ഗവ.എച്ച്എസ്എസ് ആറാട്ടുതറ

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗവ.എച്ച്എസ്എസ് ആറാട്ടുതറ
വിലാസം
കൊയീലേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2016Sreejithkoiloth




ചരിത്രം

1930-31കാലഘട്ടത്തില്‍ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂള്‍ ആരംഭിച്ചത്.അ‍‍ഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ല്‍ സ്കൂള്‍ താന്നിക്കലേക്കും മാററി. അപ്പോള്‍ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.‍‍‍‍ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂള്‍ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. 1962ല്‍ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശംബ‍ളം നല്‍കിയിരുന്നത്. 1981ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെ‍‍ഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ല്‍ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങിയത്. ഇന്ന് 17ഡിവിഷനുകളിലായി ഏകദേശം 579 വിദ്യാ൪ഥി വിദ്യാ൪ഥികള്‍ ഇവിടെ പഠനം നടത്തുന്നു.ഇതില്‍ 58ഓളം കുട്ടികള്‍ പട്ടിക വിഭാഗത്തില്‍ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯ ശ്രീ.സി.കെ.നാരായണ൯ സാറാണ്.എല്‍.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 24അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എല്‍.സി ബാച്ചിന് 86% വിജയം ലഭിച്ചു. 2007ല്‍ ഇതൊരു ഹയ൪ സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചില്‍ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തില്‍ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 293 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികള്‍ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന തുടങ്ങിയ പ്രസ്ഥാന‍‍ങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്....................

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_ആറാട്ടുതറ&oldid=136571" എന്ന താളിൽനിന്ന് ശേഖരിച്ചത്