ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഇ @ഉത്സവ്-2017

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഇ@ഉത്സവ് ദ്വിദിന പരിശീലനം

ഗേൾസ് ഹൈസ്കൂളിൽ രണ്ടു ദിവസം രസകരമായി കടന്നുപോയി .നാലുവിഷയങ്ങളിൽ പല സ്നകൂളുകളിലായി നടക്കുന്ന ഈ പരിശീലനത്തിൽ ഞങ്ങൾ കൈകാര്യം ചെയ്ത്തത് ഇലക്ടോണിക്സും റാസ്പറിപൈ കമ്പ്യൂട്ടറും ആയിരുന്നു.ഒമ്പതാം ക്ലാസിലെ തെരഞ്ഞടുക്കപ്പെട്ട കുട്ടികൾക്കായിരുന്ന ഇപ്പോ നടന്നത്.അവരിൽനിന്നും കുറേ കാര്യങ്ങൾഞങ്ങൾ പഠിച്ചു . സ്ക്രാച്ച് സോഫ്റ്റ്‍വെയറിൽ കൂടുതൽ ഉത്സാഹത്തോടെ പങ്കെടുത്തവർക്ക് ഞങ്ങൾ സമ്മാനം നല്കി.പിന്നൊരു കാര്യം പത്താംക്ലാസുകാർക്ക് പങ്കെടുക്കാൻ ഇപ്പോ കഴിയില്ലായിരുന്നു .എന്നാൽ മീനാങ്കൽ സ്കൂളിലെപത്താം ക്ലാസുകാരനായ മുഹമദ് അജിനാദ് ഞങ്ങളെ സഹായിച്ചുകൊണ്ടു ഒപ്പം കൂടി.അവനും ഞങ്ങൾ സമ്മാനം കൊടുത്തു.സമ്മാനം നൽകിയത് കരിപ്പൂര് സ്കൂളിലെ പൂർവവിദ്യാർത്ഥിയും റാസ്പ്ബറിപൈ യെ കുറിച്ച് നല്ലൊരു പ്രസന്റേഷൻ തയ്യാറാക്കി നൽകിയ അഭിനന്ദ് എസ് അമ്പാടിയായിരുന്നു.എല്ലാരും വലിയ ആത്മവിശ്വാസത്തോടെ പോയിട്ടുണ്ട്.അവരവരുടെ സ്കൂളുകളിൽ ചെന്ന് മറ്റു കൂട്ടുകാർക്ക് ക്ലാസെടുക്കാൻ😀