ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ പ്രവർത്തനങ്ങൾ 2019-20

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 23 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('= പ്രവേശനോത്സവം = 2019-20 അധ്യയനവർഷത്തിലെ പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച രാവിലെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 30 ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി ലതാകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി അക്ഷരദീപം കൊളുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കൊച്ചുകുട്ടികൾക്ക് അക്ഷര കിരീടം അണിയിച്ച് ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലും മറ്റും വിവിധ സ്കോളർഷിപ്പുകളും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചത് ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി. പ്രീ പ്രൈമറി-എൽ പി വിഭാഗങ്ങളിൽ കുട്ടികൾ അക്ഷര ദീപം കൊളുത്തിയാണ് ക്ലാസുകളിൽ പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീലാ ഭദ്രൻ വൃക്ഷത്തൈ വിതരണം നടത്തി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും മധുര വിതരണം നടകത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷീല ഭദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു ഈ പ്രവേശനോത്സവം