"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1036
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1036
| അദ്ധ്യാപകരുടെ എണ്ണം= 45
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍= ശ്രീമതി. സി.കെ. അജിത   
| പ്രിന്‍സിപ്പല്‍= ശ്രീമതി. നിഷ , എസ് 
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ആര്‍ . ലളിതാംബ   
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ആര്‍ . ലളിതാംബ   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .എ. രാധാകൃഷ്ണന്‍  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .എ. രാധാകൃഷ്ണന്‍  

10:47, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം
വിലാസം
കഴക്കൂട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201743008

എട്ടുവീട്ടില്‍ പിളളമ്മാരില്‍ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വര്‍ഷം പഴക്കമുളള കഴക്കൂട്ടം ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകര്‍ത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനില്‍ക്കുന്നു.

ചരിത്രം

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവര്‍ഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയില്‍ മൂലയില്‍ വീട്ടില്‍‍‍‍‍ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തില്‍ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമന്‍ പുത്രന്‍ സുബ്രഹ്മണ്യ അയ്യര്‍, കരിയില്‍‍‍ വലിയവീട്ടില്‍ കാളിപ്പിളള പത്മനാഭപ്പിളള എന്നിവര്‍ ചേര്‍ന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ത൪ഭങളിലായി 50സെന്റും 94 സെന്റും വാങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളില്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തില്‍ വിവരിക്കുന്നു. ആയതിനാല്‍ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങള്‍ക്ക് മു൯പ് സ്കൂള്‍ നിലനിന്നിരുന്നു എന്ന് തെളിയുന്നു

നിലവിലിരുന്ന കൂടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂള്‍ ഉള്‍പ്പെടുത്തി ഹയര്‍ഗ്രേഡ് എലിമെന്ററി സ്കൂള്‍ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെയും ജന്മദിനങള്‍ ആഘോഷിച്ചിരുന്നതായും പൂര്‍വവിദ്യാര്‍ത്ഥികള്‍ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത്ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററര്‍ കാലടി കൃഷ്ണപിളള 1981-1982-ല്‍ സ്ക്കൂള്‍്‍ അപ്ഗ്രേഡ് ചെയ്തു. 2004-2005ല്‍്‍ ഹയ൪ സെക്കന്ററി സ്കൂളായി.

ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജന്‍,ദേശിയഅധ്യാപക അവാര്‍ഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുല്‍ സലാം, റിട്ട.കെ.എസ്.ഇ.ബി.എന്‍ചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങിയവ൪.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ. ശശിധരന്‍ , ശ്രീമതി.തിലകാ ബെന്‍, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരന്‍ ,ശ്രീമതി.  സീതാ ദേവി , 

ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വല്‍സല ദേവി|, ശ്രീമതി. ഗീതാ കുമാരി ശ്രീമതി. ലളിതാംബ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജന്‍,ദേശിയഅധ്യാപക അവാര്‍ഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുല്‍ സലാം, റിട്ട.കെ.എസ്.ഇ.ബി.എന്‍ചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങിയവ൪.

=വഴികാട്ടി

Loading map...