സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
14:29, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) (' ==''' അമല്‍ കൃഷ്‌ണയുടെ രണ്ടു കവിതകള്‍ ==''' ''''സ്വപ്‌…' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

== അമല്‍ കൃഷ്‌ണയുടെ രണ്ടു കവിതകള്‍ ==

'സ്വപ്‌നം' ഞാന്‍ സ്വപ്‌നം കാണാറുണ്ട്‌ കണ്ണീരിന്റെ ഉപ്പു ചേര്‍ന്ന,പക്ഷേ മധുരമുള്ള സ്വപ്‌നം വിശപ്പിന്റെ അലകള്‍ വീശിയടിക്കാറുണ്ടെങ്കിലും സ്വപ്‌നത്തിലതുണ്ടാവാറില്ല പക്ഷേ,മറ്റുള്ളവരുടെ നിലവിളികള്‍ കേട്ടില്ലെന്നു നടിക്കുന്നതെങ്ങനെ അത്‌,എന്റെ സ്വപ്‌നങ്ങള്‍ക്കു തടസ്സമാകാറുണ്ട്‌

ജീവിതം ആസ്വദിക്കാനുള്ളതാണ്‌ പക്ഷേ,അതിനാകാത്തവര്‍ക്ക്‌ സ്വപ്‌നമാണൊരുപായം പക്ഷേ,സ്വപ്‌നത്തിലും സ്വസ്ഥതയില്ലാത്തവരുടെ കാര്യം ദയീയം തന്നെ ഉറക്കം വരുന്നു,നല്ലൊരു സ്വപ്‌നത്തിലേക്കായിരിക്കട്ടെ


പാഴ്‌സ്വപ്‌നം സ്വര്‍ണ്ണത്തിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു സ്‌ത്രീകളുടെ കണ്ണീര്‍ കാണുന്നചഷ്ട ബിവറേജസിനു മുന്നിലെ നീണ്ട ക്യൂവും കാണാനില്ല അംഗ ഭംഗം സംഭവിച്ച മരങ്ങളെയോ പള്ളയ്‌ക്കു പിടിച്ചു കേഴുന്ന കുട്ടികളെയോ കാണുന്നാനില്ല സ്വാതന്ത്ര്യത്തിന്റെ പരിമളം എങ്ങും വിഹരിക്കുന്നു വിശ്വസിക്കാന്‍ കഴിയുന്നചഷ്ട മതത്തിന്റെയോ ജാതിയുടെയോ പേരില്‍ കലഹിക്കുന്നവര്‍ ഇല്ലാതായിരിക്കുന്നു ഇത്‌ സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ ങേ,അലാറം മുഴങ്ങുന്നു സ്‌കൂളില്‍ പോകാനുള്ളതല്ലേ അമല്‍ കൃഷ്‌ണ-പത്ത്‌.ബി (സ്‌കൂള്‍ തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത) പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അമല്‍കൃഷ്‌ണ ചെറുകഥ, ചിത്രരചന എന്നിവയിലും മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട.്‌