ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 27 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബ് 2018-19 <p align=justify>കുട്ടികളിൽ ശാസ്ത്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ് 2018-19

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രമേള

ഇൗ വർഷത്തെ ശാസ്ത്രമേള സെപ്തംബർ 14 ന് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. കൂടാതെ കുട്ടികൾക്ക് കാൻസർ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയത്തിലും, ബഹിരാകാശയാത്രികരുടെ അനുഭവങ്ങൾ ‍വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. മേളയോടനുബന്ധിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങളും, പ്രദർശനങ്ങളും മൂന്ന് ക്ലാസ്സ് റൂമുകളിലായി ക്രമീകരിക്കുന്നു

‍ചാന്ദ്രദിനം

ചാന്ദ്രദിനസ്കിറ്റ്

ഈ വർഷത്തെ ആദ്യ പ്രവർത്തനം ചാന്ദ്രദിനാചരണമായിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.

ചാന്ദ്രദിനസ്കിറ്റ് വീക്ഷിക്കുന്ന കുട്ടികൾ

കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി




സയൻസ് ക്ലബ്ബ് 2017-18

ശാസ്ത്രമേള

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങൾ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതിൽ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കൾ കൊണ്ട് പലതരം ഉപയോഗവസ്തുക്കുൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവർക്ക് നിർമ്മിക്കാമെന്നവിദ്യ കുുട്ടികൾ സന്ദർശകർക്ക് പകർന്നുനൽകി

സ്കൂൾ ശാസ്ത്രമേളയിൽ ബെൻസൻ പരീക്ഷണം അവതരിപ്പിക്കുന്നു
സ്കൂൾ ശാസ്ത്രമേളയിൽ പോസ്റ്റർ രചനാ മത്സരത്തിലെ മികച്ച പോസ്റ്റർ
സബ്‌ജില്ലാ ശാസ്ത്രമേളയിൽ നിന്ന്
സബ്‌ജില്ലാ ശാസ്ത്രമേളയിൽ നിന്ന്