"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ോ)
(ജ)
വരി 34: വരി 34:
പ്രിൻസിപ്പൽ= ലത. ആർ.എസ്    |
പ്രിൻസിപ്പൽ= ലത. ആർ.എസ്    |
പ്രധാന അദ്ധ്യാപിക= എസ്. ഗീതാകുമാരി  |
പ്രധാന അദ്ധ്യാപിക= എസ്. ഗീതാകുമാരി  |
പ്രധാന അദ്ധ്യാപിക= എസ്. ഗീതാകുമാരി |
പി.ടി.ഏ. പ്രസിഡണ്ട്= എം. മഹേഷ് |
പി.ടി.ഏ. പ്രസിഡണ്ട്= എം. മഹേഷ് |
ഗ്രേഡ്= 8 |
ഗ്രേഡ്= 8 |

23:48, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
GHSSELAMPA.JPG
വിലാസം
ഇളമ്പ

പൊയ്കമുക്ക്. പി.ഒ,
പൊയ്കമുക്ക്.
,
695 103
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0470 2639006
ഇമെയിൽghsselampa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത. ആർ.എസ്
പ്രധാന അദ്ധ്യാപികഎസ്. ഗീതാകുമാരി
അവസാനം തിരുത്തിയത്
03-02-201942011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'


ചരിത്രം

        ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളർച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാർമ്മിപ്പിക്കുന്നു.
       1924- ൽ ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. 


       നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ ഈ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. 


       2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. എ. ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.  

ഭൗതികസൗകര്യങ്ങൾ

ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ആറ്
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്
സെമി പെർമനന്റ് കെട്ടിടം  : ഒന്ൻ
ആകെ ക്ലാസ് മുറികൾ  : മുപ്പത്തിയൊൻപത്
ലൈബ്രറി ഹാള്  : ഒന്ന്



'കമ്പ്യൂട്ടർ ‍ ലാബുകൾ'
ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്
ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : രണ്ട്
യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : ഒന്ന്
ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം  : ഒന്ന്


സയൻസ് ലാബുകൾ
ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ് : മൂന്ന്
ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ് : രണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
    2. എഴുത്തുകൂട്ടം
    3. വായനക്കൂട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങള്‍.
    എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

ലിറ്റിൽ കൈറ്റ്സ്

        സ്കൂളിൽ എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 523 കുട്ടികളിൽ നിന്നും 40 കുട്ടികളെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
Hai1.jpg
       'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഏകദിന പരിശീലനം സ്കൂൾ എച്ച്.എം. എൻ. ശ്യാമള ടീച്ചറ്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്കൂൾ സുരക്ഷ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ.എസ്. ലത
ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം - സ്കൂൾ എച്ച്.എം. ശ്രീമതി എൻ. ശ്യാമള
ഗ്രീൻ പ്രോട്ടോക്കോൾ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകൻ)
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പി.റ്റി.എ. ഫ്രസിഡന്റ് ശ്രീ ശരത്ചന്ദ്രൻ ചൊല്ലിക്കൊടുക്കുന്നു.


മികവുകൾ

വിന്നേഴ്സ് ക്ലബ് കൊയത്തൂർകോണം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ഗോകുൽ ജി.എസ് 10E ആയുഷ് 9F എന്നിവർ ട്രോഫിയുമായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005 - 06 എൻ. പ്രസന്ന
2006 - 07 സുഭാഷ് ബാബു
2007 - 2009 എസ്. വൽസല
2009 - 10 റ്റി. ഉമാദേവി
2010 ഇന്ദിരാദേവി അമ്മ. പി
2010 - 11 സി. പ്രേമൻ
2011 ഷീല. ജി
2011- 13 ബാബുക്കുട്ടൻ. എസ്
2013 - 16 ഗിരിജാവരൻനായർ. പി.എൻ
2016 ജമീല. വി
2016 വസന്തകുമാർ. എസ്
2016-17 ശ്യാമള. എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ

വഴികാട്ടി



ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


ഹെഡ് മാസ്റ്റർ. : ശ്യാമള. എൻ
സീനിയർ ആസിസ്റ്റന്റ്. :
കമല. കെ
എസ്. ഐ. റ്റി. സി. :
ഷാജികുമാർ. എസ്
ജോയിന്റ് എസ്. ഐ. റ്റി. സി :
രജീഷ്. റ്റി

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം