ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് രജിസ്ട്രേഷൽ നമ്പർ : LK/2018/43004

ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 31 കുട്ടികളെ തെരഞ്ഞടുത്തു. അന്നേ ദിവസം കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകി.ഗവ.എച്ച്.എസ്.എസ്. തോന്നയ്ക്കൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 31 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ്,മൊബയിൽ ആപ്പ്നിർമ്മാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ജ്യോതിലാൽ. ബി. കൈറ്റ് മാസ്റ്റർ ആയും ലതാ. ജി.എസ്. കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി .അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി.സ്കുൾ മാഗസിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം2019