ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/പ്രകൃതിയെ മറന്ന പുതു ലോകം.

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ മറന്ന പുതു ലോകം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ മറന്ന പുതു ലോകം.


മനുഷ്യർ വസിക്കുന്ന ഈ ലോകത്ത് തന്നെയാണ് മറ്റു ജീവജാലങ്ങളും ജീവിക്കുന്നത്. മനുഷ്യനെപ്പോലെ മറ്റു ജന്തുജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.
  സ്വന്തം ആവശ്യങ്ങൾക്കായി പ്രകൃതി വൈവിധ്യങ്ങളെയും മറ്റു ജന്തുക്കളുടെ വാസസ്ഥലമായ പ്രകൃതിയെയും നശിപ്പിക്കുകയാണ് മനുഷ്യർ. ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്നതിലൂടെ പല വംശനാശങ്ങളും പ്രകൃതി ക്ഷോഭങ്ങളും സംഭവിക്കാം.
     ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാള കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടില്ലേ , എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന്.
പക്ഷെ ഇതൊന്നും വകവയ്ക്കാതെ മനുഷ്യർ പ്രകൃതിയോട് ക്രൂരമായാണ് പെരുമാറുന്നത്.
വനം നശിപ്പിച്ചും ജലാശയങ്ങൾ നികത്തിയും മനുഷ്യൻ വൻ ദുരന്തങ്ങൾ വരുത്തി വയ്ക്കുന്നു. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ രണ്ടു വർഷമായി കേരളത്തെ പിടിച്ചു കുലുക്കിയ മഹാ പ്രളയം. മനുഷ്യന്റെ അത്യാഗ്രഹം മൂലമാണ് ഇങ്ങനെയുള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നത് .
നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ കൊണ്ടാണ് മനുഷ്യന് സഹിക്കുന്നതിനപ്പുറമുള്ള മഹാവ്യാധികൾ ഉണ്ടാകുന്നത്.
        അതുകൊണ്ട് നാം പ്രകൃതിയെ അറിഞ്ഞു ജീവിക്കുക. മറ്റു പക്ഷിമൃഗാദികൾക്ക് ശല്യമാകാതെ പ്രകൃതിയെ സംരക്ഷിച്ച് ജിവിക്കുക. അതിലൂടെ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാം....

 

ആനന്ദ്
8സി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം