ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 16 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ)
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
44029 294.jpg
വിലാസം
മാരായമുട്ടം

ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മാരായമുട്ടം
,
695124
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2277257
ഇമെയിൽghssmtm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി അംബികാമേബൽ
പ്രധാന അദ്ധ്യാപകൻശ്രീ റോബർട്ട് ദാസ്
അവസാനം തിരുത്തിയത്
16-07-201844029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1409 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ റോബർട്ട് ദാസ് ഉൾപ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചിത്രങ്ങൾ

‍‍ഞങ്ങളുടെ ഹെഡ്മാസ്റ്റർ- ശ്രീ റോബർട്ട്ദാസ്


അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

  ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ

വായനാകളരി ഉദ്ഘാടനം

  ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.

വായനാകളരി ഉദ്ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പരിസ്ഥിതി ദിനാചര​ണം

പ്രവേശനോത്സവം 2018-19

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

2018 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവുമായി........

A+ വിജയികൾ അധ്യാപകരോടൊപ്പം...

യാത്ര അയപ്പ്

സർവീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്കൊപ്പം.........

 2017-18 അധ്യയനവർഷത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന 4 സഹപ്രവർത്തകർക്ക് സമുചിതമായ രീതിയിൽതന്നെ യാത്ര അയപ്പ് നല്കി.സ്കൂളിനു വേണ്ടി ഒാരോ അധ്യാപകരും നല്കിയ സംഭാവനകൾ തദവസരത്തിൽ മറ്റുള്ളവർ അനുസ്മരിച്ചു.മികച്ച സേവനത്തിന് സ്കൂളിന്റെ ഒാർമ്മയ്ക്കായി വിരമിച്ച അധ്യാപകർക്ക് മെമൊന്റോകളും നല്കുകയുണ്ടായി.

2017-18 അധ്യായന വർഷത്തിലെ എസ് പി സി കുട്ടികളുടെ പാസ്സിം​ഗ് ഔട്ട് പരേഡ്

മാസ്റ്റർ പ്ലാൻ സമർപ്പണം

മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ 16/02/2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു.പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗീതാറാണി എല്ലാവരേയും ഈ മഹനീയമായ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിനിതകുമാരി മാസ്റ്റർ പ്ലാനിലെ ലക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത പ്രകടിപ്പിച്ചു.

ആശാൻ അനുസ്മരണം

വിദ്യാജ്യോതി ഉദ്ഘാടനം

പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെയും മികവിന്റെ പാതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജില്ലാപഞ്ചായത്ത് ആരംഭിച്ച "വിദ്യാജ്യോതി" പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ 8-01-2018 തിങ്ക്ലാഴ്ച വൈകുന്നേരം 6.30ന് നിർവ്വഹിച്ചു.ജില്ലാപഞ്ചായത്ത് മെംപർ ശ്രീമതി ഗീതാരാജശേഖരൻ,നെയ്യാറ്റിൻകര AEO ശ്രീ ബാബുരാജ് വിക്ടർ,വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ,പിറ്റിഎ പ്രസി‍ഡന്റ് ശ്രീ ജയധരൻ,ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട്ദാസ് എന്നിവർ കുട്ടികളോട് സംസാരിച്ചു.കുട്ടികൾ മെഴുകുതിരി കത്തിച്ച് മികവുറ്റ വിജയത്തിനായി ശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഇന്റർനാഷണൽ സ്കൂളിന്റെ പ്രവർത്തനങ്ങളുടെ വിശകലനയോഗം

മികച്ച വിജയത്തിനായി നൈറ്റ് ക്ലാസ്സ്

 2017-18 അധ്യായന വർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ലക്ഷ്യമാക്കി സ്കൂളിൽ പഠനപിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കായി നൈറ്റ്ക്ലാസ്സ് ആരംഭിച്ചു.ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട്ദാസ് നൈറ്റ്ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാതല ചെസ്സ് മത്സരത്തിൽ വിജയിച്ച്........

സബ്ജില്ലാതല ശാസ്ത്രമേളയിൽ മികച്ച വിജയവുമായി.............

 സബ്ജില്ലാതല ശാസ്ത്രമേളയിൽ സ്കൂളിലെ ചുണക്കുട്ടികൾ മികച്ച വിജയം നേടുകയുണ്ടായി.പ്രവൃത്തി പരിചയ മേളയിലും ഗണിത ശാസ്ത്രമേളയിലും സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്കൂളിലെ ചുണക്കുട്ടികൾ നേടുകയുണ്ടായി.സാമൂഹ്യശാസ്ത്ര മേളയിലും ഐടി മേളയിലും കുട്ടികൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ളാസ്സ്

  പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി 4-11-2017 ശനിയാഴ്ച മോട്ടിവേഷൻ ക്ളാസ്സ് നടത്തുകയുണ്ടായി.മോട്ടിവേഷൻ ക്ളാസ്സ് എടുത്തത് ശ്രീ             ആയിരുന്നു.തദവസരത്തിൽ  ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ അനിൽകുമാർ എന്നിവർ കുട്ടികളോട് സംസാരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണസദസ്സിന്റെ ഉദ്ഘാടനം

  പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസദസ്സ് മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് 2017 ഒക്ടോബർ 31-ാം തീയതി ഗ്രാമസഭ അധ്യക്ഷ ശ്രീമതി വിജയകുമാരി ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി.

ശാസ്ത്രോത്സവം

  പ‍‍ഞ്ചായത്ത്തല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 27-10-2017 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ അവർകളായിരുന്നു.തദവസരത്തിൽ ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , ബി ആർ സി ട്രെയിനർമാർ എന്നിവർ കുട്ടികളോട് സംസാരിച്ചു.

നവപ്രഭ ഉത്ഘാടനം

  9-ാം ക്ളാസ്സിലെ പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പരിഹാരബോധനവും പിന്തുണയും നല്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി രാഷ്ട്രീയമാധ്യമിക് ശിക്ഷാ അഭിയാൻ ആരംഭിച്ച  നവപ്രഭപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 23-10-2017 തിങ്കളാഴ്ച നടന്നു.വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ അവർകളാണ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചത്.ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , സീനിയർ അസിസ്റ്റൻറ് ശ്രീമതി വിനിതകുമാരി , മദർ പിറ്റിഎ പ്രസിഡന്റ് എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു.

സ്കൂൾ കലോത്സവം

  സ്കൂൾ കലോത്സവം ഒക്ടോബർ 19 , 20 നടത്തുകയുണ്ടായി.പാറശ്ശാല എം എൽ എ  ശ്രീ സി കെ ഹരീന്ദ്രൻ അവർകളാണ് കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.പ്രശസ്ത ഗാനരചയിതാവായ ശ്രീ മുരുകൻ കാട്ടാക്കടയുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾ വീറോടും വാശിയോടും കൂടിയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണം

 സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂൾ , യുപി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം നടത്തി.

സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

  '25-09-2017 തിങ്കളാഴ്ച സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഇലക്ഷൻ കമ്മിഷണറായിരുന്ന ശ്രീ അനിൽകുമാർ സാർ കുട്ടികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി മാറ്റി തികച്ചും ജനാധിപത്യപരമായ രീതിയിൽ 2017-18 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 20-09-2017 ബുധനാഴ്ച നടന്നു.സ്കൂളിലെ അഞ്ചാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ബൂത്തുകളിൽ സജ്ജീകരിച്ചിരുന്ന ലാപ്ടോപ്പുകളുടെ സ്ക്രീനിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും രേഖപ്പെടുത്തിയിരുന്നു.കുട്ടികൾ അവരവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിനു പുറത്ത് മൗസ് വച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തി.സ്കൂൾ ഐടി ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.

സ്കൂൾതല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേള 18-09-2017 വെള്ളിയാഴ്ച നടത്തുകയുണ്ടായി.ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, ഗണിതം, ശാസ്ത്രം എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ഹിന്ദി ദിനാചരണം

    ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് സെപ്തംബർ 14 വ്യാഴാഴ്ച സ്കൂളിൽ പ്രത്യേക അസംബ്ളി കൂടുകയുണ്ടായി.അസംബ്ളിയ്ക്ക് നേതൃത്വം നല്കിയത് ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായിരുന്നു.ഇന്നത്തെ പ്രധാന വാർത്തകൾ, മഹത് വചനങ്ങൾ, ഹിന്ദിദിന സന്ദേശം , പ്രതിജ്‍ഞ , പുസ്തക പരിചയം എന്നിവ കുട്ടികൾ ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്.തുടർന്ന് പോസ്റ്റർ രചന , കഥാരചന , കവിതാരചന , വായനാമത്സരം എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

ഓണാഘോഷം

മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ 31-08-2017 വ്യാഴാഴ്ച സമുചിതമായിത്തന്നെ ഓണാഘോഷം നടത്തുകയുണ്ടായി.ഓണാഘോഷങ്ങളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് മാരായമുട്ടം സ്റ്റേഷനിലെ സബ്ഇൻസ്പെക്ടറാണ്.ആൺകുട്ടികൾക്കായി വടംവലി മത്സരവും പെൺകുട്ടികൾക്കായി കസേരചുറ്റൽ മത്സരവും നടത്തുകയുണ്ടായി.ഒരു ദിവസത്തേക്ക് പഠനഭാരം തലയിൽ നിന്നും ഇറക്കിവച്ച് വീറോടും വാശിയോടും കൂടി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.

സ്വാതന്ത്യ ദിനാഘോ‍ഷം

    സ്വാതന്ത്യദിനം സമുചിതമായരീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി.ജില്ലാപഞ്ചായത്ത് മെംപർ ശ്രീമതി ഗീതാരാജശേഖരൻ സ്വാതന്ത്യദിനപരിപാടികൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് റാലിയുമുണ്ടായിരുന്നു.

ഇന്റർ നാഷണൽ സ്കൂൾ പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും........

 ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

സ്കൂൾ സ്പോർട്സ് ഡേ

 2017-18 അധ്യായന വർഷത്തിലെ സ്കൂൾ സ്പോർട്സ് 28-07-2017 വെള്ളായാഴ്ച നടത്തി. പെരുംകടവിള ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആർ സുനിത സുനിത സ്പോർട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചട‍‍ങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.

ചാന്ദ്ര ദിനാചര​ണം

  ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി നടത്തി.ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സും കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികളെ ചാന്ദ്രദിന കവിത ചൊല്ലിക്കേൾപ്പിച്ചു.

മധുരം മലയാളം പദ്ധതി

 കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ മാരായമുട്ടം സർവ്വീസ് സഹകരണ ബാ‍‍ങ്കും മാതൃഭൂമി ദിനപ്പത്രവും ചേർന്ന് രൂപികരിച്ച 'മധുരം മലയാളം' എന്ന പദ്ധതിയുടെ ഉത്ഘാടനം 11-07-2017 ചൊവ്വാഴ്ച കുട്ടികൾക്ക് മാതൃഭൂമി പത്രം നല്കിക്കൊണ്ട് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ നിർവ്വഹിച്ചു.

വായനാവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും........

  2017-18 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും വായനാവാര സമാപന സമ്മേളനവും മുൻ AEO യും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ശാന്തി പ്രമീള ടീച്ചർ 7-07-2017 വെള്ളിയാഴ്ച നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ഗീതാറാണി ടീച്ചറാണ്.​അതിനോടനുബന്ധിച്ച് ഐശ്വര്യ,ആദിത്യ എന്നീ കുട്ടികൾ പുസ്തകങ്ങളുടേയും, ലൈബ്രറിയുടേയും പ്രാധാന്യത്തെക്കുറിച്ച് കവിതകൾ ആലപിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ആശംസാപ്രസംഗം നടത്തുകയും വായനാമത്സരങ്ങളിൽ വിജയികളായവർക്ക്പുസ്തകങ്ങൾ സമ്മാനമായി നല്കുകയും ചെയ്തു.പ്രസ്തുത സാംസ്ക്കാരിക യോഗത്തിൽ ശ്രീമതി ശ്രീകല ടീച്ചർ സ്വാഗതവും ശ്രീ സനൽ സാർ നന്ദിയും പ്രകാശിപ്പിച്ചു.

എം എൽ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേതൃത്വത്തിൽ ​എസ് പി സി കുട്ടികൾ ശുചീകര​ണത്തിൽ.................

ഗണിതലാബ് ഉത്ഘാടനം

  ഗണിത പഠനത്തോട് കുട്ടികൾക്ക് ഏറെ താത്പര്യം ഉണ്ടാക്കുന്നതിലേക്കായി ഒരു ഗണിതലാബ് നിർമ്മിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ 30-06-2017 ന് ഗണിത ലാബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.ഗണിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ മത്സര ഇനങ്ങളെക്കുറിച്ചും ഗണിത അധ്യാപകനായ ബിജു സാർ ക്ലാസ്സെടുത്തു.ഒപ്പം കുട്ടികളെ സമചതുര സ്തൂപിക നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു.വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ, ഡെപ്യൂട്ടി എച്ച് എം ശ്രീമതി വിനിതകുമാരി, ഗ​ണിത അധ്യാപികയായ ശ്രീമതി സിന്ധുകുമാരി എന്നിവർ പ്രസ്തുത സംരംഭത്തിന് ആശംസകൾ നേർന്നു.കൺവീനർ ശ്രീ അനിൽകുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

A+ വിജയികൾക്ക് അധ്യാപകരുടെ അനുമോദനം............

10 A+ ഉം 9 A+ ഉം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം......

വായനാകളരി ഉത്ഘാടനം

വിദ്യാർത്ഥി പ്രതിനിധിയ്ക്ക് പത്രം നല്കിക്കൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ വിൻസെന്റ് നിർവ്വഹിക്കുന്നു.

വായനാദിനാചരണവും റെഡ്ക്രോസ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും

     ജൂൺ 19 വായനാദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആഘോഷിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി വിനിതകുമാരി വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.തുടർന്ന് വായനാദിന സന്ദേശം കുട്ടികൾക്കു നല്കി. ഇതിനോടൊപ്പം തന്നെ റെഡ്ക്രോസ്സിന്റെ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതര​​ണവും നടത്തുകയുണ്ടായി.

പരിസ്ഥിതി ദിനാചരണം

 ജൂൺ 5- ലോക പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.പെരുങ്കടവിള ഹെൽത്ത് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ,പി റ്റി ഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.

പ്രവേശനോത്സവം 2017-18

ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രനാഥ് 2017-18 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യുന്നു.
 2017-18 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി.കെ ഹരീന്ദ്രനാഥ് ഉദ്ഘ്ടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ, പിറ്റിഏ വൈസ് പ്രസിഡന്റ് ശ്രീ വടകര വേണുഗോപാൽ, പെരുംകടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത, മദർ പിറ്റിഏ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ തദവസരത്തിൽ സംസാരിച്ചു.തുടർന്ന് 2016-17 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ പത്ത് A+,ഒൻപത് A+ എന്നിവ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് സ്വീകരിച്ചത്.ഒപ്പം അവർക്ക് സമ്മാനമായി നോട്ട്ബുക്കും പേനയും നല്കുകയും ചെയ്തു.

2016-17 എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയവുമായി..........

 10 A+ ഉം നേടിയ ഞ‍‌ങ്ങളുടെ ചുണക്കുട്ടികൾ...
 2016-17 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിലെ ചുണക്കുട്ടികൾ  സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി . പരീക്ഷ എഴുതിയ 280 കുട്ടികളിൽ 277 പേർ ഉപരിപഠനത്തിന് അർഹരായി . 36 കുട്ടികൾ പത്ത് A+ ഉം 36 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി .

ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ദ്വിദിന പരിശീലനം

  ഹായ് സ്കൂൾ കുട്ടിക്കൂട്ടം-ദ്വിദിന പരിശീലനത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയായി.നാല് സ്കൂളുകളിൽ നിന്നായി 110 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.കുട്ടിക്കൂട്ടം പദ്ധതിയിലെ അഞ്ച് മേഖലകളിലും കുട്ടികൾ വളരെയധികം താത്പര്യം പ്രകടിപ്പിച്ചു.ചെറിയ ആനിമേഷനുകൾ നിർമ്മിച്ചും ,ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട് പുതിയ പുതിയ ആശയങ്ങൾ മനസ്സിലാക്കിയും,മലയാളം ടൈപ്പിംഗിന്റെ മനോഹാരിത ആസ്വദിച്ച് സ്വന്തം പേര് മലയാളത്തിൽ ടൈപ്പ്ചെയ്തും , ശബ്ദതാരാവലിയിലെ വാക്കുകൾ സ്കൂൾ വിക്കി പദകോശത്തിലേക്ക് പകർത്തിയും ,കംപ്യൂട്ടർ ഹാർഡ് വെയർ കൗതുകത്തോടെ അഴിച്ചുപണിതും,ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗത്തിനെക്കുറിച്ചും, സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയും രണ്ട് ദിവസം വീതം ഉണ്ടായിരുന്ന പരിശീലനം കടന്നുപോയി.രണ്ട്ദിവസം എന്ന പരിമിതി ഇല്ലാതെ കൂടുതൽ ദിവസങ്ങൾ വേണമായിരുന്നു എന്നായിരുന്നു പല കുട്ടികളുടേയും അഭിപ്രായം


ഹരിതകൂട്ടായ്മ


  നവകേരളമിഷന്റെ ഭാഗമായി സ്കൂളിൽ 07-04-2017 വ്യാഴാഴ്ച ഹരിതകൂട്ടായ്മ സംഘടിപ്പിയ്ക്കുകയുണ്ടായി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ഹരിതകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി സീതാലക്ഷമി പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസ്സ് എടുത്തു.

ഏകദിന സെമിനാർ -പെൺകുട്ടികളുടെ വിദ്യാഭ്യാസം

 സർവ്വശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന സെമിനാർ 29-03-2017 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത സെമിനാർ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ കൗൺസിലർ ആയ ശ്രീമതി ചിത്ര കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസ്സെടുത്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്- പാസ്സിംഗ്ഔട്ട് പരേഡ്

44029 190.jpg
44029 191.jpg
  കേരള സംസ്ഥാന ആഭ്യന്തരവകുപ്പും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന എസ്.പി.സി പദ്ധതിയിലെ മാരായമുട്ടം യൂണിറ്റിലെ ആദ്യബാച്ചിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 10-03-2017 വെള്ളിയാഴ്ച രാവിലെ 7.30 ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.തദവസ്സരത്തിൽ ബഹു.പാറശ്ശാല എം.എൽ.എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ മുഖ്യാതിഥിയായി പങ്കെടുത്തു.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ.സി എസ് ഗീതാരാജശേഖരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ ആർ സുനിത യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു.തദവസരത്തിൽ പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ,വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ,നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ ശ്രീ കെ എസ്സ് അരുൺകുമാർ,മാരായമുട്ടം സബ്ഇൻസ്പെക്ടർ ശ്രീ മ്യദുൽകുമാർ,പാറശ്ശാല സബ്ഇൻസ്പെക്ടർ ശ്രീ എസ്സ്ബി പ്രവീൺ,മാരായമുട്ടം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ എം എസ്സ് അനിൽ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ക്യതജ്ഞത രേഖപ്പെടുത്തി.തുടർന്ന് എസ്.പി.സി കുട്ടികളിടെ വിവിധ കലാപരിപാടികളോടുകൂടി ക്യത്യം 12.30 ന് സമ്മേളനം സമാപിച്ചു.  

ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരൽ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഏകദിന കൂടിച്ചേരൽ ഡോ.സി എസ് ഗീതാരാജശേഖരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
  ഐടി അറ്റ് സ്കൂളിന്റെ സംരംഭമായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി  അവധിക്കാല പരിശീലനത്തിനു മുന്നോടിയായി  കുട്ടിക്കൂട്ടം അംഗങ്ങൾക്കു വേണ്ടി നടത്തപ്പെട്ട ഏകദിന കൂടിച്ചേരൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സി എസ് ഗീതാരാജശേഖരൻ 10-03-2017 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത , ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.തുടർന്ന് ഐടി അറ്റ് സ്കൂളിന്റെ മാസ്റ്റർ ട്രെയിനറും,സ്കൂളിന്റെ മുൻ എസ്ഐടിസിയുമായ ശ്രീ മോഹൻകുമാർ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.പിന്നീട് സ്കൂൾ എസ്ഐടിസി കുട്ടിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച്മേഖലകളെക്കുറിച്ചും വിശദീകരിച്ചു.തുടർന്ന് പദ്ധതിയിലെ രണ്ട് മേഖലകൾ വീതം സ്വയം തെരഞ്ഞെടുക്കാനുള്ള സമയം കുട്ടികൾക്കു നല്കി.ഒപ്പം പിറ്റിഏ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ്,മദർ പിറ്റിഏ പ്രസിഡന്റ്,പിറ്റിഏ വൈസ് പ്രസിഡന്റ്,എസ്ഐടിസി,ജോയിന്റ് എസ്ഐറ്റിസി,കുട്ടികളുടെ അഞ്ച് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 11 പേരടങ്ങുന്ന ഒരു സമിതിയും രൂപീകരിച്ചു.

പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും


പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും ബഹുമാനപ്പെട്ട എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു.
44029 175.jpg
  സർക്കാർ സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും സ്കൂൾ നവീകരണ ആലോചനായോഗവും 2017 ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ഈ ജനകീയ യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വൈസ് പ്രസി‍‍ഡന്റ് ശ്രീ ത്യപ്പലവൂർ പ്രസാദ്,ശ്രീ ആനാവൂർ നാഗപ്പൻ,വാർഡ് മെംപർമാർ,പി റ്റി എ പ്രസിഡന്റ്,പ്രിൻസിപ്പൽ ശ്രീ സെൽവരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബൽ തുടങ്ങിയവർ സംസാരിച്ചു.ഈ മഹനീയ സംരംഭത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഏകീകരണത്തിനായി പൂർവ്വ വിദ്യാർത്ഥികൾ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകൻമാർ,വ്യവസായ പ്രമുഖർ തുടങ്ങിയവരുട ഒരു ആലോചനായോഗവും നടന്നു.

മികവ് നിലനിറുത്താൻ.......നൈറ്റ് ക്ലാസ്സ്

 സ്കൂൾ രണ്ട് വർഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയിൽ നിൽക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് നൈറ്റ് ക്ലാസ്സ്.2016-17 അധ്യായന വർ‍ഷത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതൽ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകർ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുൻപ് കുട്ടികൾക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകർ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിർവ്വഹിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതി

44029 131.jpg
 പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക്നല്കുന്നത്.അധ്യാപകർ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനിൽകുമാർ സാറിനാണ്.

സബ്ജക്ട്കൗൺസിൽ

അധ്യാപകർ സബ്ജക്റ്റ് കൗൺസിൽ കൂടുന്നു........
 തരംതിരിവില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും എല്ലാ അധ്യാപകരുടേയും മികവുറ്റ പ്രവർത്തനങ്ങൾ എത്തിക്കുന്നതിലേക്കു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകർ സബ്ജക്ട് കൗൺസിൽ കൂടാറുണ്ട്.പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ,നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്.

റിസോഴ്സ് ടീച്ചർ

ഭിന്നശേഷിക്കാരായ കുട്ടികൾ അധ്യാപികയോടൊപ്പം
  ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികൾ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവർത്തനങ്ങളിൽ റിസോഴ്സ് ടീച്ചർ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂൾതലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറൽ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോർട്ടികൾച്ചറൽ തെറാപ്പിയുടെ ഭാഗമായി കുട്ടികൾക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.

ഓഫീസ് സ്റ്റാഫ്

 *കെ ഗീത (ക്ലാർക്ക്)
 *കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്)
 *സുരേഷ് കുമാർ എസ് (ഓഫീസ് സ്റ്റാഫ്)
 *ഇന്ദു എൽ റ്റി (എഫ് റ്റി എം)
 *സാബു (എഫ് റ്റി എം)

ഭൗതികസൗകര്യങ്ങൾ

ഹയർസെക്കൻററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകൾ ആഡിറ്റോറിയത്തിലാണ് പ്രവർത്തിക്കുന്നത്.കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
  • കംപ്യൂട്ടർ ലാബ്
കുട്ടികൾ കംപ്യൂട്ടർ ലാബിൽ
 നിലവിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ  ഉണ്ട്. സ്കൂളിൽ 11 ക്ലാസ് റൂമുകൾ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.
  • സയൻസ് ലാബ്
കുട്ടികൾ സയൻസ് ലാബിൽ.....
 ശാസ്ത്രത്തിന്റെ അനന്തമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാനും അവരുടെ അറിവുകൾ വർദ്ധിപ്പിക്കുവാനും പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി ഒരു ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
  • ലൈബ്രറി
വായനയുടെ ലോകം എന്റെ ഭാവനയിൽ........വരച്ചത് - ആകാശ് അപ്പു
 കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാൻ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതൽ എൻസൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍.
  • സ്കൂൾ സൊസൈറ്റി
പഠന സാമഗ്രികൾ തുച്ഛമായ വിലയ്ക്ക് സ്കൂൾ സൊസൈറ്റിയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാകുന്നു.സ്കൂൾ സൊസൈറ്റിയുടെ ചുമതല ശ്രീ സോംരാജ് സാറിനാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ളി
കുട്ടികൾ അസംബ്ളിയിൽ......
 എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതൽ ഹയർസെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് സ്കൂൾ അസംബ്ളി നടത്താറുണ്ട്.സ്കൂൾതലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികൾക്ക് അസംബ്ളിയിൽ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനമായും മാറുന്നു.
  • സ്കൂൾ പാർലമെന്റ്
സ്കൂൾ പാർലമെന്റ് അംഗങ്ങൾ
 സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തിൽ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയിൽ വോട്ടുചെയ്താണ് സ്കൂൾ പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.


ഓരോപദ്ധതിയേക്കുറിച്ചും അറിയാൻ ലിങ്കിൽ അമർത്തുക

  • രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർക്യാംപ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്ഷാപദ്ധതി-ഏകദിന ക്ലസ്റ്റർ ക്യാംപ്

  • രക്തസാക്ഷിത്വദിനാചരണം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/രക്തസാക്ഷിത്വദിനാചരണം‍‍

  • ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി

  • സ്കൗട്ട് & ഗൈഡ്സ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൗട്ട് & ഗൈഡ്സ്

  • എൻ.എസ്സ്.എസ്സ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ എൻ.എസ്സ്.എസ്സ്

  • ജൂനിയർ റെഡ് ക്രോസ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ജൂനിയർ റെഡ് ക്രോസ്

  • സ്റ്റു‍ഡന്റ് പോലീസ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്റ്റു‍ഡന്റ് പോലീസ്

  • ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

  • ഹരിത കേരളം പദ്ധതി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹരിത കേരളം പദ്ധതി

  • രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ കരാട്ടെ

  • ഇൻറർ നാഷണൽസ്കൂൾ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ ഇൻറർ നാഷണൽസ്കൂൾ

  • നവപ്രഭ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ നവപ്രഭ

  • സ്കൂൾ കൗൺസിലിംഗ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ സ്കൂൾ കൗൺസിലിംഗ്

വിവിധ ക്ലബ്ബുക‍‍ൾ

  • സ്കൂൾ ഐറ്റി ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ ഐറ്റി ക്ലബ്ബ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വിദ്യാരംഗം കലാ സാഹിത്യ വേദി

  • ഗാന്ധി ദർശൻ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗാന്ധി ദർശൻ

  • ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

  • സയൻസ് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സയൻസ് ക്ലബ്ബ്

  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

  • ഹിന്ദി ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹിന്ദി ക്ലബ്ബ്

  • ഇംഗ്ലീഷ് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഇംഗ്ലീഷ് ക്ലബ്ബ്

  • ഹെല്ത്ത് ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹെല്ത്ത് ക്ലബ്ബ്

  • പ്രവ്യത്തി പരിചയ ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവ്യത്തി പരിചയ ക്ലബ്ബ്

  • കായിക ക്ലബ്ബ്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കായിക ക്ലബ്ബ്

  • ഇക്കോ ക്ലബ്ബ്
  • എനർജി ക്ലബ്ബ്

മാനേജ് മെന്റ്

 സർക്കാർ

മുൻ സാരഥികൾ

   *ശ്രീമതി രാജേശ്വരി 
   *ശ്രീ ഗ്ലാഡ്സ്റ്റൺ
   *ശ്രീ കൃഷ്ണൻകുട്ടിനായർ
   *ശ്രീമതി കുമാരി അംബിക
   *ശ്രീ സാംസൺ
   *ശ്രീ വിജയകുമാർ
   *ശ്രീമതി എൽസി സരോജം
   *ശ്രീ വാട്സൺ
   *ശ്രീമതി വിജയലീല
   *ശ്രീ ജെസ്റ്റിൻ ബ്രൈറ്റ്
   *ശ്രീമതി അനിതകുമാരി
   *ശ്രീമതി അംബികാമേബൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

   *ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് )
   *ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട )
   *ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ )
   *ശ്രീ ബിജു (സയൻറിസ്റ്റ് )
   *ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ )
   *ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്)
   *ശ്രീ ഉദയലാൽ (ന്യൂറോ സർജൻ)
   *ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ)

മികവുകൾ

  • ടൂർ പ്രോഗ്രാമുകൾ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ടൂർ പ്രോഗ്രാമുകൾ

  • റിപ്പബ്ലിക് ദിനാഘോഷം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിപ്പബ്ലിക് ദിനാഘോഷം

  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

  • സ്കൂൾ കലോത്സവ മികവുകൾ.......

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ കലോത്സവ മികവുകൾ

വഴികാട്ടി

നെയ്യാറ്റിൻകരയിൽ നിന്നും ആറു കിലോമീറ്റർ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം

Loading map...