ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യവേദി നടത്തുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസികോല്ലാസം വളർത്തുന്നതിനും കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സഹായകമാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നാടകാവതരണം, ശ്രാവ്യവായന, കവിതാലാപനം, കഥാകഥനം തുടങ്ങി പ്രവർത്തനങ്ങൾ ഇതിൽപ്പെടുന്നു. എല്ലാമാസവും സാഹിത്യവേദി കൂടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നുണ്ട്. കൂടാതെ വായനാശീലം വളർത്തുന്നതിനായി വായനാമത്സരവും സാഹിത്യവേദിയിൽ നടത്താറ‍ുണ്ട്.