ഗവ.എൽ.പി.ജി..എസ്.മണ്ണടി/അക്ഷരവൃക്ഷം/ഓർമയിൽ ഒരു വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 12 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{ BoxTop1 | തലക്കെട്ട് = ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമയിൽ ഒരു വിഷുക്കാലം

ഈ വർഷത്തെ വിഷു അഘോഷം ഒരു പുതിയ അനുഭവമായിരുന്നു. കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം അയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതതയുടെ സന്ദേശമാണ് പകർന്നു തരുന്നത്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അംബേദ്കറുടെ 130-ാം ജയന്തിയും വിഷു ആഘോഷവും ഒരു ദിവസം തന്നെ അയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ച ഒരുക്കിയാണ് ഈ വർഷത്തെ വിഷു കടന്നു പോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു. പ്രതീക്ഷയുടെ കണിയായിരുന്നു ഈ വിഷുക്കാലം. ശുഭപ്രതീക്ഷയുടെ ഒരു നല്ല പുലർക്കാലം പിറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


അനന്തു
4 ഗവ. എൽ.പി.ജി. എസ്സ് മണ്ണടി.
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - ലേഖനം