ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ

19:48, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ
Cam 009.jpg
വിലാസം
കിളിമാനൂർ

ഗവൺമെൻറ്.എച്ച്.എസ്.എസ്,
കിളിമാനൂർ പി ഒ,
കിളിമാനൂർ
,
695601
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0470 2673055
ഇമെയിൽghsskilimanoor.kmr@gmail.com
കോഡുകൾ
സ്കൂൾ കോഡ്42025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം‌
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന
പ്രധാന അദ്ധ്യാപകൻഅജിത
അവസാനം തിരുത്തിയത്
25-09-202042025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു നാട്ടു വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി. 1964 ൽവിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തി . എൽപി വിഭാഗം പ്രത്യേകമായി. യുപി ,ഹൈസ്കൂൾ ഒരുമിച്ചും പ്രവർത്തനം തുടർന്നു .1967 ൽ ഹൈസ്കൂൾ വിഭാഗം സൗജന്യമാക്കിയതിനു ശേഷമാണ് എല്ലാ വിഭാഗം കുട്ടികളും സ്കൂളിൽ എത്തി തുടങ്ങിയത്. ഹൈസ്കൂളിൽ ആദ്യം ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ സത്യചന്ദ്രൻ സർ പിന്നീട് ആകാശവാണിയുടെ ഡൽഹി നിലയത്തിൽ മലയാള വാർത്താവായനക്കാരനായി.അർപ്പണ മനോഭാവവും ആദർശശുദ്ധിയുമുള്ള നിരവധി അദ്ധ്യ‍ാപകർ പിന്നീട് സ്കൂളിനെ നയിച്ചു. 2002 ൽഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്ര‍േഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിൽ 37 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയിൽ 10 ക്ലാസ്സ്മുറികളും ഹൈടെക് ആണ്. യു.പി.യിൽ 2 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി.
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

പ്രവേശനോത്സവം

 

  • 2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ .വി .ബിനു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവിന്റെ സാന്നിധ്യത്തിൽ ,പ്രവേശനോൽസവംഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ബീനടീച്ചർ ,ഹെഡ്മിസ്ട്രസ്സ് അജിതടീച്ചർ ,സ്റ്റാഫ്‌സെക്രട്ടറി ,പിടിഎ
അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു .

2020-2021 വർഷത്തെ പ്രവർത്തനങ്ങൾ , മികവുകൾ

SSLC Full A plus നേടിയ കുട്ടികൾ

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഈ വർഷം 9 പേർ അർഹരായി . |


വഴികാട്ടി

Loading map...

"2020"

 
SSLC Exam 2020 ൽ full A plus നേടിയവർ