ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 29 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ കണ്ണുനീർ

മനുഷ്യൻ എത്ര മനോജ്‌ഞപദം
എന്ന് ഉരുവിട്ടു പഠിച്ചു ഞാൻ
നല്ലതു ചെയ്താൽ നന്മകൾ ചെയ്താൽ
ആളുകൾ ചൊല്ലി മനുഷ്യത്വം.
എന്നാൽ ഇന്നാ കാലം മാറി,
മനുഷ്യൻ മനുഷ്യനെ അറിയാതായി.
മതങ്ങൾ തീർത്തൊരു വേലിക്കെട്ടുകൾ,
അകറ്റി നിർത്തി പലതട്ടിൽ.
പകുത്തെടുത്തു ദൈവങ്ങളെ അവർ
പലപല പേരു വിളിച്ചു .
പിന്നീടവരാ ദൈവങ്ങൾക്കായി,
വാളുകൾ കൈകളിലേന്തി.
മരിച്ചുവീണു മനുഷ്യത്വം,
അതു കണ്ടുകര‍ഞ്ഞു ദൈവം.

അക്ഷര സജീഷ്
10 A ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കവിത