ഗവ.എൽ പി എസ് കയ്യൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കയം ഉള്ള ഊര് എന്ന പേരിൽ നിന്നാണ് കയ്യൂര് രൂപംകൊണ്ടത് .കേരളത്തിലെമ്പാടും അറിയപ്പെടുന്ന ഒരു ഇതിഹാസ പുരുഷനാണ് കുളപ്പുറത്ത്  ഭീമൻ.വീട്ടുപേരാണ് കുളപ്പുറത്ത് .ഈ പ്രദേശത്തെ പ്രശസ്തമായ നായർ തറവാടുകളിൽ ഒന്നാണ് കുളപ്പുറത്ത് .ഭീമൻ റെ മാതാപിതാക്കളും ബന്ധുക്കളും സാധാരണ വലിപ്പമുള്ള ആളുകളായിരുന്നു.ചെറുപ്പം മുതൽക്കേ അസാമാന്യമായ കരുത്താണ് ഭീമൻ പ്രകടിപ്പിച്ചിരുന്നത്.കുളി കഴിഞ്ഞു വരുമ്പോൾ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഭീമൻ ക്ഷുഭിതൻആകുമായിരുന്നു.അതുകൊണ്ട് അമ്മ ഒരു തന്ത്രം പ്രയോഗിച്ചു.അവർ കുളക്കരയിൽ  നെന്മണികൾ,അരിമണികൾ വിതറുക പതിവായിരുന്നു.മുഴുവൻ മണികളും പെറുക്കിയെടുത്ത് അതിനുശേഷമേ ശേഷം മാത്രമേ ഭീമൻ വീട്ടിലേക്ക് മടങ്ങിയിരുന്നു ഉള്ളൂ.ഈ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കാനും കഴിയുമായിരുന്നു.

ആനയെക്കാൾ കരുത്തൻ ആയിരുന്നു  ഭീമൻ എന്നാണ് പറയപ്പെടുന്നത്.ധാരാളം ഭക്ഷണം വേണ്ടിയിരുന്ന  ഭീമന് എത്ര കഠിനമായ ജോലി ചെയ്യുന്നതിനും മടിയുണ്ടായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് 26  ഇടങ്ങഴി അരിയുടെ ചോറും ചോറും അതിനു ചേരുന്ന  പുഴുക്കും കറികളും ആവശ്യമായിരുന്നു.ഇടതു കൈകൊണ്ട് ചിരട്ട സഹിതം  തേങ്ങ ഞെരിച്ചുടച്ചു അതിൻറെ   ചാറ് ചോറിൽ ഒഴിച്ച്കറികൾക്കും  പുഴുക്കിനൊപ്പം ഉരുട്ടി ഉണ്ണുക ആയിരുന്നു പതിവ്.

അക്കാലത്ത് വാഹന സൗകര്യങ്ങൾ ഇല്ലായിരുന്നു.  കയ്യൂരുംസമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് സാധനങ്ങൾ എത്തിച്ചു  കൊടുത്തത് ഭീമൻ ആയിരുന്നു. ഒരു ആന ചുമക്കുന്ന അതിലേറെ ഭാരം  യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഭീമൻ ചുമന്നിരുന്നു.പൂഞ്ഞാർ രാജകൊട്ടാരത്തിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.കൊട്ടാരത്തിൽ നിന്ന് അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം സൗജന്യമായി ലഭിച്ചിരുന്നു. വലിയ ആദരവോടെയാണ് വലിയ തമ്പുരാൻ അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ഭീമൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന കയ്യാലകൾ ഇപ്പോഴും പൂഞ്ഞാറിൽ ഉണ്ട്.ആന പിടിച്ചാൽ അനങ്ങാത്ത കല്ലുകൾ കൊണ്ടാണ് ഭീമൻ കയ്യാലകൾ നിർമ്മിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഇദ്ദേഹം കയ്യൂർ ഉള്ള കാവി തോടിനു കുറുകെ 12 അടി നീളമുള്ള ഉള്ള ഒറ്റ കല്ലുകൊണ്ടുള്ള ഉള്ള പാലം നിർമ്മിച്ചിരുന്നു.