ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പ്:,,,,,'

ജീവന്റെ തുടിപ്പ്:,,,,,'

കാലങ്ങളേറെ കഴിഞ്ഞു പോയി
കാട്ടാറു വറ്റിവരണ്ടുപോയി
നല്ല കാലത്തിൻ സ്മൃതികളല്ലാതെ
മറ്റൊന്നുമില്ലയീ ജീവിതത്തിൽ
പണ്ടു നാം മണ്ണിൽ പണിയെടുത്തു
പ്രാണനെക്കാക്കുന്ന വിളവെടുത്തു
ഇന്നു നാം മടി പിടിച്ചിവിടെയിരിപ്പൂ
രോഗങ്ങൾ ഓരോന്നു കൂട്ടു വന്നു
വിഷമാണു നമ്മൾ കഴിക്കുന്നതൊക്കെയു
വിഷവായു ചുറ്റുംനിറഞ്ഞു നിൽപ്പൂ
മടിയരാണിന്നു നമ്മളെന്നാകിലോ
മരണം വിതയ്ക്കുന്ന രോഗമെത്തും
ഇന്നു നാം കാണും ഭക്ഷ്യവസ്തുകൾ 
പലതും പലപ്പോൾ പല നിറത്തിൽ
കൊടിയ വിഷങ്ങളോ ചേർത്തു നിങ്ങൾ
ഇനി വരും തലമുറയാകമാനം
രോഗങ്ങളിൽപ്പെട്ടുഴറീടുവാൻ
പത്മവ്യൂഹം തീർത്തു നിങ്ങൾ വീണ്ടും
പ്രതിരോധശേഷിയില്ലാത്തവരെ
വാർത്തെടുത്തില്ലയോ നീങ്ങൾ വീണ്ടും
ഇന്നു നാം കാണും മഹാമാരിയും
നമ്മളെ തന്നെയോ കീഴടക്കും
മരണം വിതച്ച് മറഞ്ഞു പോകും.. നമ്മൾ ..
 മണ്ണിൽ പുഴുക്കൾക്ക് അന്നമാകും
 

അനന്യാജിത്ത്
9 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത