ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 29 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്മുൻ വർഷങ്ങളിലൂടെഎൽ പി വിഭാഗംസർഗസൃഷ്ടികൾദിനാചരണങ്ങൾവിവിധ ക്ലബ്ബുകൾപുരസ്‌ക്കാരങ്ങൾസ്‌ക്കൂളുംസമൂഹവും
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ജി എച്ഛ് എസ് അവനവഞ്ചേരി.jpg
വിലാസം
അവനവഞ്ചേരി

അവനവൻചേരി പി.ഒ,
തിരുവനന്തപുരം
,
695103
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04702632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ എം ആർ
അവസാനം തിരുത്തിയത്
29-01-2019JAHFARUDEEN.A
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




thumb/</left>സ്കൂൾ ലോഗോ

ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ് .ഇപ്പോൾ 55 അദ്ധ്യാപകരും7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി. മായ എം ആർ സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും

ചരിത്രം

അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് ആരംഭിച്ചത്. സ്കൂൾ കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി. 1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച് 6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്. 1966 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഏറ്റവും വലിയ ഹൈസ്‌കൂളാണ് അവനവഞ്ചേരി ഹൈസ്‌കൂൾ.ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്.1636 (861 ആൺകുട്ടികൾ,775 പെൺകുട്ടികൾ)വിദ്യാർത്ഥികളണ് ഇവിടെ പഠിക്കുന്നത്.352 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു.55 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.1 മുതൽ 10 വരെ സ്റ്റാന്റേർഡുകളിലായി ആകെ 19 ഡിവിഷനുകളാണുള്ളത്.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി എം ആർ മായ സേവനമനുഷ്ഠിക്കുന്നു.

ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി "മായ എം ആർ "
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന എച്ച്. എസ്,എൽ .പി വിഭാഗങ്ങൾക്കായി യഥാക്രമം 90 സെന്റും 40 സെന്റും സ്ഥലമുണ്ട്.( അകെ 1 ഏക്കർ 30 സെന്റ്). എച്ച്എസ് വിഭാഗത്തിൽ ഏഴു കെട്ടിടങ്ങളിലായ് 40 മുറികളും ഒരു ഹാളും അടുക്കളയും പ്രവർത്തിക്കുന്നു. എൽ പി വിഭാഗങ്ങളിൽ 4 കെട്ടിടങ്ങളിലായി 16 മുറികൾ ലഭ്യമാണ്. ഓഫീസ് മുറി , സ്റ്റാഫ് മുറികൾ, ലാബ് ,ലൈബ്രറി , ഐ റ്റി ലാബ് ,സൊസൈറ്റി എന്നിവ ഈ മുറികളിൽ ഉൾപ്പെടുന്നു. എസ് പി സി, നേഴ്സിങ് റൂം പ്രേത്യേക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രേത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ എച് എസിലും ഒന്നുവീതം എൽ പിയിലും സജ്ജമാണ്.എച്ച് എസ് ,എൽ പി വിഭാഗങ്ങളിൽ മുറ്റം തറയോട് പാകിയിട്ടുണ്ട്'. സെമി പെർമനന്റ് സ്റ്റേജും സജ്ജമാണ്. ഗ്രൗണ്ടിൽ 4 സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രം" ജനിതകം"(ട്രൈലർ ) അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ശ്രീ. സുനിൽ കൊടുവഴന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രമായ "ജനിതക" ത്തിന്റെ പൂജാ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ ശ്രീ. ജി. പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന ജനിതകം - For the future... For the nature... സമകാലിക ജീവിത കഥാചിത്രമാണ്. സിനിമയിലെ അണിയറ പ്രവർത്തകരും നടീ നടൻമാരും പങ്കെടുത്തു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസുകാരൻ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://www.youtube.com/watch?v=arMs1Bm3QzY

ഷോർട്ട് ഫിലിം "ജനിതകം "

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം.

സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

കേരള സ്കൂൾ അഗ്രി ഫെസ്റ്റ്

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ കേരള സ്കൂൾ അഗ്രി ഫെസ്റ്റ്

പ്രൈമറി വിഭാഗവും ഹൈടെക്ക്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നാല് അധ്യാപകർ ചേർന്ന് സ്കൂളിലെ കെ.ജി. വിഭാഗത്തിലെ കുട്ടികൾക്കായി രണ്ട് ഡിജിറ്റൽ പ്രൊജക്ടറുകൾ വാങ്ങി നൽകി. അങ്ങനെ സ്കൂളിലെ പ്രൈമറി വിഭാഗവും ഹൈടെക്ക് ആകുന്നു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ശ്രീമതി സുകുമാരി അമ്മ, ശ്രീമതി പി.ജി.ഷീല, ശ്രീമതി ശോഭനകുമാരി, ശ്രീ ജി.എസ്.അനിൽകുമാർ എന്നിവർക്ക് ആശംസകൾ

പ്രൈമറി വിഭാഗവും ഹൈടെക്ക്

--- ന്യൂമാറ്റ്സ്2018-19

ന്യൂമാറ്റ്സ്2018-19 പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്ന് മികച്ച മാർക്ക് വാങ്ങി രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസുകാരൻന് സ്കൂളിന്റെ വക അഭിനന്ദനങ്ങൾ.

സാരംഗ് ഉദയി

---

പഠനോപകരണ വിതരണം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു.


പഠനോപകരണ വിതരണം

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

'ശാസ്ത്രവും പരീക്ഷണവും'

സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം

ശാസ്ത്രവും പരീക്ഷണവും'


സ്വർണ്ണത്തിളക്കത്തിൽ

സ്വർണ്ണത്തിളക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ അഫ്രീൻ മുഹമ്മദ്. സംസ്ഥാന അമച്വർ തയ്‌ക്വാഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം വട്ടവും സ്വർണമെഡൽ നേടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അഫ്രീൻ മുഹമ്മദ് താരമായി. കളമശ്ശേരിയിൽ നടന്ന മൽസരത്തിലാണ് 14, കേഡറ്റ് വിഭാഗത്തിൽ അഫ്രീൻ സ്വർണമണിഞ്ഞ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. അഫ്രീന്റെ സഹോദരൻ അദീപ് മുഹമ്മദും ഈ ചാമ്പ്യൻഷിപ്പിൽ 17, ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിരുന്നു. എസ്.എം.സുനീർ സബിത ദമ്പതികളുടെ മകനായ ഒൻപതാം ക്ലാസുകാരൻ അഫ്രീൻ നവംബർ മാസം രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

സ്വർണ്ണത്തിളക്കത്തിൽ അഫ്രീൻ മുഹമ്മദ്.

കൂട്ട മാഗസിൻ പ്രകാശനം

റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ

സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.

കൂട്ട മാഗസിൻ പ്രകാശനം

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ മാഗസിൻ ഉദ്ഘാടനം


മലയാളത്തിളക്കം

ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ ബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.

മലയാളത്തിളക്കംവിജയ പ്രഖ്യാപനം

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ മലയാളത്തിളക്കം


'ഓണത്തിന് ഒരു മുറം പച്ചക്കറി'

ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു .പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.

ഓണത്തിന് ഒരു മുറം പച്ചക്കറി'

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ഓണത്തിന് ഒരു മുറം പച്ചക്കറി

വായനക്കളരി 

മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.

വായനക്കളരി


കുട്ടികർഷകർ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.

കുട്ടികർഷകർ


'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി'

സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികൾ ശേഖരിച്ച പഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.

ചങ്ങാതിക്കൊരു സ്നേഹപ്പൊതി'

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വഴികാട്ടി

Loading map...

മികവ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം "

സ്കൂൾ പാർലമെന്റ് അംഗങ്ങൾ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് ചെയർപെഴ്സൺ കുമാരി പി.എസ്.ശ്രീജ്യോതി, വൈസ് ചെയർമാൻ മാസ്റ്റർ എസ്. ആരോമൽ എന്നിവർക്ക് അഭിനന്ദനങ്ങൾ. സ്കൂൾ പാർലമെന്റ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിനൊപ്പം.

സ്കൂൾ പാർലമെന്റ് അംഗങ്ങൾ

വിശപ്പിനു വിട'-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു

'വിശപ്പിനു വിട'

നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ നടീലുൽസവം

നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് സ്കൂളിലെ 'നല്ലപാഠം' പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കേഡറ്റുകൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കേഡറ്റുകൾ. നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർ ജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്.

നടീലുൽസവം.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നെൽകൃഷിക്ക് നൂറുമേനി വിളവ്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് കട്ടയിൽ ക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തിവരികയാണ്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. പൂർണമായും ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. ഞാറുനടീൽ മുതൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തിയത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, നല്ലപാഠം കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ പങ്കെടുത്തു. കുട്ടികൾ ഏറ്റെടുത്ത നെൽകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കട്ടയിൽ ക്കോണത്ത് കൂടുതൽ കൃഷിക്കാർ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ട്.

സുരക്ഷിതാഹാരം... ആരോഗ്യത്തിനാധാരം'

'ഇത്തവണയും നൂറുമേനി തന്നെ...'

കന്നിമാസത്തിലെ മകം നക്ഷത്രം. നെല്ലിന്റെ ജൻമദിനം.  അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി കൊയ്ത്തിന് തയ്യാറായി കഴിഞ്ഞ വർഷം ഞങ്ങൾ ഒറ്റയ്ക്കാണ് നെല്ല് കൊയ്തതെങ്കിൽ ഇത്തവണ സമീപത്തെ കുറേയേറെ തരിശുപാടങ്ങളിൽ നെല്ലു വിളഞ്ഞു

      • മികവാർന്ന മറ്റു പ്രവർത്തനങ്ങൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ കൃഷി

      • ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ചലഞ്ച് സൈക്കിൾ

      • കൈത്താങ്ങ്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കൈത്താങ്ങ്

      • കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കളിക്കളം

      • ലഹരി വിരുദ്ധ ദിനാചരണം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലഹരി വിരുദ്ധ ദിനാചരണം

      • എന്റെ കൗമുദി

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ കൗമുദി

      • ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം

https://youtu.be/LvMa6VxS61M

      • റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്

      • സ്വയംരക്ഷാ പരിശീലനം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്വയംരക്ഷാ പരിശീലനം

      • കുട്ടികളുടെ സൃഷ്ടികൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കുട്ടികളുടെ സൃഷ്ടികൾ

      • എന്റെ പിറന്നാൾ മധുരം... വായന മധുരം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ പിറന്നാൾ മധുരം... വായന മധുരം.

      • വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണ ദിനം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണ ദിനം.

      • പരിസ്ഥിതി ദിനാചരണം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ദിനാചരണം.

      • പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി..

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി..

      • മിന്നും പ്രകടനം @ എസ്.എസ്.എൽ.സി..

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മിന്നും പ്രകടനം @ എസ്.എസ്.എൽ.സി..