ഗവ.എൽ പി എസ് കരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ഗവ.എൽ പി എസ് കരൂർ
31503-school.png
വിലാസം
കരൂർ

കരൂർ പി.ഒ,
,
686574
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822215941
ഇമെയിൽglpskaroor2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്31503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാരമ്മജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ സ്ക്കൂൾ സ്ഥാപിതമായി. ഇതിനു മുമ്പ് കരൂർ തിരുഹൃദയപള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 50സെന്റ് സ്ഥലവും ഷെ‍ഡും നിർമ്മിച്ച് ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. 1953-54 കാലഘട്ടത്തിൽ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തിൽ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയർ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളിൽ, ഫാ.അലക്സാണ്ടർ ഞാവള്ളിൽ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാൻ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി താരമ്മടീച്ചർ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഓമന ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റയാൻ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ റീജിയണൽ ഡയറക്ടറുമായ ശ്രീ.കെ.സി.ജോർജ് തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബർ ശ്രീ.സിബി ഓടയ്ക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദമാക്കി. കരൂർ പഞ്ചായത്ത് മെംബർ ശ്രീ.പി.എസ്.ജയകുമാർ, പാലാ സബ് ജില്ലാ കലോത്സവത്തിൽ സമ്മാനാർഹരായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയർമാൻ), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബർ) എന്നിവർ ആശംസകളർപ്പിച്ചു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ.കൊളംബിയർ സി.എം.ഐ (പത്രാധിപർ , ദീപിക.)
  2. ഷെ.കെ.സി.ചാക്കോ (പ്രോ.വൈസ് ചാൻസലർ കാലിക്കറ്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി.)
  3. ശ്രീ. കെ.സി.സെബാസ്റ്റ്യൻ (മുൻ എം.പി.)
  4. ശ്രീ. കെ.സി.ചാണ്ടി (ഡി.ഡി.ഇ കോട്ടയം)
  5. ശ്രീ. കെ.സി. ജോസഫ്
  6. റവ.ഡോ.തോമസ് കാടൻകാവിൽ(മുൻ റെക്ടർ ധർമ്മാരാം കോളേജ് ബാംഗ്ലൂർ)
  7. ഡോ.എ.റ്റി.ദേവസ്യ (പ്രഥമ വൈസ് ചാൻസലർ എം.ജി. യൂണിവേഴ്സിറ്റി)
  8. ശ്രീ.കുര്യൻ എബ്രാഹം (ചീഫ് എഡിറ്റർ ധനം, റബ്ബർ ഏഷ്യാ)
  9. ഡോ.ജോസ് ലയോള കോളേജ് തിരുവനന്തപുരം
  10. ഡോ. ജോഷി ചെറിയാൻ വിലങ്ങുപാറ.

വഴികാട്ടി

ഗവ.എൽ പി എസ് കരൂർ


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കരൂർ&oldid=394033" എന്ന താളിൽനിന്ന് ശേഖരിച്ചത്