ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്‎ | അക്ഷരവൃക്ഷം
17:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണയുണ്ടത്രെ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

വിദ്യയിൽ കേമനാ മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നുടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവ‍ർ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവ‍‍ർ കേട്ടവർ അടക്കുന്നു മാ‍ർഗ്ഗങ്ങൾ
കേറിവരാതെ തട‍ഞ്ഞീടുവാൻ

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ

സങ്കടമുണ്ട് മനസ്സകമെല്ലാമെ
സച്ചരാം മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാ‍ർഗത്തിൻ ദിശയല്ലയോ

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ

ആൻസി എൽ ബി
8 C ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത