ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് ഗണിതത്തോടുള്ള വിരസത അകറ്റാനും അതേസമയം ഗണിതം രസകരവും ആകർഷകവും ആക്കാനും വേണ്ടി ഗണിത ക്ലബിന് കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട ചിത്രരചന, മോഡലുകൾ നിർമാണം ഇവയും ഇതിന്റെ കീഴിൽ ചെയ്യുന്നു. കൂടാതെ കുട്ടികളിൽ ഗണിതശേഷികൾ ഉറപ്പിക്കുന്നതിന് ആവശ്യമായ കളികളിലൂടെ പഠനവും ഉബണ്ടുവിന്റെ സഹായത്തോടെ ഗണിത ക്ലബ് അംഗങ്ങൾ നടത്തുന്നു. ഉല്ലാസഗണിതം, ഗണിതവിജയം എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാകുന്നു. രക്ഷിതാക്കൾക്കു വേണ്ടിയുള്ള ശിൽപശാലകളും ക്ലബിന്റെ നേതൃത്വത്തിൽ നടത്താറ‍ുണ്ട്.