ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക്ക് നിർമ്മാർജനത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന്റെ ആവശ്യകത


നമ്മുടെ ദൈനംദിനജീവിതത്തിലെ സുപ്രധാന ഘടകമാണ് പ്ലാസ്റ്റിക്ക്.ഇന്ന് എല്ലാ മേഖലകളിലും പ്ലാസ്റ്റിക്ക് ഉപയോഗം വ്യാപകമായിത്തന്നെ നമുക്ക് കാണുവാൻ സാധിക്കും.ഈ ഒരു ഗുണമാണ് പ്ലാസ്റ്റിക്കിന് ഇത്രയേറെ പ്രശസ്തിനൽകിയത്.ഒരുപാട് തരത്തിൽ ഉപയോഗങ്ങളും ഗുണങ്ങളും ഉള്ളതുപോലെത്തന്നെ പ്ലാസ്റ്റിക്കിന് അതിന്റേതായ ദൂഷ്യവശങ്ങളും ഉണ്ട്.പ്ലാസ്റ്റിക്കിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം. തെർമോപ്ലാസ്റ്റിക്കും തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക്കും.പ്ലാസ്റ്റിക്കുകളിൽ മലിനീകരണം കൂടുതലായും തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക്കുകൾ കാരണമാണ് ഉണ്ടാകുന്നത്.ഒരു തവണ ചൂടാക്കുമ്പോൾ അത് മൃദുവാകുകയും നമ്മുടെ ഇഷ്ടാനുസരണം രൂപം മാറ്റുവാൻ കഴിയുകയും ചെയ്യും എന്നാൽ ഇവ തണുത്ത് കഴിഞ്ഞാൽ പിന്നെ രണ്ടാമത് ചൂടാക്കിയാൽ ഇവ മൃദുവാകുകയില്ല.ഇത്തരത്തിലുള്ളവയാണ് തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക്ക്.ഈ സവിശേഷതകൊണ്ട് തന്നെ ഇവയെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ കഴിയുകയില്ല.ഇതുകൊണ്ടുതന്നെ ഇന്ന് മാലിന്യങ്ങളിൽ ഏറ്റവും ചീത്തയായ വസ്തുവാണ് പ്ലാസ്റ്റിക്ക്.ഇവ മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ മണ്ണിൽ തന്നെ കിടക്കുകയും,മണ്ണിൽ വെള്ളം ആഴ്ന്നിറങ്ങുന്നതും മരങ്ങളുടെ വേരിറങ്ങുന്നതും തടയുകയും ചെയ്യും.ഇവ കത്തിക്കുവാനും പാടില്ല.കാരണം,പ്ലാസ്റ്റിക്ക് കത്തിച്ചാൽ മാരകമായ രാസവസ്തുക്കളും മറ്റ് വിഷവാതകങ്ങളും അന്തരീക്ഷത്തിൽ പുകയുടെ രൂപത്തിൽ വ്യാപിക്കപ്പെടും.ഇത് മനുഷ്യർക്കും, അതുപപോലെത്തന്നെ മറ്റ് ജീവജാലങ്ങളേയും വളരെ അധികം ഹാനീകരമായി ബാധിക്കും.പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചാൽ രക്തത്തിന്റെ ഓക്സിജൻ ‍ വഹിക്കുവാനുള്ള കഴിവ് കുറയും.മാത്രവുമല്ല ക്യാൻസർ പോലുള്ള മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇവ കാരണമാകും.ഇങ്ങനെ ഒക്കെ ആണെങ്കിലും ഇവയുടെ ദുർഫലം ശരീരത്തിൽ തിരിച്ചറിയുവാൻ ഏകദേശം 15വർഷത്തോളം വേണ്ടിവരും,അതിനാൽ നാം പ്ലാസ്റ്റിക്ക് കത്തിക്കുന്നതും,കുഴിച്ചുമൂടുന്നതും പരമാവധി ഒഴിവാക്കണം.പ്ലാസ്റ്റിക്ക് നിർമാർജനത്തിനുള്ള പ്രധാന വഴികളെ 4R’s എന്നാണ് പറയുന്നത്. REUSE,REDUCE,RECYCLE,REFUSE എന്നിവയാണ് ഇതിലുള്ളവ.ഇവയിലൂടെ നമുക്ക് പ്ലാസ്റ്റിക്ക് കാരണമുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാം.പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം തുണി സഞ്ചികളും,പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്ക് പകരം ഗ്ലാസ്സ് ബോട്ടിലുകളും,തുണികൊണ്ടുള്ള മാസ്കുകളും നമുക്ക് ഉപയോഗപ്പെടുത്താം.പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഇത്തരത്തിൽ നമുക്ക് തടയാം.പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ച് രോഗങ്ങളിൽ നിന്നും,മലിനീകരണങ്ങളിൽ നിന്നും,മാലിന്യങ്ങളിൽ നിന്നും നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം.
 

അമീർ അഹമ്മദ് എ
9സി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുലനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം