"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 90: വരി 90:
         സ്കൂളില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന 523 കുട്ടികളില്‍ നിന്നും 52 കുട്ടികളെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
         സ്കൂളില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന 523 കുട്ടികളില്‍ നിന്നും 52 കുട്ടികളെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
== സ്കൂള്‍ സുരക്ഷ ==
== സ്കൂള്‍ സുരക്ഷ ==
[[പ്രമാണം:Viva.png|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി  ആര്‍.എസ്. ലത]]
[[പ്രമാണം:Viva.png|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി  ആര്‍.എസ്. ലത]]
[[പ്രമാണം:Green1.jpg|ലഘുചിത്രം|ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം - സ്കൂള്‍ എച്ച്.എം. ശ്രീമതി എന്‍. ശ്യാമള]]
[[പ്രമാണം:Green1.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം - സ്കൂള്‍ എച്ച്.എം. ശ്രീമതി എന്‍. ശ്യാമള]]
[[പ്രമാണം:Greenviva.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകന്‍)]]
[[പ്രമാണം:Greenviva.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകന്‍)]]
== മികവുകള്‍==
== മികവുകള്‍==
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

14:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
വിലാസം
ഇളമ്പ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. ശ്യാമള
അവസാനം തിരുത്തിയത്
27-01-201742011



ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.'


ചരിത്രം

        ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ് ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ എത്തി നില്‍ക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളര്‍ച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകള്‍ക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരര്‍ത്ഥത്തില്‍ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാര്‍മ്മിപ്പിക്കുന്നു.
       1924- ല്‍ ആരംഭിച്ച ഈ സ്കൂള്‍ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജര്‍ കട്ടയ്ക്കാലില്‍ ശ്രീ. രാഘവന്‍പിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവര്‍ഷം 1122-ല്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടര്‍ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ല്‍ സ്കൂള്‍ ഗവണ്‍മെന്റിന് കൈമാറി. അങ്ങനെ കൊല്ലവര്‍ഷം1123 (1948-ല്‍) ഈ സ്കൂള്‍ ഗവ. എല്‍. പി. സ്കൂളായി. 


       നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കര്‍ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നല്‍കി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവര്‍ത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിര്‍മ്മിക്കുകയും 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കര്‍ സ്ഥലവും അഞ്ച് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാര്‍ജ്ജ് ശ്രീ. രവീന്ദ്രന്‍ നായര്‍ക്കായിരുന്നു. ഹൈസ്കൂളില്‍ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ല്‍ പ്രൈമറിസ്കൂള്‍ ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കിളിമാനൂര്‍ എം. എല്‍. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, നാട്ടുകാര്‍, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയില്‍ രാജന്‍ സ്കൂളിനായി ഒരു ആഡിറ്റോറിയം നര്‍മ്മിച്ചുനല്‍കിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. 


       2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു. നാട്ടുകാരുടെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയില്‍നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.  

ഭൗതികസൗകര്യങ്ങള്‍

ഭൂമിയുടെ വിസ്തീര്‍ണം  : മൂന്ന് ഏക്കര്‍
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ആറ്
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്
സെമി പെര്‍മനന്റ് കെട്ടിടം  : ഒന്ന്‍
ആകെ ക്ലാസ് മുറികള്‍  : മുപ്പത്തിയൊന്‍പത്
ലൈബ്രറി ഹാള്  : ഒന്ന്



'കമ്പ്യൂട്ടര്‍ ‍ ലാബുകള്‍'
ഹയര്‍സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ് : ഒന്ന്
ഹൈസ്കൂള്‍ വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്  : രണ്ട്
യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്  : ഒന്ന്
ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം  : ഒന്ന്


സയന്‍സ് ലാബുകള്‍
ഹയര്‍സെക്കണ്ടറി വിഭാഗം സയന്‍സ്‍ ലാബ് : മൂന്ന്
ഹൈസ്കൂള്‍ വിഭാഗം സയന്‍സ്‍ ലാബ് : രണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകള്‍
    2. എഴുത്തുകൂട്ടം
    3. വായനക്കൂട്ടം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    എല്ലാ സബ്ജക്ടുകള്‍ക്കും പ്രത്യേക ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

        സ്കൂളില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന 523 കുട്ടികളില്‍ നിന്നും 52 കുട്ടികളെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.

സ്കൂള്‍ സുരക്ഷ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.എസ്. ലത
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം - സ്കൂള്‍ എച്ച്.എം. ശ്രീമതി എന്‍. ശ്യാമള
ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകന്‍)

മികവുകള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2005 - 06 എന്‍. പ്രസന്ന
2006 - 07 സുഭാഷ് ബാബു
2007 - 2009 എസ്. വല്‍സല
2009 - 10 റ്റി. ഉമാദേവി
2010 ഇന്ദിരാദേവി അമ്മ. പി
2010 - 11 സി. പ്രേമന്‍
2011 ഷീല. ജി
2011- 13 ബാബുക്കുട്ടന്‍. എസ്
2013 - 16 ഗിരിജാവരന്‍നായര്‍. പി.എന്‍
2016 ജമീല. വി
2016 വസന്തകുമാര്‍. എസ്
2016-17 ശ്യാമള. എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീമതി സുധര്‍മ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകന്‍ ശ്രീ രാജസേനന്‍
ചലച്ചിത്ര വസ്ത്രാലങ്കാരത്തില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശന്‍
ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ തിപ്പെട്ടിയില്‍ രാജന്‍
ചലച്ചിത്ര താരം പ്രിയങ്ക എന്‍. നായര്‍
ഡോ. മധു
ഡോ. സദാനന്ദന്‍
മേജര്‍ എം.കെ. സനല്‍കുമാര്‍

വഴികാട്ടി



ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


ഹെഡ് മാസ്റ്റര്‍. : ശ്യാമള. എന്‍
സീനിയര്‍ ആസിസ്റ്റന്റ്. : കമല. കെ
എസ്. ഐ. റ്റി. സി. : ഷാജികുമാര്‍. എസ്
ജോയിന്റ് എസ്. ഐ. റ്റി. സി : രജീഷ്. റ്റി

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം