്ലോയ്മെൻറ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്കൂളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ ,കുഞ്ഞാനന്തൻ മാസ്റ്റർ എന്നീ അധ്യാപകർക്ക് കൂടി സ്ഥിരം നിയമനം നൽകി. 1960-61- ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 8ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡൻറും നാട്ടുകാരും ചേർന്ന കമ്മറ്റിയായിരുന്നു. ,. കാലത്തിന്റെ ഒഴുക്കിലും തളരാതെ ഇന്നും ഈ സരസ്വതീ ക്ഷേത്രം അതിന്റെ പ്രൗഡിയോടെ യാത്ര തുടരുന്നു........




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്


''മുൻ സാരഥികൾ'

സർവശ്രീ

ബാലകൃഷ്ണ പിളള --- 1973

തോമസ്സ് ---1975

ശ്രീധരൻ ----1980

എം കെ രാഘവൻ----1985-86

ചാക്കോ

പി എൻ ബാലകൃഷ്ണൻ

ജോസഫ്

തോമസ്

അപ്പുക്കുട്ടൻ

തങ്കമണി

ശങ്കരൻ

എം ചന്ദ്രൻ നായർ (1993--96)

എം വാസുദേവൻ (1998-2001)

വി കെ വിജയൻ (2001--03)

ആലി (2003-05)

കു‍‌‌ഞ്ഞബ്ദുളള (2005-05)

വിപിനചന്ദ്രൻ ( 2005-05)

മേരി ജോസ് ( 2005-12)

ലിസ്സി കെ പി (2012--14)

മുരളീധരൻ (2014--14)

പ്രഭാവതി (2014--2015)

ലൂസി (2015-2015)

മമ്മു എം (2015 --2016)

തങ്കച്ചൻ (2016--2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

‍ സർവശ്രീ

ഡോ.ശാന്ത  പി  ററി (വയനാട്ട്കാരിയായ ആദ്യ ഗവ. ഡോക്ടർ)

അഡ്വക്കറ്റ് വേണുഗോപാലൻ

(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)


‍ഡോ. അബ്ദുള്ള മണിമ

( ഫിസിഷ്യൻ, പ്രഭാഷകൻ)

ആതിര വെള്ളമുണ്ട

  (കവയിത്രി )

സി മമ്മുട്ടി

  ( എം എൽ എ )

കെ സി കുഞ്ഞിരാമൻ

      (മുൻ എം എൽ എ )

ഡോ. അസീസ് തരുവണ

  (എഴുത്തുകാരൻ)

ഡോ.അനുമോൾ

 (  ആതുരസേവനം )

ഡോ.റിഷാന

 ( ആതുരസേവനം )

ഡോ. ആയിഷ

( ആതുരസേവനം )

നിർമ്മൽ കൃഷ്ണ

(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)

വി കെ പ്രസാദ്

(ഇൻഡ്യൻ നേവി)


ആലീസ് ഐ പി

(കായികാധ്യാപിക)

വഴികാട്ടി

Loading map...

school childrens school childrens school childrens school childrens