ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്‎ | അക്ഷരവൃക്ഷം
10:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി മലിനീകരണം | color=3 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം


ഈ പ്രത്യേക കാലഘട്ടത്തിൽ നമ്മൾ ഏതു പൊതുസ്ഥലങ്ങളിൽ പോയാലും അവിടെ പരിസ്ഥിതി ശുചിത്വം ഉണ്ടായിരിക്കണം . പക്ഷെ നമ്മുടെ നാട്ടിൽ ശുചിത്വം ഇല്ല. നമ്മുടെ നാട് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ നാട്ടിന്റെ പല സ്ഥലങ്ങളും മലിനമായാണ് കിടക്കുന്നത്. ആ മലിനീകരണം നമുക്ക് മാറ്റണം. അതിനു വേണ്ടി നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം. നമ്മുടെ നാട് മലിനമായി കിടക്കുമ്പോൾ അത് ബാധിക്കുന്നത് പ്രകൃതിക്കാണ്. നമ്മുടെ ചുറ്റുമുള്ള മരങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും അത് ബാധിക്കുന്നു. ഈ പരിസ്ഥിതി മലിനീകരണം കാരണം പല പല രോഗങ്ങളും നമ്മെ ബാധിക്കുന്നു. അത് കൊണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . അത് പോലെ നമ്മുടെ നാടിനെയും കാത്തുസൂക്ഷിക്കണം. നാം പരിസ്ഥിതി സംരക്ഷിക്കുന്നത് വഴി നമ്മുടെയും കൂടെയുള്ളവരുടെയും ജീവനാണ് സംരക്ഷിക്കുന്നത്. ശ്രദ്ധാപൂർവ്വം പരിസ്ഥിതിയെ മാലിന്യമുക്തമാക്കാൻ ശ്രമിക്കുക. ഈ കാര്യങ്ങൾ അറിഞ്ഞുകൂടാത്ത നമ്മുടെ കൂട്ടുകാരെയും പറഞ്ഞ് മനസ്സിലാക്കി ഒരുമയോടുകൂടി നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം.

അക്ഷര സി പ്രദീഷ്
5 C ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം