ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 7 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനം തിരു:2017 ജൂൺ 5 ലോക പരിസ്ഥിതി ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനം തിരു:2017 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. എസ്.ബി.ഐ ബാങ്കും കേരള സർക്കാരിന്റെ ഹരിതകേരളം മിഷനും സംയുക്തമായി ചേർന്ന് കുട്ടികൾക്ക് മഷിപ്പേന വിതരണം ചെയ്തു. മേയർ വി.കെ.പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോകപരിസ്ഥിതി സംരക്ഷണസന്ദേശം മേയർ നല്കുകയുണ്ടായി. ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി.